മുല്ലപ്പെരിയാറില്‍ തമിഴ്‌നാട് പണി തുടങ്ങി
ചെന്നൈ: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനരിപ്പ് ഉയര്‍ത്തിക്കൊണ്ട് സുപ്രീം കോടതി വിധി വന്ന ഉടനെ തന്നെ തമിഴ്‌നാട് പണി തുടങ്ങി. അണക്കെട്ടില്‍ ജലനിരപ്പ് 142 വരെ കണക്കാക്കുന്നതിന് അടയാളമിട്ടു. സ്പില്‍വേ ഷട്ടറുകള്‍ താഴ്ത്തി പരിശോധന നടത്തുകയും ചെയ്തു.
മുല്ലപ്പെരിയാറില്‍ തങ്ങള്‍ക്ക് അനുകൂലമായേ വിധി വരൂ എന്ന് അറിയാമായിരുന്നുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത നേരത്തേ പറഞ്ഞിരുന്നു. വിധി വരുന്നതിന് മുമ്പ് തന്നെ ജല നിരപ്പ് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ തങ്ങള്‍ തുടങ്ങിയിരുന്നുവെന്ന് ജയലളിത പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച മൂന്നംഗം സമിതിയിലേക്കുള്ള തമിഴ്‌നാടിന്റെ അംഗത്തെ പ്രഖ്യാപിച്ചു. കാവേരി ടെക്‌നിക്കല്‍ സെല്‍ മേധാവിയായ ആര്‍ സുബ്രഹ്മണ്യത്തെയാണ് സമിതി അംഗമായി നിയമിച്ചിരിക്കുന്നത്. സമിതിയിലേക്കുള്ള കേരളത്തിന്റെ പ്രതിനിധിയെ ഉടന്‍ തീരുമാനിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം എന്ന് ജയലളിത ആവശ്യപ്പെട്ടു.
ദശാബ്ദങ്ങള്‍ പഴക്കമുള്ള നദീ തര്‍ക്കത്തില്‍ കഴിഞ്ഞ ദിവസമാണ് കേരളത്തിനെതിരെ സുപ്രീം കോടതി വിധി വന്നത്. മുല്ലപ്പെരിയാര്‍ ഡാം പൊളിച്ച് മാറ്റി പുതിയ ഡാം സ്ഥാപിക്കണം എന്ന കേരളത്തിന്റെ ആവശ്യം കോടതി തള്ളി. ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തണം എന്ന കേരളത്തിന്റെ ആവശ്യവും കോടതി അംഗീകരിച്ചിരുന്നില്ല.












Click it and Unblock the Notifications