മനസ്സമ്മതത്തിന് നവവധുവെത്തിയത് ടാങ്കര്‍ ലോറി ഓടിച്ച്, കൂടെ വരനും...
ഇപ്പോൾ കല്യാണത്തിനായാലും കല്യാണത്തിന് മുൻപ് നിശ്ചയച്ചടങ്ങുകൾക്കാണെങ്കിലും പരമാവധി വ്യത്യസ്തത കൊണ്ടുവരിക എന്നത് ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. പല വിവാഹ വീഡിയോകളും സോഷ്യൽമീഡിയയിൽ വൈറൽ ആവാറുമുണ്ട്.കല്യാണവേദിയിലെ സുഹൃത്തിക്കളുടെ തമാശകളും. വരന്റെയും വധുവിന്റെയും നൃത്തവും അങ്ങനെ പലപല സംഭവങ്ങളാണ് വൈറൽ ആവാറുള്ളത്.
ഇനി പറയാൻ ഇപ്പോൾ സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു മനസ്സമ്മതക്കല്യാണത്തിന്റെ വീഡിയോ ആണ്. ഇവിടെ വധു തന്നെയാണ് താരം.

വെറും താരമല്ല. ഒന്നൊന്നര താരം. സാധാരണ കല്യാണത്തിന് കാറൊക്കെ ഒഴിവാക്കി ബൈക്കിലും നടന്നും കാളവണ്ടിയിലുമൊക്കെ വരനും വധുവും പോകാറുണ്ട്. എന്നാൽ ടാങ്കർ ലോറിയിൽ പോകുന്നത് കണ്ടിട്ടുണ്ടോ? അതും വധു ഓടിക്കുന്ന ടാങ്കർ ലോറി. അതെ ഇനി പറയാൻ പോകുന്നത് മനസ്സമതക്കല്യാണ്ത്തിന് ടാങ്കർ ഓടിച്ചെത്തിയ ഡെലീഷ്യയെക്കുറിച്ചാണ്...
കാരമുക്കിലെ കുറ്റൂക്കാരൻ കൺവെൻഷൻ സെന്ററിലെ മനസ്സമ്മതക്കല്യാണ വേദിയ്ക്കരികിലേക്ക് ആണ് ഡെലീഷ്യ ടാങ്കർ ലോറിയിൽ എത്തിയത്. ഡ്രൈവിങ് സീറ്റിൽ തലയെടുപ്പോടെ വധു. കാബിനിൽ തൊട്ടരികിൽ അഭിമാനത്തോടെ വരൻ. വാദ്യഘോഷത്തോടെയാണ് ഇവരെ സ്വീകരിച്ചത് . കാരമുക്ക് പള്ളിക്കുന്നത്ത് ഡെലീഷ്യയാണ് വരൻ ഹാൻസണെ ലോറിക്യാബിനിലിരുത്തി മനസ്സമ്മത വിരുന്നിലേക്കെത്തിയത്.
ടാങ്കർ ലോറി ഓടിച്ച് മനസ്സമ്മതക്കല്യാണത്തിന് എത്തിയ ഡെലീഷ്യ എം.കോം. ബിരുദധാരിയാണ്. ദുബായിൽ 18 ചക്രമുള്ള ടാങ്കറിന്റെ ഡ്രൈവറാണ്. വരൻ കാഞ്ഞിരപ്പിള്ളി സ്വദേശി ഹാൻസൺ ജർമ്മനിയിൽ 10 ചക്രമുള്ള വാഹനമാണ് ഓടിക്കുന്നത്.
എം.കോം. കാരിയായ പെൺകുട്ടി ടാങ്കർ ഓടിക്കുന്ന വാർത്ത കണ്ട് ദുബായിലെ കമ്പനിയാണ് ഡെലീഷ്യയ്ക്ക് ജോലി നൽകിയത്. വിവാഹ പരസ്യം കണ്ടെത്തിയ ഹാൻസണോട് ടാങ്കർ ലോറി ഓടിക്കുന്നത് തുടരാനനുവദിക്കുന്നയാളെ വിവാഹം കഴിക്കുമെന്നാണ് ഡെലീഷ്യ പറഞ്ഞത്. ഹാൻസൺ വിരോധമില്ലെന്ന് പറഞ്ഞതോടെ രണ്ടു കുടുംബങ്ങളും ചേർന്ന് വിവാഹം തീരുമാനിച്ചു.
കാരമുക്ക് പള്ളിക്കുന്നത്ത് ഡേവീസിന്റെയും ട്രീസയുടെയും മകളാണ് ഡെലീഷ്യ. കാഞ്ഞിരപ്പിള്ളി സ്വദേശി മാലോത്ത് പരേതനായ മാത്യുവിന്റെയും ഇത്ത അമ്മയുടെയും മകനാണ് ഹാൻസൺ. ശനിയാഴ്ച വടക്കേ കാരമുക്ക് സെയ്ന്റ് ആന്റണീസ് പള്ളിയിലായിരുന്നു മനസമ്മതക്കല്യാണം നടന്നത്. തിങ്കളാഴ്ച നാലിന് കാഞ്ഞിരപ്പിള്ളി ആനായ്ക്കൽ സെയ്ന്റ് ആന്റണീസ് ഇടവക പള്ളിയിലാണ് വിവാഹം. മനസ്സമത്തിന് ടാങ്കർ ലോറി ഓടിച്ച് എത്തിയ കല്യാണത്തിന് എന്ത് വ്യത്യസ്തത കൊണ്ടു വരും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും ഇപ്പോൾ












Click it and Unblock the Notifications