Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമ കാണാന്‍ സ്റ്റാലിന്‍ കേരളത്തില്‍

തിരുവനന്തപുരം: തമിഴകത്തെ രാഷ്ട്രീയ നേതാവായ എംകെ സ്റ്റാലിന് തിരുവനന്തപുരത്ത് എന്താകാര്യം? എന്ത് കാര്യവും ആകാം. സഞ്ചാര സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്താണല്ലോ നമ്മള്‍ ജീവിക്കുന്നത്.

സ്റ്റാലിന്‍ ഒറ്റക്കല്ല വന്നത്. ഭാര്യുയും കൂടെ ഉണ്ടായിരുന്നു. എന്തിനാണ് വന്നെതന്ന് ചോദിച്ചാല്‍ ഉത്തരം ഇതാണ്.
' ഒരു സിനിമ കാണാന്‍'

സ്റ്റാലിനും ഭാര്യയും കൂടി നമ്മുടെ കൈരളി തീയേറ്ററില്‍ ഇരുന്ന് 'രാജാ റാണി' എന്ന തമിഴ് പടവും കണ്ടാണ് മടങ്ങിയത്.

MK Stalin

തമിഴകത്തിന്റെ അനിഷേധ്യ നേതാവായ മുത്തുവേല്‍ കരുണാനിധിയുടെ മകനാണ് സ്റ്റാലിന്‍. ഡിഎംകെയുടെ യുവജന വിഭാഗത്തിന്റെ പ്രസിഡന്റ്. 2006 ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച സ്റ്റാലിന്‍ കരുണാനിധി മന്ത്രിസഭയില്‍ ഗ്രാമവികസന മന്ത്രിയായിരുന്നു. 2009 ല്‍ ഉപമുഖ്യമന്ത്രിയായി.

സ്റ്റാലിനും സഹോദരന്‍ അഴഗിരിയും തമ്മിലുള്ള മൂപ്പിളമ തര്‍ക്കമായിരുന്നു ഒരിടക്ക് തമിഴ്‌നാട്ടിലെ പ്രധാന ചര്‍ച്ചാവിഷയം. എന്നാല്‍ തന്റെ പിന്‍ഗാമി സ്റ്റാലിന്‍ തന്നെയെന്ന് കരുണാനിധി പ്രഖ്യാപിച്ചതോ
ടെ ആ പ്രശ്‌നം അവസാനിച്ചു.

സ്റ്റാലിന് ഇപ്പോള്‍ ഒരു സിനിമ ബന്ധം കൂടിയുണ്ട്. മകന്‍ ഉദയനിധി സ്റ്റാലിനെ ടോളിവുഡിന്റെ സൂപ്പര്‍ താരം ആക്കാനുള്ള ഒരുക്കത്തിലാണ് അച്ഛന്‍ സ്റ്റാലിന്‍. ഉദയനിധിയുടെ അടുത്ത സിനിമയില്‍ നമ്മുടെ നസ്രിയ നായികയാകും എന്നും കേള്‍ക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+