കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനയ്ക്ക് പനമ്പട്ടയില്ല; ഫേസ്ബുക്കില്‍ പോസ്റ്റിട്ട മേല്‍ശാന്തിക്ക് സസ്‌പെന്‍ഷന്‍

  • By Gokul
Google Oneindia Malayalam News

കണ്ണൂര്‍: സോഷ്യല്‍ മീഡിയയുടെ അതിപ്രസരം ഏതുരംഗത്തും ഇപ്പോള്‍ പ്രകടമാണ്. സ്മാര്‍ട് ഫോണുകളുടെ വരവോടെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ളവരെല്ലാം ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ സൈറ്റുകളില്‍ സജീവ സാന്നിദ്ധ്യമാണ്. ചെറിയ കാര്യങ്ങള്‍ മുതല്‍ ഗൗരവപ്പെട്ട വിഷയങ്ങള്‍വരെ ഫേസ്ബുക്കിലൂടെ ചര്‍ച്ച ചെയ്യാനും പോസ്റ്റു ചെയ്യാനും മലയാളികള്‍ പഠിച്ചു കഴിഞ്ഞു.

എന്നാല്‍, ഇത്തരം ചര്‍ച്ചകള്‍ ചിലര്‍ക്ക് ജോലി തന്നെ നഷ്ടപ്പെടുത്തിയ അനുഭവമുണ്ട്. പല സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പോസ്റ്റ് മൂലം സസ്‌പെന്‍ഷന്‍ നേരിടേണ്ടിവന്നു. ആ ഗണത്തിലേക്ക് ഒരു മേല്‍ശാന്തി കൂടി വന്നിരിക്കുകയാണ്. തളിപ്പറമ്പ് രാജരരാജേശ്വര ക്ഷേത്രത്തിലെ മേല്‍ശാന്തി ഹരിദാസന്‍ നമ്പൂതിരിക്കാണ് ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ നേരിടേണ്ടിവന്നത്.

facebook

ക്ഷേത്രത്തിലെ ആനയ്ക്ക് പനമ്പട്ടയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പനമ്പട്ട വിതരണം ചെയ്യാത്ത ദേവസ്വം അനാസ്ഥയ്‌ക്കെതിരെ പ്രതികരിച്ചതോടെയാണ് പാരമ്പര്യമേല്‍ശാന്തിയായ ഹരിദാസന്‍ നമ്പൂതിരിയെ സസ്‌പെന്‍ഡ് ചെയ്തത്. ദേവസ്വം കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ക്കാണ് ദേവസ്വത്തിനു കീഴിലെ ആനകള്‍ക്കുള്ള പനമ്പട്ട ഇറക്കാനുള്ള ചുമതല.

എന്നാല്‍, മൂന്നു ദിവസത്തോളമായി ആനകള്‍ക്ക് പനമ്പട്ട ലഭിച്ചില്ലെന്ന് പറയുന്നു. ആനകളെ പട്ടിണിക്കിട്ടകാര്യം അറിഞ്ഞ് ആനപ്രേമികള്‍ ക്ഷേത്രത്തിലെത്തി മേല്‍ശാന്തിയോട് കയര്‍ക്കുകയും ചെയ്തു. ഇതോടെയാണ് ദേവസ്വം അനാസ്ഥയ്‌ക്കെതിരെ പ്രതികരിക്കാന്‍ ഹരിദാസന്‍ നമ്പൂതിരി തയ്യാറായത്. ഹരിദാസന്‍ നമ്പൂതിരിക്കൊപ്പം മുന്നാം പാപ്പാനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

English summary
Facebook post; Taliparamba Rajarajeswara temple melsanthi suspended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X