Get Updates
Get notified of breaking news, exclusive insights, and must-see stories!

സെന്തില്‍ ബാലാജിയുടെ സഹോദരന്‍ കൊച്ചിയില്‍ പിടിയില്‍; ബംഗ്ലാവ് സീല്‍ ചെയ്ത പിന്നാലെ

കൊച്ചി: തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരന്‍ അശോക് കുമാര്‍ ഇഡി കസ്റ്റഡിയില്‍. കൊച്ചിയില്‍ നിന്നാണ് ഇദ്ദേഹത്തെ ഇഡി പിടികൂടിയത് എന്നാണ് സൂചന. കൊച്ചിയില്‍ എന്തായിരുന്നു അശോക് കുമാര്‍ ചെയ്തിരുന്നത് എന്ന് വ്യക്തമല്ല. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം രാത്രിയോടെ ചെന്നൈയില്‍ എത്തുമെന്ന് കരുതുന്നു.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചെന്നൈ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കുമെന്നാണ് വിവരം. അശോക് കുമാറിന്റെ കോടികള്‍ വിലമതിക്കുന്ന ബംഗ്ലാവ് നിര്‍മാണം പുരോഗമിക്കുകയാണ്. അടുത്തിടെ ഈ സ്ഥലം ഇഡി കണ്ടുകെട്ടിയിരുന്നു. സെന്തില്‍ ബാലാജി ജയിലില്‍ കഴിയവെയാണ് സഹോദരന്‍ പിടിയിലായിരിക്കുന്നത്. ബാലാജിയുടെ റിമാന്റ് കാലാവധി ഈ മാസം 25 വരെ നീട്ടിയിട്ടുണ്ട്.

senthil-balaji

സെന്തില്‍ ബാലാജിയുടെ അറസ്റ്റിന് ശേഷം അശോക് കുമാറിനോട് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് ഇഡി ആവശ്യപ്പെട്ടിരുന്നു. പല തവണ ആവശ്യപ്പെട്ടെങ്കിലും ഇദ്ദേഹം ഒഴിഞ്ഞുമാറി. അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്. സെന്തില്‍ ബാലാജിക്കെതിരെ കഴിഞ്ഞ ദിവസം ഇഡി 3000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ബാലാജി വൈകാതെ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ് വിവരം.

ജോലിക്ക് പണം ആവശ്യപ്പെട്ടു എന്ന ഗുരുതരമായ ആരോപണമാണ് സെന്തില്‍ ബാലാജി നേരിടുന്നത്. ഇതേ കേസില്‍ തന്നെയാണ് അശോക് കുമാറിനെയും ഇഡി ചോദ്യം ചെയ്യാനിരുന്നത്. ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ ആവശ്യപ്പെടും. വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന ചൂണ്ടിക്കാട്ടിയാകും കസ്റ്റഡിയില്‍ ആവശ്യപ്പെടുക.

നേരത്തെ ഇഡി നടത്തിയ പരിശോധനയില്‍ ചില രേഖകള്‍ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദീകരണം നല്‍കാന്‍ ഇഡി ആവശ്യപ്പെട്ടെങ്കിലും അശോക് കുമാര്‍ അനുസരിച്ചിരുന്നില്ല. അശോക് കുമാര്‍ വിദേശത്തേക്ക് കടന്നേക്കുമെന്ന് ഇഡി സംശയിക്കുന്നു. രക്ഷപ്പെടാനുള്ള സാധ്യത തടയാന്‍ അശോക് കുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

സെന്തില്‍ ബാലാജിയുടെ ബിനാമി പണം അശോക് കുമാറിന്റെ ഭാര്യ നിര്‍മല ഉപയോഗിച്ചിരുന്നുവെന്നാണ് ഇഡിയുടെ സംശയം. ഇക്കാര്യം റിമാന്റ് റിപ്പോര്‍ട്ടില്‍ ഇഡി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം, നിര്‍മല മാപ്പ് സാക്ഷിയാകുമെന്നും വാര്‍ത്തകളുണ്ട്. നിര്‍മലയോടും ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നു. നിര്‍മലയുടെ പണമിടപാടുകള്‍ സംശയകരമാണ് എന്ന് ഇഡി ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+