പത്തു ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ
വടകര : പത്ത് ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി തമിഴ്നാട് സേലം സ്വദേശികള്‍ അറസ്റ്റിൽ . സേലം കുങ്കുപ്പെട്ടി കുപ്പിനായകന്നൂര് സുരേഷ് കുമാര്‍(35), സേലം ചിന്നതിരുപ്പതി അഭിരാമി ഗാര്‍ഡനില്‍ നിര്‍മ്മല(35) എന്നിവരാണ് പിടിയിലായത്. സുരേഷ് കുമാറിനെ മുക്കത്തെ ലോഡ്ജില്‍ നിന്നും നിര്‍മ്മലയെ സുരേഷ് കുമാര്‍ നല്കിയ വിവരത്തെ തുടര്‍ന്ന് സേലത്തു നിന്നുമാണ് പിടികൂടിയതെന്ന് റൂറല്‍ എസ്.പി ഓഫീസില്‍ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തില്‍ എസ്.പി എം.കെ പു,ഷ്കരന് പറഞ്ഞു.
മുക്കം എസ്.ഐ അഭിലാഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 6 ന് മുക്കത്തെ സഫ ലോഡ്ജില്‍ നിന്നാണ് സുരേഷ് കുമാറിനെ ക്രൈം സ്ക്വാഡ് പിടികൂടിയത്. അമ്പതിനായിരം രൂപയുടെ കള്ളനോട്ടുകള്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്തു. സുരേഷിനെ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍മ്മലയാണ് ഇയാള്‍ക്ക് കള്ളനോട്ടുകള്‍ നല്‍കിയതെന്ന് മൊഴി നൽകിയതിനെ തുടർന്നാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. . തുടര്‍ന്ന് സേലത്തേക്കു പോയ പൊലീസ് സംഘം അവിടെ വെച്ച് നിര്‍മ്മലയേയും പിടികൂടി. നിര്‍മ്മലയില്‍ നിന്നും ഒമ്പതര ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്. 500 രൂപയുടെയും 2000 രൂപയുടേതുമാണ് പിടികൂടിയ കള്ളനോട്ടുകള്‍.

അതേസമയം അഡ്വക്കറ്റ് സ്റ്റിക്കര്‍ ഒട്ടിച്ച കാറില്‍ എത്തിയ ഒരാളാണ് തനിക്ക് കള്ളനോട്ടുകള്‍ നല്‍കിയതെന്ന് നിര്‍മ്മല പറഞ്ഞു. കള്ളനോട്ടകളുമായി മുമ്പും നിര്‍മ്മല പൊലീസിന്റെ പിടിയിലായിട്ടുണ്ട്. നിര്‍മ്മലയുടെ മൊഴി പൂര്‍ണ്ണമായി വിശ്വാസത്തിലെടുത്തില്ലെന്നും കള്ളനോട്ടിന്റെ ഉറവിടത്തെ കുറിച്ച് ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്നും റൂറല്‍ എസ്.പിയും പത്ര സമ്മേളനത്തില്‍ പങ്കെടുത്ത താമരശ്ശേരി ഡി.വൈ.എസ്.പി പി.സി രാജീവനും പറഞ്ഞു.
മുക്കം എസ്.ഐയുടെ നേതൃത്വത്തില്‍ ക്രൈം സ്ക്വാഡ് എ.എസ്.ഐ രാജീവ് ബാബു, ഷിബില്‍ ജോസഫ്, സുരേഷ്, സതീഷ് കുമാര്‍, ഡബ്ലു.സി.കെ ജസ്സി മാത്യു, ഹരിദാസന് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ












Click it and Unblock the Notifications