കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നാമതാണ് കേരളം...ആദരിക്കൂ, മറ്റ് സംസ്ഥാനങ്ങള്‍ കണ്ട് പഠിക്കണം; പ്രശംസിച്ച് തമിഴ് നിര്‍മ്മാതാവ്

Google Oneindia Malayalam News

ചെന്നൈ: സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് തമിഴ് സിനിമ നിര്‍മ്മാതാവ് എസ് ആര്‍ പ്രഭു രംഗത്ത്. കൊറോണ പ്രവര്‍ത്തനങ്ങളില്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ കൊറോണ രോഗം ഭേദമായി ആശുപത്രി വിടുന്നവരുടെ എണ്ണം പരിശോധിച്ചാല്‍ കേരളമാണ് ഒന്നാമതായി നില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രഭവുവിന്റെ പ്രശംസ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

kerala

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായും ലോകത്തിലെ മറ്റ് രാജ്യങ്ങളുമായും താരതമ്യം ചെയ്യുമ്പോള്‍ കൊറോണ രോഗം ഭേദമാകുന്നവരുടെ നിരക്കില്‍ ഒന്നാമതാണ് കേരളം. കേരളത്തെ ആദരിക്കുക, മറ്റ് സംസ്ഥാനങ്ങള്‍ മാതൃകയാക്കുകയും വേണം.- എസ്ആര്‍ പ്രഭു ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, ഇന്നലെ കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം. കോവിഡ്-19 ബാധിച്ച 7 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 4 പേരുടേയും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള രണ്ട് പേരുടേയും കൊല്ലം ജില്ലയിലെ ഒരാളുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ നിലവില്‍ 167 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 218പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.അതേസമയം സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലെ ആള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 97,464 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 96,942 പേര്‍ വീടുകളിലും 522 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 86 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 16,745 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 16,002 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

Recommended Video

cmsvideo
ഏറ്റവും കൂടുതല്‍ രോഗികളെ രക്ഷപ്പെടുത്തി കേരളം മുന്നോട്ട് | Oneindia Malayalam

ഇതിനിടെ, കോവിഡ് 19 തുടരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാ സൗകര്യങ്ങളൊരുക്കി. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു സംവിധാനമൊരുക്കുന്നത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരാണ് കാന്‍സര്‍ രോഗികള്‍. അവര്‍ക്ക് കൊറോണ വൈറസ് ബാധിച്ചാല്‍ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയിലെത്തുന്നു. അതിനാലാണ് അവരെ അധികദൂരം യാത്ര ചെയ്യിക്കാതെ തൊട്ടടുത്ത പ്രദേശങ്ങളില്‍ കാന്‍സര്‍ ചികിത്സാ സൗകര്യമൊരുക്കുന്നത്. ഇപ്പോള്‍ ആര്‍.സി.സി.യുമായി ചേര്‍ന്നാണ് ചികിത്സാ സൗകര്യമൊരുക്കുന്നതെങ്കിലും മറ്റ് റീജിയണല്‍ കാന്‍സര്‍ സെന്ററുകളുമായും സഹകരിച്ച് കാന്‍സര്‍ ചികിത്സ സൗകര്യം വിപുലീകരിക്കുന്നത്.

English summary
Tamil Producer Praising Kerala's Corona Prevention Efforts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X