താനൂരില്‍ വിമാന ഇന്ധന ടാങ്കര്‍ മറിഞ്ഞു... ഇന്ധനം ചോരുന്നു
താനൂര്‍: മലപ്പുറം ജില്ലയിലെ താനൂരില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞു. ഇന്ധനം ചോര്‍ന്നുകൊണ്ടിരിയ്ക്കുകയാണ്. ചോര്‍ച്ച പരിഹരിയ്ക്കാന്‍ രാവിലെ എട്ട് മണിവരേയും കഴിഞ്ഞിട്ടില്ല.
കരിപ്പൂര്‍ വിമാനത്താവളത്തിലേയ്ക്ക് വിമാന ഇന്ധനവുമായി പോവുകയായിരുന്ന ടാങ്കര്‍ ആണ് മറിഞ്ഞത്. താനൂര്‍ പ്രിയ ടാക്കീസിന് സമീപം ആയിരുന്നു അപകടം. പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്.

അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരിയ്ക്കുകയാണ്. വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. അപകടത്തില്‍ ടാങ്കര്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പാചകവാതകം പോലെയോ, പെട്രോള്‍-ഡീസല്‍ പോലെയോ പെട്ടെന്ന് തീ പിടിയ്ക്കുന്നതല്ല വിമാന ഇന്ധനം. അതിനാല്‍ ആശങ്ക വേണ്ടെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications