പയ്യന്നൂരില്‍ ടാങ്കര്‍ ലോറി മറിഞ്ഞു: അപകടം പുലര്‍ച്ചെ പയ്യന്നൂർ-വെള്ളൂർ ദേശീയ പാതയിൽ!
വെള്ളൂർ: പയ്യന്നൂർ-വെള്ളൂർ ദേശീയ പാതയിൽ ടാങ്കർലോറി മറിഞ്ഞു. വെള്ളൂർ പോസ്റ്റോഫീസ് ബസ്റ്റോപ്പിനടുത്താണ് അപകടം ഉണ്ടായത്. മംഗലാപുരത്ത് നിന്ന് ഇന്ധനം നിറച്ച് വരുന്ന ടാങ്കർലോറിയാണ് മറിഞ്ഞത്.
നിലവില്‍ ഗ്യാസ് ടാങ്കറിന് ലീക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. എന്നാൽ പമ്പ് താഴെ ആയതുകൊണ്ട് തന്നെ ലീക്ക് ഉണ്ടാകാനുള്ള സാധ്യതയും തള്ളി കളയാനാകില്ല. ഇന്ധനം മറ്റൊരു ടാങ്കറിലേക്ക് മാറ്റി കയറ്റണമെങ്കിൽ ഏഴ് മണിക്കൂർ ആവശ്യമാണ്. പ്രദേശത്ത് വൈദ്യുതിയും ഗതാഗതവും പൂർണ്ണമായും നിലച്ചു.

പയ്യന്നൂർ എടാട്ട് ദേശീയപാതയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്നു മരണം. തൃശൂർ കുറുക്കഞ്ചേരി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ബിന്ദു ലാൽ (55) സഹോദരിയുടെ മക്കളായ തരുൺ (16), ഐശ്വര്യ(10) എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരിൽ നാലു പേരുടെ നില ഗുരുതരമാണ്. പത്മാവതി, നിയ, അനിത,വിജിത എന്നിവർക്കാണ് പരുക്കേറ്റത്.

ഇവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടാട്ട് കേന്ദ്രവിദ്യാലയത്തിനു സമീപമായിരുന്നു അപകടം പുലർച്ചെ നാലരയ്ക്കാണ് അപകടം സംഭവിച്ചത്. തൃശൂരിൽ നിന്നും മൂകാംബിക ക്ഷേത്ര ദർശനത്തിനു പോകുകയായിരുന്നു കാറിലുണ്ടായിരുന്ന കുടുംബം. എട്ടു പേരാണ്കാ റിലുണ്ടായിരുന്നത്. മൂന്നു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.












Click it and Unblock the Notifications