കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍ 142 അടിയാക്കണമെന്ന് തമിഴ്‌നാട്, 137 അടിയായി നിലനിര്‍ത്തണമെന്ന് കേരളം

Google Oneindia Malayalam News

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് ഉന്നതതല സമിതി യോഗത്തില്‍ കേരളം ആവശ്യപ്പെട്ടു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനാണ് ഇക്കാര്യം അറിയിച്ചത്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിജപ്പെടുത്തണമെന്ന തമിഴ്നാടിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു കേരളം.

'ദുബായിലൊക്കെ കഷ്ടപ്പെട്ടു, ആരെയും പിടിച്ച് വെച്ചിട്ടില്ല, വെറുതേ വിടൂ', ഹേറ്റേഴ്സിനോട് ബിഗ് ബോസ് താരം സൂര്യ'ദുബായിലൊക്കെ കഷ്ടപ്പെട്ടു, ആരെയും പിടിച്ച് വെച്ചിട്ടില്ല, വെറുതേ വിടൂ', ഹേറ്റേഴ്സിനോട് ബിഗ് ബോസ് താരം സൂര്യ

139.99 അടിയായി ജലനിരപ്പ് നിലനിര്‍ത്തണമെന്ന് 2018ല്‍ സുപ്രീം കോടതി നിര്‍ദേശിച്ചത് കേരളം ചൂണ്ടിക്കാട്ടി. അന്നത്തെ സാഹചര്യത്തെക്കാള്‍ മോശം അവസ്ഥയാണ് ഇപ്പോഴെന്നും കേരളത്തില്‍ തുലാവര്‍ഷം തുടങ്ങുന്നതേയുള്ളൂവെന്നും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വര്‍ധിച്ച് ജലം ഒഴുക്കിക്കളയേണ്ട അവസ്ഥ വന്നാല്‍ ഇടുക്കി അണക്കെട്ടിലേക്കാകും ജലം ഒഴുകിയെത്തുകയെന്നും ഉന്നത തല യോഗത്തില്‍ കേരളം അറിയിച്ചു.

1

നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ജലം ഉള്‍ക്കൊള്ളാന്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സാധിക്കില്ല. അതുകൊണ്ടുതന്നെ പരമാവധി ജലം തമിഴ്നാട് കൊണ്ടുപോകണമെന്നും കേരളം യോഗത്തില്‍ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു. വൈഗയിലും മധുരയിലുമായി മുല്ലപ്പെരിയാറിലെ ജലം സംഭരിക്കണമെന്നും തമിഴ്നാട് പ്രതിനിധിയോട് കേരളം ആവശ്യപ്പെട്ടു. ഉന്നതതല സമിതി യോഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഐഎഎസ് പങ്കെടുത്തു. അഡിഷണല്‍ ചീഫ് സെക്രട്ടറി (പിഡബ്ല്യുഡി, തമിഴ്നാട് പ്രതിനിധി) സന്ദീപ് സക്സേന ഐഎഎസ്, കേന്ദ്ര ജലകമ്മിഷന്‍ അംഗവും മുല്ലപ്പെരിയാര്‍ ഉന്നതതല സമിതി ചെയര്‍മാനുമായ ഗുല്‍ഷന്‍ രാജ് എന്നവര്‍ യോഗത്തില്‍ പങ്കെടുത്തു.

അങ്ങനെയൊന്നും പൊട്ടില്ലേ മുല്ലപ്പെരിയാർ ഡാം... എന്തുകൊണ്ട്? ഇതാ കാരണങ്ങൾ...; സുജിത് കുമാർ എഴുതുന്നുഅങ്ങനെയൊന്നും പൊട്ടില്ലേ മുല്ലപ്പെരിയാർ ഡാം... എന്തുകൊണ്ട്? ഇതാ കാരണങ്ങൾ...; സുജിത് കുമാർ എഴുതുന്നു

2

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാര്‍ അണക്കെട്ട് പഴയതാണെന്നും പുതിയ അണക്കെട്ട് വേണമെന്നും വിഷയവുമായി ബന്ധപ്പെട്ട് തമിഴ്നാട് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുന്നതില്‍ പ്രതീക്ഷയുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
വിഷയത്തില്‍ ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ കോടതി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുല്ലപ്പെരിയാറില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അനാവശ്യ ഭീതി പരത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചത്.

'സിപിഎം അല്ലെങ്കിൽ മോർഫിംഗ് നടത്താം അശ്ലീല ട്രോളുകൾ ഇറക്കാം', തുറന്നടിച്ച് രമ്യ ഹരിദാസ് എംപി'സിപിഎം അല്ലെങ്കിൽ മോർഫിംഗ് നടത്താം അശ്ലീല ട്രോളുകൾ ഇറക്കാം', തുറന്നടിച്ച് രമ്യ ഹരിദാസ് എംപി

3

മുല്ലപ്പെരിയാറില്‍ പുതി അണക്കെട്ട് പണിയണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ നിലപാടെന്നും വിഷയത്തില്‍ തമിഴ്‌നാടുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ അത് തമിഴ് നാടുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്നതേയുള്ളുവെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. മുല്ലപ്പെരിയാര്‍ പുതിക്കി പണിയണമെന്നാവശ്യപ്പെട്ട് മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു. നടനും, സംവിധായകനും, നിര്‍മാതാവുമായ പ്രിഥ്വിരാജ്, നടന്മാരായ ഉണ്ണി മുകുന്ദന്‍, ഹരീഷ് പേരടി, സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് രംഗത്തെത്തിയത്. വിഷയ്തതില്‍ പ്രതികരിച്ചതിന് പ്രഥ്വിരാജിന്റെ കോലം തമിഴ്‌നാട്ടില്‍ കത്തിക്കുകയും ചെയ്തിരുന്നു. അണക്കെട്ട് പൊളിച്ച് കളയണമെന്നാണ് പ്രഥ്വാരാജ് ഫേസ്ബുക്കില്‍ കുറിച്ചത്.

സുന്ദരികുട്ടിയായിരുന്നു എന്റെ കുഞ്ഞ്; ഈ കൈകൊണ്ടാണോ കുഞ്ഞിനെ ഞാന്‍ കൊന്നത്, അമ്മയുടെ തുറന്ന്പറച്ചില്‍സുന്ദരികുട്ടിയായിരുന്നു എന്റെ കുഞ്ഞ്; ഈ കൈകൊണ്ടാണോ കുഞ്ഞിനെ ഞാന്‍ കൊന്നത്, അമ്മയുടെ തുറന്ന്പറച്ചില്‍

4

അണക്കെട്ട് സംബന്ധിച്ച് ആശങ്ക തുടരുന്നതിനിടയിലാണ് യുഎന്നിന്റെ പഠന റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിത ഡാമിന് 50 വര്‍ഷം മാത്രമാണ് ആയുസ് നല്‍കിയതെന്നും ഡാം ഉടന്‍ പൊളിച്ച് പണിയണമെന്നുമാണ് യുഎന്‍ സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ ഡാമിന്റെ സമീപത്ത് രണ്ട് തവണയുണ്ടായ ഭൂചലനങ്ങളില്‍ ഡാമിന് വിള്ളല്‍ വീണിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എത്രയും വേഗം പൊളിച്ച് പണിയണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനിടയില്‍ സമൂഹമാധ്യമങ്ങളില്‍ ഹാഷ്ടാഗ് പ്രതിഷേധവും തുടങ്ങിയിട്ടുണ്ട്. ഡീകമ്മീഷന്‍ മുല്ലപ്പെരിയാര്‍ എന്ന ഹാഷ്ടാഗോടെയാണ് പ്രതിഷേധം. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഫേസ് ബുക്ക് പേജിലും മലയാളികളുടെ വക കമന്റുകളുണ്ടായിരുന്നു. വെള്ളം എത്ര വേണമെങ്കിലും എടുത്തോളു പകരം ഡാം ജീകമ്മീഷന്‍ ചെയ്യാന്‍ അനുവദിക്കണമെന്നുമാണ് സ്റ്റാലിന്റെ ഫേസ്ബുക്കില്‍ വന്ന കമന്റ്.

'പണത്തിനോട് ഇത്ര ആർത്തിയാണേൽ വേറെ പണി നോക്ക്'; ആന്റണി പെരുമ്പാവൂരിന് പൊങ്കാല'പണത്തിനോട് ഇത്ര ആർത്തിയാണേൽ വേറെ പണി നോക്ക്'; ആന്റണി പെരുമ്പാവൂരിന് പൊങ്കാല

Recommended Video

cmsvideo
Great relief for Kerala; The oversight committee said the water level was less than 137 feet

English summary
Tamil Nadu wants Mullaperiyar to be 142 feet and Kerala wants it to be 137 feet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X