ഒരു അവാര്‍ഡ് എന്റെ കുടുംബത്തിലേക്ക്; സന്തോഷം പങ്കുവെച്ച് ശരത്; വര്‍ഷ എന്റെ സഹോദര പുത്രി
തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മലയാളി താരങ്ങള്‍ മികച്ച നേട്ടമുണ്ടാക്കിയത് മലയാള സിനിമയ്ക്കും അഭിമാനമായി മാറിയിരിക്കുകയാണ്. 2016 മുതല്‍ 2022 വരെയുള്ള പുരസ്‌കാരങ്ങളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. വിവിധ വര്‍ഷങ്ങളിലെ മികച്ച നടിക്കുള്ള പുരസ്‌കാരങ്ങളില്‍ അഞ്ചു പുരസ്‌കാരങ്ങള്‍ നേടിയത് മലയാളി നടികളാണ്. മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, നയന്‍താര, അപര്‍ണ ബാലമുരളി, ലിജോമോള്‍ ജോസ് എന്നിവരാണ് മികച്ച നടിമാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത്. ഇതുകൂടാതെ മികച്ച ഹാസ്യ നടിക്കുള്ള പുരസ്‌കാരം ഉര്‍വശിയും സ്വന്തമാക്കിയത് ഇരട്ടി മധുരമായി.
ഇതുകൂടാതെ മികച്ച ഗായികയ്ക്കുള്ള രണ്ടു വര്‍ഷങ്ങളിലെ പുരസ്‌കാരങ്ങള്‍ നേടിയതും മലയാളി ഗായികമാരാണ്. വൈക്കം വിജയലക്ഷ്മിയും വര്‍ഷ രഞ്ജിത്തുമാണ് മികച്ച ഗായികമാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത്. 2016-ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരമാണ് വൈക്കം വിജയലക്ഷ്മി നേടിയത്, ചിത്രം വേലൈനു വന്തിട്ടു വെള്ളൈക്കാരന്‍. 2020-ല്‍ പുറത്തിറങ്ങിയ തായ് നിലം എന്ന ചിത്രത്തിലെ ഗാനത്തിനാണ് വര്‍ഷ രഞ്ജിത്തിന് അവാര്‍ഡ് ലഭിച്ചത്. വര്‍ഷ 14-ാം വയസില്‍ പാടിയ പാട്ടിനാണ് അവാര്‍ഡ് എന്നത് നേട്ടത്തിന്റെ മാധുര്യം വര്‍ധിപ്പിക്കുന്നു. ഔസേപ്പച്ചനാണ് തായ് നിലം എന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

അവാര്‍ഡ് ജേതാക്കളില്‍ വര്‍ഷ രഞ്ജിത്ത് സംഗീത സംവിധായകന്‍ ശരത്തിന്റെ സഹോദരന്റെ മകളാണ്. അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ വര്‍ഷയെക്കുറിച്ച് ഫേസ്ബുക്കില്‍ ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അമ്മാവനായ ശരത്. തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ ഒരു അവാര്‍ഡ് എന്റെ കുടുംബത്തിലേക്ക് ആണന്ന് അറിഞ്ഞതില്‍ ഇരട്ടി സന്തോഷമെന്നാണ് ശരത് കുറിച്ചത്. വളരെ കഴിവുള്ള കുട്ടിയാണ് വര്‍ഷയെന്നും ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്താന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നുവെന്നും പറഞ്ഞാണ് ശരത് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്. പല ടെലിവിഷന്‍ പരിപാടികളിലും ശരത്തും വര്‍ഷ രഞ്ജിത്തും ഒരുമിച്ച് എത്താറുണ്ട്.
വര്‍ഷയുടെ നേട്ടത്തെക്കുറിച്ച് ശരത് ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം:
തമിഴ്നാട് സർക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളികളായ എന്റെ അടുത്ത സുഹൃത്തായ ബാലമുരളിയുടെ മകൾ അപർണ്ണ ബലമുരളിക്കും നമ്മുടെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മിക്കും പിന്നെ നമ്മുടെ പ്രിയപ്പെട്ട മഞ്ജുവാരിയർക്കും ഉൾപ്പടെ ഒട്ടനവധി സിനിമാ പ്രവർത്തകർക്കാണ് ഇത്തവണ അവാർഡ് എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം. അതിൽ ഒരു അവാർഡ് എന്റെ കുടുംബത്തിലേക്ക് ആണന്ന് അറിഞ്ഞതിൽ ഇരട്ടി സന്തോഷം. അത് മറ്റാരുമല്ല എന്റെ സഹോദര പുത്രി വർഷാ രഞ്ജിത്ത് ആണ് ...വളരെ കഴിവുള്ള ഒരു കുട്ടിയാണ് വർഷാ ..സംഗീതം പഠിക്കുകയും ഇതിനോടകം ഒട്ടനവധി ആൽബങ്ങളിലും സിനിമകളിലും പാടുകയും ചെയ്തു ..ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു ...അവാർഡിന് അർഹരായ എല്ലാ പ്രിയപ്പെട്ടവർക്കും അഭിനന്ദനങ്ങൾ
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications