'ഇത് എന്തൊരു മനുഷ്യന്‍': പിണറായിയെ പ്രശംസിച്ച് തമിഴ് സംവിധായകന്‍ എആര്‍ മുരുഗദോസ്
ചെന്നൈ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനെത്തിയ ആലത്തൂര്‍ സ്വദേശിയും ചിത്രകാരനുമായ പ്രണവിനെ പിണറായി വിജയന്‍ സ്വീകരിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിരുന്നു.

ജന്മനാ ഇരു കൈകളുമില്ലാത്ത പ്രണവിനൊപ്പമുള്ള ചിത്രങ്ങള്‍ മുഖ്യമന്ത്രി തന്നെയായിരുന്നു ഫേസ്ബുക്കിലൂടേയും ട്വിറ്ററിലൂടേയും പുറത്തുവിട്ടത്. ഇതോടെ ഇരുവര്‍ക്കും അഭിനന്ദനങ്ങളുമായി പ്രമുഖരുള്‍പ്പടെ നിരവധിയാളുകള്‍ രംഗത്തെത്തി. പിണറായി വിജയന്‍റേയും പ്രവണവിന്‍റെയും ചിത്രം ശ്രദ്ധയില്‍പ്പെട്ട പ്രമുഖ തമിഴ് സംവിധായകന്‍ എആര്‍ മുരുഗദോസും കേരള മുഖ്യമന്ത്രിയെ പ്രശംസിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
'ഇത് എന്തൊരു മനുഷ്യന്‍' എന്നാണ് മുഖ്യമന്ത്രിയുടേയും പ്രണവിന്‍റെയും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് എ ആര്‍ മുരഗദോസ് തന്‍റെ ട്വിറ്ററില്‍ കുറിച്ചത്. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന പ്രണവ് മുഖ്യമന്ത്രിക്ക് കാല്‍കൊണ്ട് സമര്‍പ്പിക്കുന്നതിന്‍റേയും അതേ കാല്‍കൊണ്ട് മുഖ്യമന്ത്രി 'ഹസ്തദാനം' സമര്‍പ്പിക്കുന്ന ചിത്രങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഹിറ്റായത്.
What a Man 👏👏👏💐 https://t.co/J3QIGcjak9
— A.R.Murugadoss (@ARMurugadoss) November 12, 2019












Click it and Unblock the Notifications