Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഈ യാത്ര അധികമുണ്ടാകില്ല, പണി ജയിലിലുള്ളവർ നോക്കും'; തളിപ്പറമ്പ് എംഎൽഎ ടി കെ ഗോവിന്ദന് നേരെ വധഭീഷണി

കണ്ണൂർ തളിപ്പറമ്പിലെ സ്വതന്ത്ര എം എൽ എ ടി കെ ഗോവിന്ദന് നേരെ ഫോണിലൂടെ കടുത്ത വധഭീഷണി. വൈകിട്ട് ഒരു പൊതുപരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് എം എൽ എയുടെ മൊബൈൽ ഫോണിലേക്ക് വധഭീഷണി മുഴക്കിക്കൊണ്ടുള്ള അജ്ഞാത സന്ദേശം എത്തിയത്. "നിന്റെ ഈ യാത്ര അധികമുണ്ടാകില്ല, നിനക്കുള്ള പണി ജയിലിൽ ഉള്ളവർ നോക്കിക്കോളും" എന്നായിരുന്നു ഫോൺ വിളിച്ചയാൾ എം എൽ എയെ ഭീഷണിപ്പെടുത്തിയത്. ഭീഷണി സന്ദേശത്തിന് പിന്നാലെ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഫോൺ വിളിച്ചയാൾ കടുത്ത ഭാഷയിൽ അസഭ്യം പറയുകയും ചെയ്തതായാണ് വിവരം. സംഭവത്തെ തുടർന്ന് ടി കെ ഗോവിന്ദൻ എംഎൽഎ ഉടൻ തന്നെ മയ്യിൽ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

tk-govindan-1781289760 jpg

തളിപ്പറമ്പ് മണ്ഡലത്തിലെ സി പി എമ്മിന്റെ ഔദ്യോഗിക സ്ഥാനാർഥിയായി പി കെ ശ്യാമളയെ നിശ്ചയിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ടി കെ ഗോവിന്ദൻ പാർട്ടി ബന്ധം പൂർണ്ണമായും ഉപേക്ഷിച്ചത്. തുടർന്ന് യു ഡി എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹം, പാർട്ടിക്കോട്ടയായ തളിപ്പറമ്പിൽ അട്ടിമറി വിജയം നേടുകയായിരുന്നു. ഈ രാഷ്ട്രീയ പശ്ചാത്തല നിലനിൽക്കുന്നതിനാൽ തന്നെ എംഎൽഎയ്ക്ക് നേരെയുണ്ടായ വധഭീഷണി അതീവ ഗൗരവത്തോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങളും പൊലീസും കാണുന്നത്. എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഫോൺ കോളിന്റെ ഉറവിടം കണ്ടെത്താനായി സൈബർ സെല്ലിന്റെ സഹായത്തോടെ മയ്യിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+