കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ നിന്നുള്ളവർക്ക് 7 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാക്കി തമിഴ്നാട്; ബംഗാളിലും നിയന്ത്രണം

Google Oneindia Malayalam News

ചെന്നൈ; കർണാടകയ്ക്ക് പിന്നാലെ കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണവുമായി തമിഴ്നാടും ബംഗാളും. കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും സംസ്ഥാനത്തേക്ക് എത്തുന്നവർ 7 ദിവസത്തെ ഹോം ക്വാറന്റീൻ കഴിയണമെന്ന് സർക്കാർ വ്യക്തമാക്കി. പനി, ജലദോഷം പോലുള്ള ലക്ഷണങ്ങൾ ഉണ്ടായാൽ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നു.അതേമയം ബംഗാളിലും കേരളത്തിൽ നിന്നുള്ളവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.

covid

അതേസമയം അതിർത്തിയിലും തമിഴ്നാട് പരിശോധന കർശനമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് നിന്ന് നീലഗിരി ജില്ലയിലേക്ക് പോകുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിറിക്കറ്റും ഇ രജിസ്ട്രേഷനും നിർബന്ധമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് നീലഗിരി ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.

അതിനിടെ കേരളം മഹാരാഷ്ട്ര,തെലങ്കാന,കർണാടകം എന്നിവിടങ്ങളിൽ നിന്നെത്തുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയ്യിൽ കരുതണമെന്ന് ബംഗാൾ നിർദ്ദേശിച്ചിച്ചുണ്ട്. 72 മണിക്കൂർ മുൻപ് ആർടിപിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർക്കിട്ടിഫിക്കറ്റ് കൈയ്യിൽ ഉള്ളവർക്കേ ബംഗാളിൽ വിമാനത്താവളത്തിൽ ഇറങ്ങാൻ സാധിക്കൂ.

പ്രസിഡന്റ് രാംനാഥ് കോവിന്ദ് സര്‍ദാര്‍ പട്ടേല്‍ സ്‌പോര്‍ട്‌സ് എന്‍ക്ലേവും നരേന്ദ്രമോദി സ്‌റ്റേഡിയവും ഉദ്ഘാടനം ചെയ്യുന്നു, ചിത്രങ്ങള്‍ കാണാം

നേരത്തേ തന്നെ കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ആർടിപിസിആർ പരിശോധാനാം ഫലം കൈയ്യിൽ ഉള്ളവരെ മാത്രമേ അതിർത്തിയിൽ നിന്ന് കടത്തിവിടൂ എന്നായിരുന്നു സർക്കാർ അറിയിച്ചത്. മാത്രമല്ല അതിർത്തിയിൽ റോഡുകൾ അടക്കം യാത്രക്കാരെ തടഞ്ഞിരുന്നു. ഇതിനെതിരെ കേരളം രംഗത്തെത്തിയിരുന്നു.

 കേരളത്തിന്റെ മതേതരത്വം തകർക്കുകയാണ് ഇരുമുന്നണികളും, കേരളം ബാലികേറാ മലയല്ല;കെ സുരേന്ദ്രൻ കേരളത്തിന്റെ മതേതരത്വം തകർക്കുകയാണ് ഇരുമുന്നണികളും, കേരളം ബാലികേറാ മലയല്ല;കെ സുരേന്ദ്രൻ

Recommended Video

cmsvideo
Mutant virus found again in kerala

'രാഹുൽ ഫാക്ടർ'..'ഞങ്ങളൊന്നും കൂട്ടിയാൽ കൂടില്ല പൊന്നു രാഹുൽജീ';മനോരമ റിപ്പോർട്ടിനെ ട്രോളി ഐസക്'രാഹുൽ ഫാക്ടർ'..'ഞങ്ങളൊന്നും കൂട്ടിയാൽ കൂടില്ല പൊന്നു രാഹുൽജീ';മനോരമ റിപ്പോർട്ടിനെ ട്രോളി ഐസക്

പിസി ജോര്‍ജിനെതിരെ ജോസഫ് വാഴയ്ക്കന്‍? കോട്ടയത്ത് ചിത്രം തെളിയുന്നു, കെസി ജോസഫ് ചങ്ങനാശേരിയില്‍പിസി ജോര്‍ജിനെതിരെ ജോസഫ് വാഴയ്ക്കന്‍? കോട്ടയത്ത് ചിത്രം തെളിയുന്നു, കെസി ജോസഫ് ചങ്ങനാശേരിയില്‍

സഞ്ജയ് ലീല ബൻസാലിയുടെ പിറന്നാൾ പാർട്ടി ആഘോഷമാക്കി താരങ്ങൾ- ചിത്രങ്ങൾ കാണാം

English summary
Tamil Nadu makes 7-day home quarantine compulsory for people from Kerala;Restrictions in Bengal too
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X