ഗുരുവായൂരപ്പന് 32 പവന്‍ തൂക്കം വരുന്ന സ്വര്‍ണക്കിരീടം സമര്‍പ്പിച്ച് എം കെ സ്റ്റാലിന്റെ ഭാര്യ
ഗുരുവായൂർ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഭാര്യ ദുർഗാ സ്റ്റാലിൻ ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സ്വർണക്കിരീടം സമർപ്പിച്ചു. 14 ലക്ഷത്തിലേറെ വില വരുന്ന 32 പവന്റെ സ്വർണ കിരീടമാണ് സമർപ്പിച്ചത്. ഇന്ന് രാവിലെ ഗുരുവായൂരിൽ എത്തിയ ദുർഗ സ്റ്റാലിൻ ഉച്ചയോടെയാണ് ക്ഷേത്രത്തിൽ ദർശനം നടത്തിയത്.
സ്വർണക്കിരീടത്തിന് പുറമെ അരച്ച് കഴിഞ്ഞ് ബാക്കി വരുന്ന ചന്ദന മുട്ടികകളുടെ ബാക്കി വരുന്ന ചെറിയ കഷണങ്ങൾ അരയ്ക്കാൻ ഒരു യന്ത്രവും ദുർഗ സമർപ്പിച്ചു. ഏകദേശം രണ്ട് ലക്ഷത്തിന് മുകളിൽ ആണ് ഈ യന്ത്രത്തിന്റെ വില.

ശിവജ്ഞാനം എന്ന കോയമ്പത്തൂർ സ്വദേശിയായ വ്യവസായി ആണ് 32പവൻ തൂക്കം വരുന്ന സ്വർണ്ണ കിരീടം തയാറാക്കിയത്.. കിരീടത്തിനുള്ള അളവും മറ്റും ക്ഷേത്രത്തിൽനിന്ന് നേരത്തെ വാങ്ങിയിരുന്നു. ദുർഗ സ്റ്റാലിൻ പലതവണ ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ചിരുന്നു.
കിരീടം ഉണ്ടാക്കുന്നതിനുള്ള അളവുകൾ നേരത്തെ വാങ്ങിയിരുന്നു. ആർ എം എഞ്ചിനീയറിങ് ഉടമയും തൃശൂർ സ്വദേശിയുമായ കെ.എം രവീന്ദ്രനാണ് ഈ മെഷീൻ തയ്യാറാക്കിയത്. വ്യാഴാഴ്ച ഉച്ച പൂജാ നേരത്ത് 11.35 ഓടെ ദുർഗ്ഗ സ്റ്റാലിൻ ക്ഷേത്രത്തിൽ എത്തിയാണ് സമർപ്പണം നടത്തിയത്. ദുർഗാ സാറ്റാലിൻ തുലാഭാരം അടക്കമുള്ള വഴിപാടുകളും നടത്തി












Click it and Unblock the Notifications