കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരിൽ ശിവക്ഷേത്രം ഏറ്റെടുക്കാൻ ദേവസ്വം ബോർഡ് നീക്കം, വിശ്വാസികളുടെ പ്രതിഷേധം

Google Oneindia Malayalam News

കണ്ണൂര്‍: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനില്‍ക്കേ കണ്ണൂരിലെ ശിവക്ഷേത്രം ഏറ്റെടുക്കാനുള്ള ദേവസ്വം ബോര്‍ഡ് നീക്കം വിവാദത്തില്‍. തളിപ്പറമ്പിലെ തൃച്ഛംബരം ശ്രീ മുളങ്ങേശ്വരം ശിവക്ഷേത്രം ഏറ്റെടുക്കുള്ള നീക്കം ചിലര്‍ തടഞ്ഞു. ക്ഷേത്രത്തിലെ ജീവനക്കാര്‍ക്ക് യഥാവിധി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുക്കാന്‍ തയ്യാറായത്.

''ചടങ്ങു നടത്തുമ്പോൾ മോളെ അച്ഛന്റെ നെഞ്ചത്ത് കമഴ്ത്തി കിടത്തണം''.. കണ്ണീരോടെയല്ലാതെ വായിക്കാനാവില്ല''ചടങ്ങു നടത്തുമ്പോൾ മോളെ അച്ഛന്റെ നെഞ്ചത്ത് കമഴ്ത്തി കിടത്തണം''.. കണ്ണീരോടെയല്ലാതെ വായിക്കാനാവില്ല

നടപടികള്‍ക്കായി ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ക്ഷേത്രത്തില്‍ എത്തിയത് നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് തടയുകയായിരുന്നു. പോലീസ് സുരക്ഷയോടെയാണ് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എത്തിയത് എങ്കിലും ക്ഷേത്രത്തിന് അകത്തേക്ക് പ്രവേശിപ്പിക്കാന്‍ നാട്ടുകാര്‍ തയ്യാറായില്ല.

TEMPLE

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ശിവക്ഷേത്രം ഏറ്റെടുക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഇവര്‍ പ്രതിഷേധം കനപ്പിച്ചതോടെ ഉദ്യോഗസ്ഥര്‍ക്ക് ക്ഷേത്രത്തിന്റെ ചുമതല ഏറ്റെടുക്കാന്‍ സാധിക്കാതെ മടങ്ങിപ്പോകേണ്ടി വന്നു.

പൊട്ടിയത് ആ വയലിൻ കമ്പികൾ മാത്രമല്ല ബാലു, ഞങ്ങളുടെ ഹൃദയങ്ങളാണ്! പോലീസുകാരന്റെ ചങ്ക് തകരുന്ന കുറിപ്പ്പൊട്ടിയത് ആ വയലിൻ കമ്പികൾ മാത്രമല്ല ബാലു, ഞങ്ങളുടെ ഹൃദയങ്ങളാണ്! പോലീസുകാരന്റെ ചങ്ക് തകരുന്ന കുറിപ്പ്

ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ക്ഷേത്രം ഏറ്റെടുക്കാന്‍ വേണ്ടി ദേവസ്വം ബോര്‍ഡ് ശ്രമിച്ചിരുന്നുവെങ്കിലും ഇത്തരത്തിലുള്ള പ്രതിഷേധം കാരണം പിന്‍വലിയുകയായിരുന്നു. പുതിയ ഉത്തരവ് ലഭിച്ചതിനെ തുടര്‍ന്നാണ് വീണ്ടും ചുമതല ഏറ്റെടുക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയത്. തുടര്‍നടപടികള്‍ക്കായി കോടതിയെ സമീപിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.

English summary
Devaswam Board attempt to take over temple in Talipparamba failed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X