കണ്ണൂര്‍ പള്ളിക്കുന്നിന് സമീപം ടാങ്കര്‍ ലോറി മറിഞ്ഞു; ഗതാഗതം പൂര്‍ണമായും നിലച്ചു
കണ്ണൂര്‍: ദേശീയ പാതയില്‍ പള്ളിക്കുന്ന് ശ്രീപുരം സ്‌ക്കൂളിന് സമീപം പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ നാലരമണിയോടെയാണ് അപകടം ഉണ്ടായത്.അമിതവേഗതയിലെത്തിയ ലോറി ഡിവൈഡറില്‍ കയറി നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. വാതകച്ചോര്‍ച്ചയില്ലെന്ന് പോലീസ് അറിയിച്ചു. വാതകച്ചോര്‍ച്ചയില്ലെങ്കിലും പരിസരവാസികളെ ഒഴിപ്പിട്ടുണ്ട്.

മംഗലാപുരത്തുനിന്ന് വിദഗ്ധര്‍ എത്തിയതിനുശേഷം ടാങ്കര്‍ ലോറി റോഡില്‍ നിന്നും മാറ്റും. വാഹനഗതാഗതം തടസ്സപെട്ടതിനെതുടര്‍ന്ന് പുതിയതെരുവ് നിന്നും വരുന്ന വാഹനങ്ങള്‍ കക്കാട് വഴിയും അലവില്‍ വഴിയുമാണ് കണ്ണൂരിലേക്ക് തിരിച്ചുവിടുന്നത്. കണ്ണൂര്‍ താണയില്‍ നിന്നും വാഹനം തിരിച്ചുവിടുന്നുണ്ട്. സുരക്ഷയെത്തുടര്‍ന്ന് പള്ളിക്കുന്ന് സെക്ഷനിലേക്കുള്ള 33കെവി പള്ളിക്കുന്ന്,അലവില്‍,പനങ്കാവ് ഫീഡുകള്‍ ഓഫ് ചെയ്തിട്ടുണ്ട്. 2012 ആഗസ്ത് 27ന് ചാലയില്‍ ഉണ്ടായ ഗ്യാസ് ടാങ്കര്‍ ലോറി ദുരന്തത്തിനു കാരണം അമിതവേഗതയില്‍ വന്ന ലോറി ഡിവൈഡറില്‍ ഇടിച്ചതായിരുന്നു.അപകടത്തില്‍ 20 പേര്‍ മരിക്കുകയും നിരവധി പേര്ഡക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications