അധികൃതരുടെ ഒത്താശയോടെ കുന്നിടിച്ച് മണ്ണെടുപ്പ്; പരിസരവാസികൾ ഭീതിയിൽ
വടകര: അധികൃതരുടെ ഒത്താശയോടെ കുന്നിടിച്ച് നിരത്തി മണ്ണെടുക്കുന്നതായി പരാതി. മണിയൂർ പഞ്ചായത്തിലെ മുതുവന കുയ്യാലിൽ മല ഇടിച്ച് നിരത്തി മണ്ണെടുക്കുന്നതാണ് പരിസരവാസികൾക്ക് ഭീഷണിയായത്. സ്വകാര്യ വ്യക്തി പുതുതായി സ്ഥാപിക്കുന്ന ഫാർമിനായി കെട്ടിടം നിർമ്മാണത്തിനാണ് കുന്നിടിച്ച് നിരത്തിയത്.കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ മണ്ണിടിഞ്ഞ് താഴെ ഭാഗത്തുള്ള വീട്ടുകിണറുകളും പറമ്പും ചെളിക്കളമായി. കിണറിലെ വെള്ളം ഉപയോഗിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്.
മലക്ക് താഴെയായി നിരവധി വീടുകളും തൊട്ടു താഴെ തന്നെ ക്ഷേത്രവുമുണ്ട്. വലിയൊരു ഭാഗത്ത് മണ്ണ് ഇടിയുവാൻ പാകത്തിൽ നിൽക്കുകയാണ്.ഇത് കുന്നിനു താഴെ താമസിക്കുന്നവരിൽ ഭീതി ഉണ്ടാക്കിയിട്ടുണ്ട്. സമീപത്തെ കുയ്യാലിൽ മഹാശിവക്ഷേത്രത്തിനും ഭീഷണിയായ രീതിയിലാണ് നിലവിലെ അവസ്ഥ.കുന്നിന് താഴെയുള്ള കുളം,കിണർ,നിരവധി തോടുകൾ എന്നിവയ്ക്ക് മണ്ണെടുപ്പ് ഭിഷണി ആയിരിക്കുകയാണ്. കുന്ന് ഇടിച്ച് നിരപ്പാക്കുന്നത് ജനങ്ങളിൽ പ്രതിഷേധത്തിനിടയാക്കിയിരിക്കയാണ്.പരിസ്ഥിതിക്കും നാട്ടുകാർക്കും ഭിഷണി ഉണ്ടാക്കുന്ന തരത്തിലുള്ള മലയിടിക്കലും നിർമ്മാണ പ്രവർത്തനങ്ങളും അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുവാനാണ് നാട്ടുകാരുടെ നീക്കം.

മാക്കൂല്‍പീടിക മുസ്്‌ലിംലീഗ് ഓഫീസിനു മുന്നിലായി പിഡബ്ല്യുഡിയുടെ ഉടമസ്ഥയിലുള്ള സ്ഥലത്ത് റോഡിനോട് ചേര്‍ന്നുള്ള അരയാല്‍ മരം മുറിച്ചു നീക്കണമെന്ന ആവശ്യമായി നാട്ടുകാര്‍ രംഗത്ത്. അരയാലിന്റെ രണ്ട് വലിയ ശിഖരങ്ങള്‍ റോഡരികിലേക്ക് താഴ്ന്നു നില്‍ക്കുന്നുണ്ട്. ഇതിന് താഴെ കൂടി ഇലക്ട്രിക് ലൈനുകളും കടന്നു പോകുന്നു. പിഞ്ചു വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളും മദ്രസയും തൊട്ടടുത്ത് തന്നെയുണ്ട്. വലിയ ഒരു കാറ്റു വീശിയില്‍ മരത്തിന്റെ വലിയ കൊമ്പുകള്‍ പൊട്ടിവീഴാന്‍ സാധ്യതയേറെയാണെന്ന്് നാട്ടുകാര്‍ പറയുന്നു. മരം മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് പി.ഡ.ബ്ല്യു.ഡി അധികൃതര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.












Click it and Unblock the Notifications