കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡിനിടയിൽ കേരളത്തിനെ കാത്തിരിക്കുന്നത് പ്രളയമോ, 2020ൽ സംഭവിക്കുന്നത്, പ്രവചിച്ച് വെതർമാൻ

Google Oneindia Malayalam News

തിരുവനന്തപുരം; കൊവിഡ് പ്രതിസന്ധിയിലൂടെയാണ് കേരളം കടന്ന് പോകുന്നത്. ലോകത്തെ ഒന്നാകെ പിടിച്ച് കുലുക്കിയ കൊവിഡിൽ ഒരു പരിധി വരെ വിജയിച്ച് മുന്നേറാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ കൊവിഡിൽ നിന്ന് കേരളം മുക്തി നേടി കഴിഞ്ഞാലും തൊട്ട് പിന്നാലെ മറ്റൊരു ദുരന്തം കൂടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

Recommended Video

cmsvideo
കേരളത്തെ കാത്ത് മൂന്നാം പ്രളയം? | Oneindia Malayalam

കേരളത്തിന്റെ പ്രാണൻ എടുത്ത ഒന്നും രണ്ടും പ്രളങ്ങൾക്ക് ശേഷം മൂന്നാമതൊരു പ്രളയം കൂടി സംസ്ഥാനത്ത് ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് തമിഴ്നാട് വെതർമാൻ പ്രദീപ് ജോൺ നൽകുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് ഇത്തരം ഒരു പ്രവചനം അദ്ദേഹം നടത്തിയിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്

മൂന്നാം പ്രളയം?

മൂന്നാം പ്രളയം?

തുടർച്ചയായി മൂന്ന് പ്രതിസന്ധികളിലൂടെയാണ് കേരളം കടന്ന് പോയിട്ടുള്ളത്. ആദ്യത്തെ രണ്ട് പ്രളയങ്ങളിൽ നിന്ന് സംസ്ഥാനം കരകയറുന്നതിന് മുൻപാണ് ആഗോള തലത്തിൽ പടർന്ന് പിടിച്ച കൊവിഡും സംസ്ഥാനത്ത് പ്രതിസന്ധി തീർത്തത്. കൊവിഡ് കാലം കഴിഞ്ഞാൽ മൂന്നാം പ്രളയവും ഉണ്ടാകുമെന്ന് പ്രദീപ് ജോൺ പ്രവചിക്കുന്നു. അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം

 മഴ ലഭിക്കും

മഴ ലഭിക്കും

ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള തെക്ക് പടിഞ്ഞാറൻ മൺസൂൺ സമയത്ത് കേരളത്തിന് സാധാരണഗതിയിൽ 2049 മില്ലിമീറ്റർ മഴ ലഭിക്കും. ഈ നൂറ്റാണ്ടിൽ കേരളത്തിന് മൺസൂൺ വർഷങ്ങൾ വളരെ കുറവായിരുന്നു. 2007 ൽ വളരെ നല്ല വർഷമായിരുന്നു, 2786 മില്ലീമീറ്റർ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്.

 ശാന്തമായിരുന്നു

ശാന്തമായിരുന്നു

2013 ൽ സംസ്ഥാനത്തിന് ലഭിച്ചതാകട്ടെ 2562 മില്ലിമീറ്റർ മഴ. ഇതുവരെ വരെ കാര്യങ്ങൾ ശാന്തമായിരുന്നു.18 വർഷത്തിനിടെ വെറും 2 സൂപ്പർ മൺസൂൺ കൊണ്ടാണ് മൺസൂൺ മാജിക്ക് അപ്രത്യക്ഷമാകുന്നത്. പിന്നീട് മഴയുടെ അളവ് താരതമ്യേന കുറവായിരുന്നു. എന്നാൽ 2018 ൽ കേരളത്തെ തകർത്തെറിഞ്ഞ പ്രളയം ആഞ്ഞടിച്ചു.

 മഴയുടെ അളവ്

മഴയുടെ അളവ്

2007 ലും 2013 ലും ലഭിച്ചതിനെക്കാൾ കുറവാണ് 2018 ൽ ലഭിച്ചതെങ്കിലും വളരെ കുറഞ്ഞ കാലയളവിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചതാണ് പ്രളയത്തിന് വഴിവെച്ചത്. 1924 നും 1961 നും ശേഷം ഏറ്റവും കൂടുതൽ മഴ ലഭിച്ചത് 2018 ലായിരുന്നു. 24 ലും 61 ലും വലിയ പ്രളയമായിരുന്നു കേരളം നേരിട്ടത്. 1920 കളില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിൽ കേരളത്തിന് ലഭിച്ച മഴയുടെ അളവ് ഇങ്ങനെ
1922- 2318 മിമീ
1923- 2666മിമീ
1924-3115മിമീ

 മറ്റൊരു പ്രളയം

മറ്റൊരു പ്രളയം

2300 മിമി അധികം മഴ ലഭിച്ചാൽ അത് മറ്റൊരു പ്രളയത്തിന് കാരണമാകുമോ?2020 എങ്ങനെയായിരിക്കും, ലോംഗ് റേഞ്ച് മോഡലുകൾ വ്യക്തമാക്കുന്നത് ഈ വർഷം കേരളത്തിന് നല്ല മഴ ലഭിക്കുമെന്നാണ്. കഴിഞ്ഞ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ ഈ വർഷം 2300 മില്ലിമീറ്ററിലധികം മഴ ലഭിച്ചാൽ അത്ഭുദപ്പെടേണ്ടതില്ല.

 കനത്ത മഴ

കനത്ത മഴ

കുറിപ്പ്; സമയാസമയങ്ങളിൽ എത്തുന്ന വേരിയബിൾ ശരാശരി കാരണം ചാർട്ടുകളുടെ ശതമാനം താരതമ്യപ്പെടുത്താനാവില്ല. 2007 ലെ ചാർട്ട് വളരെ കുറവാണ് കാണിച്ചതെങ്കിലും 2007 ൽ കനത്ത മഴയാണ് കേരളത്തിന് ലഭിച്ചത്. 2007 ൽ വലപ്രായ് ബെൽറ്റിൽ ഉണ്ടായ കനത്ത മഴ മറക്കാൻ കഴിയില്ല, അദ്ദേഹം കുറിച്ചു.

English summary
Tamilnadu weatherman forcast flood in 2020 in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X