മദ്യത്തില്‍ ആസിഡ് ഒഴിച്ചുകഴിച്ച യുവാവ് മരിച്ചു
ഒറ്റപ്പാലം: ലഹരി തലയ്ക്കു പിടിച്ചാല്‍ ഇങ്ങനെയിരിക്കും. മദ്യത്തില്‍ വെള്ളമെന്ന് കരുതി ഒഴിച്ചത് ആസിഡ്. മദ്യത്തില്‍ ആസിഡ് ഒഴിച്ചു കുടിച്ച യുവാവ് മരിച്ചു. സൗത്ത് പനമണ്ണ കരിയന്‍ കാട്ടില്‍ ഗോപാലന്റെ മകന് ഗോപകുമാറാണ് മരിച്ചത്.
പനമണ്ണ ക്ഷേത്രത്തിലെ പൂരാഘോഷത്തിനിടെയാണ് സംഭവം. തോട്ടുപാലത്തെ വീട്ടില്‍ സംഘം ചേര്‍ന്ന് മദ്യപിക്കുകയായിരുന്നു മുപ്പത്തിനാലുകാരനായ ഗോപകുമാര്‍. വെള്ളമെന്ന് തെറ്റിദ്ധരിച്ച് ടൈല്‍സ് വൃത്തിയാക്കുന്ന ആസിഡ് അടങ്ങിയ ദ്രാവകം മദ്യത്തില്‍ ഒഴിച്ച് കഴിക്കുകയായിരുന്നു.

ആസിഡ് കഴിച്ചതും കുഴഞ്ഞുവീണ ഗോപകുമാറിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൂടെ മദ്യപിച്ചയാള്‍ ഗോപകുമാര്‍ വീഴുന്നതുകണ്ട്് ഉടന്‍ തുപ്പിക്കളഞ്ഞതിനാല്‍ രക്ഷപ്പെട്ടു.
സമാനമാസ സംഭവം കഴിഞ്ഞ ദിവസം മധ്യപ്രദേശിലും സംഭവിച്ചിരുന്നു. സ്ഥിരം മദ്യപാനിയായ സുരേഷ് സിംഗ് എന്ന നാല്പ്പത്തിഞ്ചുകാരനാണ് മദ്യമെന്ന് കരുതി ആസിഡ് എടുത്തുകുടിച്ച് മരിച്ചത്. സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ ബഹളുമുണ്ടാക്കുന്ന ഇയാളുടെ കുടി നിര്‍ത്താന്‍ ഭാര്യ സാധ്യമായ വഴികളെല്ലാം തേടിയിട്ടും നടന്നിരുന്നില്ലായിരുന്നു.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications