Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം മോഷ്ടിച്ചതിന് 'മലര്‍' അറസ്റ്റില്‍... വീഡിയോ കാണാം

അടിമാലി: കൊടൈക്കനാലില്‍ നിന്ന് ഗസ്റ്റ് അധ്യാപികയായി കോളേജിലെത്തി ജോര്‍ജ്ജ് ഡേവിഡ് എന്ന ചെറുപ്പക്കാരന്റെ മനം കവര്‍ന്ന മലറിനെ ഇപ്പോള്‍ കേരളക്കരയിലെ എല്ലാവര്‍ക്കും അറിയാം. മലര്‍ എന്ന പേര് തന്നെ ഒരു ട്രെന്റ് ആയി മാറിക്കൊണ്ടിരിയ്ക്കുകയാണ്.

എന്നാല്‍ എല്ലാ മലരും സിനിമയിലെ നായികയെ പോലെ അല്ല കെട്ടോ. സ്വര്‍ണക്കടയില്‍ നിന്ന് 15 പവന്‍ മോഷ്ടിച്ച മറ്റൊരു മലിനെ കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്.

Malar Gold

ഒരു വര്‍ഷം മുമ്പ് അടിമാലിയിലെ ജ്വല്ലറിയില്‍ നിന്ന് 15 പവന്‍ മോഷ്ടിച്ച മലര്‍ എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരും തമിഴ്‌നാട്ടുകാരിയാണ്. ആവാരംപെട്ടി സ്വദേശിനി.

മലര്‍ ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘമാണ് മോഷണം നടത്തിയത്. ഈ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ കുടുങ്ങിയിരുന്നു. ഇതുവച്ചാണ് മലറിനെ അറസ്റ്റ് ചെയ്തത്.

2014 ജൂലായ് 4 നാണ് മോഷണം നടന്നത്. ഒമ്പത് സ്വര്‍ണ വളകളാണ് ഇവര്‍ മോഷ്ടിച്ചത്. രണ്ട് മാസം മുമ്പ് മൂന്നാറില്‍ സമാനമായ മോഷണം നടന്നിരുന്നു. അന്ന് ആവാരംപെട്ടി സ്വദേശിനികളായ മൂന്ന് പേരെ പോലീസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്നാണ് മലരിനേയും സംഘത്തേയും കുറിച്ച് വിവരം ലഭിച്ചത്. തൃശൂരില്‍ നിന്നാണ് മലരിനെ അറസ്റ്റ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+