ശശികലയ്‌ക്കെതിരെ യുഎപിഎ ചുമത്താത്തതില്‍ പിണറായിയോട് കെറുവിക്കണ്ട... ഷംസുദ്ദീനാണെങ്കിലും ഇതാണ് നയം
ബിഎസ്എഫ് അധികൃതരാണ് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയ കാര്യം വ്യക്തമാക്കിയത്.
തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയ്‌ക്കെതിരെ കേസ് എടുത്തത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. ഡോ ഗോപാലകൃഷ്ണനെതിരേയും കേസ് എടുത്തിട്ടുണ്ട്. പക്ഷേ രണ്ട് കേസിലും യുഎപിഎ ഇല്ല.
പ്രതിപക്ഷത്തിനും പ്രത്യേകിച്ച് മുസ്ലീം ലീഗിനും പക്ഷേ ഇക്കാര്യത്തില്‍ സര്‍ക്കാരിനെ പിന്തുണക്കാന്‍ വയ്യ. അതിനുള്ള കാരണം ശശികലയ്‌ക്കെതിരെ യുഎപിഎ ചുമത്തിയിട്ടില്ല എന്നത് മാത്രമല്ല എന്ന് കൂടി ശ്രദ്ധിക്കണം. വിവാദ പ്രസംഗത്തിന്റെ പേരില്‍ സലഫി പ്രഭാഷകന്‍ ഷംസുദ്ദീന്‍ പാലത്തിനെതിരെ യുഎപിഎ ചുമത്തിയിട്ടും ഉണ്ട്.

മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ഇക്കാര്യം നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്തു. ഷംസുദ്ദീന്‍ പാലത്തിനെതിരെ യുഎപിഎ ചുമത്തിയ സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പും നല്‍കി.
സത്യത്തില്‍ എന്താണ് യുഎപിഎയുടെ കാര്യത്തില്‍ ഈ സര്‍ക്കാരിന്റെ നയം? മുമ്പ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയപ്പോള്‍ അതിനെതിരെ അതി ശക്തമായി രംഗത്ത് വന്നവരാണ് സിപിഎമ്മുകാര്‍. ആ നയത്തില്‍ നിന്ന് അവര്‍ ഇപ്പോള്‍ പിറകോട്ട് പോയിട്ടുണ്ടോ എന്നാണ് ചോദ്യം. എന്നാല്‍ യുഎപിഎ ചുമത്തുക എന്നത് തങ്ങളു ടെ സര്‍ക്കാരിന്റെ നയമല്ലെന്നാണ് പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയത്.












Click it and Unblock the Notifications