കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനപ്രേമികളുടെ ചക്രവര്‍ത്തി; ഗജവീരന്‍ മംഗലാകുന്ന് കര്‍ണന്‍ ചരിഞ്ഞു

Google Oneindia Malayalam News

ചെറുപ്പുളശേരി: ഉത്സവ പറമ്പില്‍ എന്നും തലപൊക്കി ആനപ്രേമികളുടെ മനം കവര്‍ന്ന ചക്രവര്‍ത്തി മംഗലാകുന്ന് കര്‍ണന്‍ ചരിഞ്ഞു. പ്രായാധിക്യത്തെ തുടര്‍ന്നുള്ള അവശതകള്‍ കര്‍ണനെ കുറേകാലമായി അലട്ടിയിരുന്നു. 60 വയസാണ് പ്രായം. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കര്‍ണന്‍ ചരിഞ്ഞത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംസ്‌കാരം ഇന്ന് വാളയാര്‍ വനത്തില്‍ നടക്കും.

അവസാനമായി 2019ല്‍

അവസാനമായി 2019ല്‍

തലയെടുപ്പ് മത്സര വേദികളില്‍ നിരവധി തവണ വിജയിച്ച കര്‍ണന്‍ അവസാനമായി ഉത്സവത്തില്‍ പങ്കെടുത്തത് 2019 മാര്‍ച്ചിലാണ്. മംഗാലാകുന്ന പരമേശ്വരന്‍, ഹരിദാസ് സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഗജവീരനാണ് കര്‍ണന്‍. സിനിമതാരങ്ങളെ പോലെ തന്നെ സംസ്ഥാനത്ത് കര്‍ണന് ഫാന്‍സ് അസോസിയേഷനുകളുണ്ട്.

കര്‍ണന്‍ ശ്രദ്ധേയനായത്

കര്‍ണന്‍ ശ്രദ്ധേയനായത്

ഏത് പൂരപ്പറമ്പാണെങ്കിലും എന്നും തലയെടുപ്പോടുള്ള പ്രൗഢമായ നില്‍പ്പാണ് കര്‍ണന്റെ ഏറ്റവും വലിയ പ്രത്യേകത. എല്ലായിടത്തും കര്‍ണനെ വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കുമായിരുന്നു. ഉടല്‍ നീളമായിരുന്നു അതിനുള്ള പ്രധാനപ്പെട്ട കാരണം. ഭാരിച്ച ശരീരമില്ലെങ്കിലും ഒത്ത ശരീരമായിരുന്നു കര്‍ണന്റേത്.

ബീഹാറിയാണെങ്കിലും

ബീഹാറിയാണെങ്കിലും

ബീഹാറി ആനയാണെങ്കിലും നല്ല നാടന്‍ ആനകളെ പോലെ ലക്ഷണത്തികവുള്ളവനാണ് കര്‍ണന്‍. കര്‍ണന്റെ പ്രൗഢമായ നില്‍പ്പ് എപ്പോഴും ആരാധകരെ ആവേശത്തിലാഴ്ത്താറുണ്ട്. ഏഴുന്നള്ളിന് നിര്‍ത്തിയാല്‍ നിരന്നുനില്‍ക്കുന്ന മറ്റെല്ലാ ആനയേക്കാളും കര്‍ണന്റെ അമരവും വാലും പുറത്തേക്ക് കാണാനാവുമായിരുന്നു.

ഒമ്പതു വര്‍ഷം വിജയി

ഒമ്പതു വര്‍ഷം വിജയി

വടക്കന്‍ പറവൂരിലെ ചക്കുമശേരി ശ്രീകുമാര ഗണേശ ക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തില്‍ തുടര്‍ച്ചയായ 9 വര്‍ഷമാണ് കര്‍ണന്‍ വിജയിയായത്. കൂടാതെ ഇത്തിക്കാനം ഗജമേളയിലും കര്‍ണന്‍ വിജയിയാിട്ടുണ്ട്. തലപ്പൊക്ക മത്സരങ്ങളില്‍ സ്വന്തം മത്സര വീര്യവും ആത്മവിശ്വാസവുമാണ് കര്‍ണന് കൂട്ടായത്.

ഉയരം

ഉയരം

ഇരിക്ക സ്ഥാനത്ത് നിന്ന് നോക്കുമ്പോള്‍ 302 സെന്റീമീറ്ററാണ് ഉയരം. 1991ല്‍ വാരാണസിയില്‍ നിന്നാണ് കര്‍ണന്‍ കേരളത്തിലെത്തുന്നത്. അന്ന് കേരളത്തില്‍ എത്തിയപ്പോള്‍ തന്നെ കര്‍ണന്‍ തലപ്പൊക്കത്തില്‍ പ്രശസ്തമായിരുന്നു. കര്‍ണന്റെ ഈ വിയോഗം ആനപ്രേമികളെ ആകെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.

കൊവിഡ്: കേരളത്തിൽ ഇനി കടുത്ത നിയന്ത്രണം, ഇന്ന് മുതൽ ആർടിപിസിആർ പരിശോധന വർദ്ധിപ്പിക്കാൻ നിർദ്ദേശംകൊവിഡ്: കേരളത്തിൽ ഇനി കടുത്ത നിയന്ത്രണം, ഇന്ന് മുതൽ ആർടിപിസിആർ പരിശോധന വർദ്ധിപ്പിക്കാൻ നിർദ്ദേശം

ജോസ് കെ മാണിയുടെ സമ്മർദ്ദം വിലപ്പോവില്ല; മെരുക്കാൻ ഉറച്ച് സിപിഎം.. 15 അല്ല 10..സീറ്റുകൾ ഇങ്ങനെജോസ് കെ മാണിയുടെ സമ്മർദ്ദം വിലപ്പോവില്ല; മെരുക്കാൻ ഉറച്ച് സിപിഎം.. 15 അല്ല 10..സീറ്റുകൾ ഇങ്ങനെ

സുരേന്ദ്രന്റെ മകള്‍ക്കെതിരെ അശ്ലീല കമന്റ്; അത് ചെയ്തത് അജ്‌നാസ് അല്ല, കിരണ്‍ ദാസ്... തെളിവുസഹിതം?സുരേന്ദ്രന്റെ മകള്‍ക്കെതിരെ അശ്ലീല കമന്റ്; അത് ചെയ്തത് അജ്‌നാസ് അല്ല, കിരണ്‍ ദാസ്... തെളിവുസഹിതം?

മന്ത്രി രാജുവിനെ അട്ടിമറിക്കാൻ യുഡിഎഫ്, പിറവത്ത് ജസ്റ്റിസ് കെമാൽ പാഷ? മനസ്സിൽ കളമശ്ശേരിയെന്ന്മന്ത്രി രാജുവിനെ അട്ടിമറിക്കാൻ യുഡിഎഫ്, പിറവത്ത് ജസ്റ്റിസ് കെമാൽ പാഷ? മനസ്സിൽ കളമശ്ശേരിയെന്ന്

പാർലമെൻറ് ഉപരോധം മാറ്റിവെച്ച് കര്‍ഷകര്‍; ആക്രമ സംഭവങ്ങളില്‍ 37 കര്‍ഷക നേതാക്കള്‍ക്കെതിരെ കേസ്പാർലമെൻറ് ഉപരോധം മാറ്റിവെച്ച് കര്‍ഷകര്‍; ആക്രമ സംഭവങ്ങളില്‍ 37 കര്‍ഷക നേതാക്കള്‍ക്കെതിരെ കേസ്

Recommended Video

cmsvideo
അനധികൃത റിസോര്‍ട്ടുകളെല്ലാം പൂട്ടിക്കുമെന്ന് കളക്ടര്‍ | Oneindia Malayalam

English summary
Tallest Elephants Of Kerala: Mangalamkunnu Karnan died due to age related issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X