കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം തമിഴ്‌നാട്, കേരളം മൂന്നാമത്; യുപി 18-ാമത്, കണക്കുകള്‍ പുറത്ത്

Google Oneindia Malayalam News

ചെന്നൈ: രാജ്യത്ത് ഏറ്റവും മികച്ച സംസ്ഥാനമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് തമിഴ്‌നാട്. ഇന്ത്യ ടുഡേയുടെ സര്‍വെയിലാണ് തമിഴ്‌നാട് തുടര്‍ച്ചയായി നാലാമത്തെ തവണും രാജ്യത്തെ മികച്ച സംസ്ഥാനമായി തെരഞ്ഞെടുക്കെപ്പട്ടത്. 2018 മുതല്‍ തമിഴ്‌നാട് ആണ് ഈ പട്ടികയില്‍ ഒന്നാമത് എത്തുന്നത്.

സാമ്പത്തികം, വിദ്യാഭ്യാസം, ആരോഗ്യം, ഭരണനിര്‍വഹണം എന്നിവ അടിസ്ഥാനമാക്കിയാണ് മികച്ച സംസ്ഥാനങ്ങളെ തെരഞ്ഞെടുക്കുന്നത്. 2080 ല്‍ 1321.5 പോയന്റ് നേടിയാണ് തമിഴ്‌നാട് തുടര്‍ച്ചയായി നാലാമത്തെ തവണും രാജ്യത്തെ മികച്ച സംസ്ഥാനമായി തെരഞ്ഞെടുക്കെപ്പട്ടത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയും വിദ്യാഭ്യാസവും ദീര്‍ഘകാലം മാറിമാറി വരുന്ന തമിഴ്നാട് സര്‍ക്കാരുകളുടെ മുന്‍ഗണനയാണ്.

sss

കൊവിഡ് കാലത്ത് പോലും സംസ്ഥാനത്തിന്റെ ആരോഗ്യം മികച്ച നിലയിലായിരുന്നു. ഈ കാലയളവില്‍ നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്താത്ത ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്‌നാട്. 28,508 കോടി രൂപയുടെ നിക്ഷേപവും 83,000 പേര്‍ക്ക് തൊഴില്‍ നല്‍കാനുള്ള സാധ്യതയുമുള്ള 49 പ്രോജക്ടുകള്‍ക്കായിരുന്നു 2021 ല്‍ സംസ്ഥാനം ധാരണാപത്രം ഒപ്പിട്ടിരുന്നത്.

റിയാസിനെ മുന്നില്‍ നിര്‍ത്താം, ലീഗ് കൂടെ വരും...; ഗോവിന്ദന്‍ മാഷ് വെറുതെ പറഞ്ഞതല്ല, നീക്കം കിറുകൃത്യംറിയാസിനെ മുന്നില്‍ നിര്‍ത്താം, ലീഗ് കൂടെ വരും...; ഗോവിന്ദന്‍ മാഷ് വെറുതെ പറഞ്ഞതല്ല, നീക്കം കിറുകൃത്യം

ഇന്ത്യാ ടുഡേയുടെ പട്ടികയില്‍ ഹിമാചല്‍ പ്രദേശ് ആണ് രണ്ടാം സ്ഥാനത്ത് 2018 ല്‍ ഏഴാം സ്ഥാനത്തായിരുന്ന ഹിമാചല്‍ പ്രദേശ് പിന്നീടുള്ള എല്ലാ വര്‍ഷങ്ങളിലും രണ്ടാം സ്ഥാനത്ത് തന്നെയായിരുന്നു. 2080 ല്‍ 1312.5 പോയന്റ് ആണ് ഹിമാചല്‍ പ്രദേശിന് ഉള്ളത്. പട്ടികയില്‍ മൂന്നാം സ്ഥാനത്ത് കേരളം ആണ്. 2080 ല്‍ 1263.5 പോയന്റ് നേടിയാണ് കേരളം മൂന്നാ സ്ഥാനത്ത് എത്തിയിരിക്കുന്നത്.

Year Ender 2022: അഭിമാനമായി മുര്‍മു, നയിക്കാന്‍ ഖാര്‍ഗെ.. ഇന്ത്യയിലെ 2022 ലെ വാര്‍ത്താതാരങ്ങള്‍Year Ender 2022: അഭിമാനമായി മുര്‍മു, നയിക്കാന്‍ ഖാര്‍ഗെ.. ഇന്ത്യയിലെ 2022 ലെ വാര്‍ത്താതാരങ്ങള്‍

2018 ല്‍ കേരളം മൂന്നാം സ്ഥാനത്ത് ആയിരുന്നെങ്കിലും 2019 ല്‍ അഞ്ചാം സ്ഥാനത്തേക്ക് വീണു. 2020 ല്‍ നാലാം സ്ഥാനത്തും 2021 ല്‍ വീണ്ടും മൂന്നാം സ്ഥാനത്തും ആയിരുന്നു കേരളം. രാജ്യത്തെ നാലാമത്തെ മികച്ച സംസ്ഥാനം ഗുജറാത്ത് ആണ്. 2080 ല്‍ 1217.7 പോയന്റാണ് ഗുജറാത്തിനുള്ളത്. 1215.1 പോയന്റുള്ള പഞ്ചാബ് ആണ് അഞ്ചാം സ്ഥാനത്ത്.

പുതിയ വാഹനം, വീട്, കുന്നോളം സ്വര്‍ണം... ഇന്ന് മുതല്‍ ഭാഗ്യദേവത കൂടെയുണ്ടാകും; ഈ രാശിക്കാരാണോ നിങ്ങള്‍?പുതിയ വാഹനം, വീട്, കുന്നോളം സ്വര്‍ണം... ഇന്ന് മുതല്‍ ഭാഗ്യദേവത കൂടെയുണ്ടാകും; ഈ രാശിക്കാരാണോ നിങ്ങള്‍?

മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, കര്‍ണാടക, ഹരിയാന, തെലങ്കാന, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളാണ് 1000 ത്തിന് മുകളില്‍ പോയന്റ് നേടിയിട്ടുള്ള മറ്റ് സംസ്ഥാനങ്ങള്‍. 739.2 പോയന്റുള്ള ബിഹാര്‍ 20 സ്ഥാനത്താണ്. ഉത്തര്‍പ്രദേശ് 852.8 പോയന്റുമായി 18-ാം സ്ഥാനത്തും 887.5 പോയന്റുമായി അസം 17-ാം സ്ഥാനത്തുമാണ്.

English summary
Tamil Nadu is the best state in the country, Kerala hold third position, Uttar Pradesh in last row
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X