ആനപ്രേമികളുടെ ചക്രവര്‍ത്തി; ഗജവീരന് മംഗലാകുന്ന് കര്ണന് ചരിഞ്ഞു
ചെറുപ്പുളശേരി: ഉത്സവ പറമ്പില്‍ എന്നും തലപൊക്കി ആനപ്രേമികളുടെ മനം കവര്‍ന്ന ചക്രവര്‍ത്തി മംഗലാകുന്ന് കര്ണന് ചരിഞ്ഞു. പ്രായാധിക്യത്തെ തുടര്‍ന്നുള്ള അവശതകള്‍ കര്‍ണനെ കുറേകാലമായി അലട്ടിയിരുന്നു. 60 വയസാണ് പ്രായം. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കര്ണന് ചരിഞ്ഞത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംസ്കാരം ഇന്ന് വാളയാര്‍ വനത്തില്‍ നടക്കും.

അവസാനമായി 2019ല്‍
തലയെടുപ്പ് മത്സര വേദികളില്‍ നിരവധി തവണ വിജയിച്ച കര്ണന് അവസാനമായി ഉത്സവത്തില്‍ പങ്കെടുത്തത് 2019 മാര്‍ച്ചിലാണ്. മംഗാലാകുന്ന പരമേശ്വരന്, ഹരിദാസ് സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഗജവീരനാണ് കര്ണന്. സിനിമതാരങ്ങളെ പോലെ തന്നെ സംസ്ഥാനത്ത് കര്ണന് ഫാന്‍സ് അസോസിയേഷനുകളുണ്ട്.

കര്ണന് ശ്രദ്ധേയനായത്
ഏത് പൂരപ്പറമ്പാണെങ്കിലും എന്നും തലയെടുപ്പോടുള്ള പ്രൗഢമായ നില്‍പ്പാണ് കര്‍ണന്റെ ഏറ്റവും വലിയ പ്രത്യേകത. എല്ലായിടത്തും കര്‍ണനെ വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കുമായിരുന്നു. ഉടല് നീളമായിരുന്നു അതിനുള്ള പ്രധാനപ്പെട്ട കാരണം. ഭാരിച്ച ശരീരമില്ലെങ്കിലും ഒത്ത ശരീരമായിരുന്നു കര്‍ണന്റേത്.

ബീഹാറിയാണെങ്കിലും
ബീഹാറി ആനയാണെങ്കിലും നല്ല നാടന്‍ ആനകളെ പോലെ ലക്ഷണത്തികവുള്ളവനാണ് കര്ണന്. കര്‍ണന്റെ പ്രൗഢമായ നില്‍പ്പ് എപ്പോഴും ആരാധകരെ ആവേശത്തിലാഴ്ത്താറുണ്ട്. ഏഴുന്നള്ളിന് നിര്‍ത്തിയാല്‍ നിരന്നുനില്ക്കുന്ന മറ്റെല്ലാ ആനയേക്കാളും കര്‍ണന്റെ അമരവും വാലും പുറത്തേക്ക് കാണാനാവുമായിരുന്നു.

ഒമ്പതു വര്‍ഷം വിജയി
വടക്കന്‍ പറവൂരിലെ ചക്കുമശേരി ശ്രീകുമാര ഗണേശ ക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തില്‍ തുടര്‍ച്ചയായ 9 വര്‍ഷമാണ് കര്ണന് വിജയിയായത്. കൂടാതെ ഇത്തിക്കാനം ഗജമേളയിലും കര്ണന് വിജയിയാിട്ടുണ്ട്. തലപ്പൊക്ക മത്സരങ്ങളില്‍ സ്വന്തം മത്സര വീര്യവും ആത്മവിശ്വാസവുമാണ് കര്ണന് കൂട്ടായത്.

ഉയരം
ഇരിക്ക സ്ഥാനത്ത് നിന്ന് നോക്കുമ്പോള്‍ 302 സെന്റീമീറ്ററാണ് ഉയരം. 1991ല്‍ വാരാണസിയില്‍ നിന്നാണ് കര്ണന് കേരളത്തിലെത്തുന്നത്. അന്ന് കേരളത്തില്‍ എത്തിയപ്പോള്‍ തന്നെ കര്ണന് തലപ്പൊക്കത്തില്‍ പ്രശസ്തമായിരുന്നു. കര്‍ണന്റെ ഈ വിയോഗം ആനപ്രേമികളെ ആകെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications