കേരളത്തിലെ ആ യുവ വനിത സ്ഥാനാര്‍ത്ഥി സുഹൃത്ത്; പിണറായിക്ക് തുടര്‍ ഭരണം ഉറപ്പെന്നും ശരത് കുമാര്‍
ചെന്നൈ: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ നയിക്കുന്ന മുന്നണിയുടെ ഭാഗമായിരുന്നു നടന്‍ ശരത് കുമാറിന്‍റെ അഖിലേന്ത്യ സമത്വ മക്കള്‍ കക്ഷി. എന്നാല്‍ സീറ്റ് വിഭജനത്തിലെ അതൃപ്തിയെ ചൊല്ലി എന്‍ഡിഎ വിട്ട ശരത്കുമാര്‍ കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യം നയിക്കുന്ന മുന്നണിക്കൊപ്പം ചേരുകയും ചെയ്തു. സീറ്റ് വിഭജന ചര്‍ച്ചയ്ക്ക് പോലും വിളിക്കാതെ എന്‍ഡിഎ അപമാനിച്ചുവെന്നാണ് ശരത് കുമാര്‍ ആരോപിച്ചത്. കമലുമായി സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴ്നാട്ടിലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവവുമാണ് ശരത് കുമാര്‍. ഈ സാഹചര്യത്തില്‍ തമിഴ്നാട്ടിലേയും കേരളത്തിലേയും തിരഞ്ഞെടുപ്പ് സാധ്യതകള്‍ വിലയിരുത്തി രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം.
കര്‍ഷക പ്രതിഷേധം: 12 മണിക്കൂര്‍ ഭാരത് ബന്ദിന് തുടക്കമായി, ചിത്രങ്ങൾ കാണാം

കമല്‍ഹാസനുമായി സഖ്യം
കമല്‍ഹാസനുമായി സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ശരത് കുമാറും ഭാര്യ രാധിക ശരത് കുമാറും സ്ഥാനാര്‍ത്ഥികളാവുമെന്ന പ്രചാരണം ഉണ്ടായിരുന്നു. മത്സരിക്കുന്ന കാര്യം ഇരുവരും കമല്‍ഹാസനുമായി ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അവസാന നിമിഷം മത്സര രംഗത്ത് നിന്നും പിന്‍മാറാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.

37 സീറ്റ്
കഴിഞ്ഞ തവണ അണ്ണാ ഡിഎംകെ മുന്നണിയില്‍ ഒരു സീറ്റായിലുന്നു ശരത് കുമാറിന്‍റെ അഖിലേന്ത്യ സമത്വ മക്കള്‍ കക്ഷിക്ക് അനുവദിച്ചിരുന്നത്. ആ സീറ്റില്‍ അദ്ദേഹം മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇത്തവണ മക്കള്‍ നീതി മയ്യവുമായുള്ള സഖ്യത്തില്‍ ശരത്കുമാറിന്‍റെ പാര്‍ട്ടിക്ക് 37 സീറ്റാണ് ലഭിച്ചത്. എന്നാല്‍ മത്സരിക്കാന്‍ ശരത് കുമാറും ഭാര്യ രാധികയും തയ്യാറായില്ല.

പ്രചരണത്തില്‍ മുന്നില്‍
മുന്നണിക്ക് വേണ്ടി സംസ്ഥാനത്ത് ഉടനീളം പ്രചരണം നടത്തുന്നതിന് വേണ്ടിയാണ് മത്സര രംഗത്ത് നിന്ന് പിന്‍മാറിയതെന്നാണ് ഇരുവരും വിശദീകരിക്കുന്നത്. വാക്കുകള്‍ പോലെ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വളരെയേറെ സജീവവുമാണ് ശരത് കുമാറും രാധികയും. വരും ദിവസങ്ങളില്‍ പ്രചരണത്തിനായി കൂടുതല്‍ മണ്ഡലങ്ങളില്‍ ഇരുവരും എത്തിയേക്കും.

കമല്‍ മുഖ്യമന്ത്രിയാവും
മുന്നണി സ്ഥാനാര്‍ത്ഥി കമൽ ഹാസൻ തമിഴ്നാട് മുഖ്യമന്ത്രിയാകുമെന്ന് ശരത്കുമാർ അവകാശപ്പെടുന്നത്. മുന്‍മുഖ്യമന്ത്രിമാരായ ജയലളിതയുടെയും കരുണാനിധിയുടേയും വിടവ് നികത്താന്‍ കമല്‍ഹാസന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. യുവജനതയുടെ പിന്തുണ മൂന്നാം മുന്നണിക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

വളരെ അധികം സാധ്യതകള്‍
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ കമല്‍ഹാസന് വളരെയേറെ സാധ്യതയുണ്ട്. യുവാക്കളുമായി അദ്ദേഹത്തിന് വളരെ അടുത്ത ബന്ധമാണ് ഉള്ളത്. സിനിനമിയില്‍ മാത്രമല്ല ജനങ്ങളുടെ ഹൃദയത്തിലും അദ്ദേഹം വിജയിച്ചും. നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ അത് വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞു.

റെയിഡ് നടത്തല്‍
കമല്‍ഹാസന്‍ ഉള്‍പ്പടേയുള്ള പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ നടക്കുന്ന ആദായ നികുതി വകുപ്പിന്‍റെ പരിശോധനയ്ക്കെതിരേയും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു. കേന്ദ്രത്തെ വിമർശിക്കുന്നവരുടെ വീട്ടിലെല്ലാം റെയ്ഡ് നടക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. റെയ്ഡ് നടത്തി ഭയപ്പെടുത്തി ഒതുക്കി നിര്‍ത്താനുള്ള ശ്രമമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇടതിന് തുടര്‍ ഭരണം
തമിഴ്നാടിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചുള്ള തന്‍റെ നിലപാടും ശരത്കുമാര്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്നത് ഇടുപക്ഷ സര്‍ക്കാറിന് തുടര്‍ഭരണം ഉണ്ടാകുമെന്ന ഉറച്ച വിശ്വസമാണ് തനിക്കുള്ളതെന്നാണ് ശരത്കുമാര്‍ പറയുന്നത്.

ജിജി സുഹൃത്ത്
കേരളത്തില്‍ ഇടതുപക്ഷം വിജയിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്. വേങ്ങര മണ്ഡലത്തില്‍ ജിജി എന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തന്റെ സുഹൃത്താണെന്നും ശരത്കുമാര്‍ വ്യക്തമാക്കുന്നു. അതേസമയം വരും നാളുകളില്‍ തമിഴ്നാട് രാഷ്ട്രീയം വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാരിയിൽ ലുക്കായി അനസൂയ ഭരദ്വാജ്, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications