കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആമിയെ അറസ്റ്റ് ചെയ്യുമോ... സാധ്യതയെന്ന് റിപ്പോര്‍ട്ട്

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: മാവോയിസ്റ്റ് നേതാക്കളായ രൂപേഷും ഷൈനയും ഇപ്പോള്‍ തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയില്‍ ആണ്. ഇവരില്‍ നിന്ന് കേരളത്തിലെ മാവോയിസ്റ്റ് പ്രവരര്‍ത്തനങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിയ്ക്കമെന്ന പ്രതീക്ഷയിലാണ് പോലീസ്.

ഇതിനിടെ മറ്റൊരു വാര്‍ത്തയും പുറത്ത് വരുന്നുണ്ട്. രൂപേഷിന്റേയും ഷൈനയുടേയും മകളായ ആമിയെ അറസ്റ്റ് ചെയ്‌തേക്കും എന്നാണത്. തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ആണ് ഇതിന് പദ്ധതിയിട്ടിരിയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Ami Roop Shyna

രൂപേഷും ഷൈനയും ഒളിവില്‍ പോയതിന് ശേഷം അവരെ കണ്ടിട്ടില്ലെന്നാണ് ആമി പറയുന്നത്. എന്നാല്‍ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ഇത് വിശ്വസിയ്ക്കുന്നില്ല. രൂപേഷും ഷൈനയും ഒളിവില്‍കഴിഞ്ഞിരുന്ന സ്ഥലത്ത് ആമിയും ഇവര്‍ക്കൊപ്പം താമസിച്ചിരുന്നു എന്നാണ് അവരുടെ വാദം. ആമി മാവോയിസ്റ്റുകളുടെ യോഗങ്ങളില്‍ പങ്കെടുത്തതായും ക്യൂ ബ്രാഞ്ച് കരുതുന്നു.

രൂപേഷിനേയും ഷൈനയേയും അറസ്റ്റ് ചെയ്തതിന് ശേഷം ആമിയും സഹോദരിയും കൂടി അവരെ കാണാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിന് അനുമതി നിഷേധിയ്ക്കുന്ന നിലപാടായിരുന്നു പോലീസിന്റേത്.

കോയമ്പത്തൂരില്‍ നിന്ന് ഒരു ബേക്കറിയില്‍ വച്ചാണ് രൂപേഷ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത് എന്ന പോലീസ് കഥ താന്‍ വിശ്വസിയ്ക്കുന്നില്ലെന്ന് ആമി നേരത്തേ പറഞ്ഞിരുന്നു. ഒരു പ്രത്യയശാസ്ത്രത്തില്‍ വിശ്വസി്ക്കുകയും അതിന് വേണ്ടി അടിയുറച്ച് നിലകൊള്ളുകയും ചെയ്യുന്ന മാതാപിതാകകളെ ഓര്‍ത്ത് തനിയ്ക്ക് അഭിമാനമാണെന്നും ആമി പറഞ്ഞിരുന്നു.

English summary
Tamil Nadu police's Q branch planning to arrest Ami Roop Shyna, daughter of arrested Maoists, Roopesh and Shyna.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X