തമിഴ്നാട് സംഘം നാളെ കേരളത്തിൽ; മുല്ലപെരിയാർ ഡാം സന്ദര്‍ശിക്കും.
തമിഴ്നാട് സംഘം നാളെ കേരളത്തിൽ; മുല്ലപെരിയാർ ഡാം സന്ദര്‍ശിക്കും.
മുല്ലപെരിയാർ ഷട്ടര്‍ തുറന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ മന്ത്രിമാരും തേനിയിലെ എംഎല്‍എമാരും ഉൾപ്പെടുന്ന സംഘം നാളെ മുല്ലപെരിയാർ ഡാം സന്ദര്‍ശിക്കും.

തമിഴ്‌നാട് ജലസേചന മന്ത്രി ദുരൈ മുരുകന്‍, ധനമന്ത്രി ത്യാഗരാജന്‍, സഹകരണമന്ത്രി ഐ.പെരിയസ്വാമി, റവന്യു മന്ത്രി മൂര്‍ത്തി, ഭക്ഷ്യ സിവില്‍ സപ്ളൈസ് മന്ത്രി ചക്രപാണി എന്നിവരും തേനി ജില്ലയിലെ കമ്പം, ആണ്ടിപ്പെട്ടി, പെരിയകുളം തുടങ്ങി ഏഴ് മണ്ഡലങ്ങളിൽ നിന്നുള്ള നിന്നുള്ള എം എൽ എ മാരുമാണ് ഡാം സന്ദർശിക്കുന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തേനിയില്‍ വ്യാപക പ്രതിഷേധം നടത്താനുള്ള തീരുമാനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ഈ സന്ദര്‍ശനമെന്നാണ് പുറത്തു വരുന്ന മറ്റ് റിപ്പോർട്ടുകൾ.
മുല്ലപ്പെരിയാര്‍ ഡാമിന്റെ വൃഷ്‌ടി പ്രദേശമായ പെരിയാര്‍ കടുവാ സങ്കേതത്തില്‍ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്‌തതോടെ ഡാമിലേയ്ക്കുളള ജലനിരപ്പ് ഉയരുകയായിരുന്നു. ഇതോടെ അണക്കെട്ടിന്റെ സ്‌പില്‍വെയിലെ ഏഴ് ഷട്ടറുകൾ ഉയര്‍ത്തി നിലവിൽ വെളളം തുറന്നു വിട്ടിരിക്കുകയാണ്.
138.90 അടിയാണ് ഇപ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ്. സെക്കന്റില്‍ 3900 ഘനയടി വെളളമാണ് പെരിയാറിലൂടെ ഒഴുക്കിവിട്ടത്. കനത്ത മഴയില്‍ അഞ്ച് മണിക്കൂര്‍ കൊണ്ട് അണക്കെട്ടില്‍ ഒരടി വെളളം ഉയര്‍ന്നിരുന്നു. ഇതാണ് ഷട്ടര്‍ തുറക്കാന്‍ ഇടയായത്.
എന്നാൽ, പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന നിലയിലാണെങ്കിലും ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രണ്ട് ഷട്ടറുകള്‍ കഴിഞ്ഞ ദിവസം ആറരയ്‌ക്കും, മൂന്നെണ്ണം എട്ട് മണിയ്‌ക്കും രണ്ട് ഷട്ടറുകൾ പന്ത്രണ്ടരയോടെയും തുറന്ന് വിടുകയായിരുന്നു. അതേസമയം, മുന്നറിയിപ്പ് നൽകാതെയാണ് ഷട്ടറുകൾ ഉയർത്തിയതെന്ന് പരിസര വാസികൾ പരാതി പറഞ്ഞിരുന്നു.
Recommended Video
അതേസമയം, മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നുള്ള ചർച്ചകൾ സമൂഹ മാധ്യമങ്ങളിലടക്കം സജീവമാണ്. പൃഥ്വിരാജ് അടക്കമുള്ള സിനിമ താരങ്ങൾ ഇതിനെതിരെ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.












Click it and Unblock the Notifications