കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് ടാങ്കര്‍ ലോറി മറിഞ്ഞു, വാതകം ചോരുന്നു; ആളുകളെ ഒഴിപ്പിച്ചു, വീടുകളില്‍ തീ കത്തിക്കരുത്

Google Oneindia Malayalam News

മലപ്പുറം: മലപ്പുറം പാണബ്രയില്‍ ദേശീയ പാതയില്‍ ടാങ്കര്‍ ലോറി വാതകം ചോരുന്നു. ഐഒസിയുടെ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകട സാധ്യത കണക്കിലെടുത്ത് സമീപത്തുള്ള വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

വീടുകളില്‍ തീ കത്തിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചോര്‍ച്ചയടക്കാന്‍ മണിക്കൂറുകള്‍ എടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അരക്കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രാത നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ചു. ദേശീയ പാതയിലൂടെയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു.

തീകത്തിക്കരുത്

തീകത്തിക്കരുത്

പാണബ്ര ദേശീയ പാതയില്‍ പുലര്‍ച്ചേയാണ് അപകടമുണ്ടായത്. ഗ്യാസ് ലീക്ക് ആദ്യമേ തന്നെ ശ്രദ്ധയില്‍ പെട്ടതിനാല്‍ കനത്ത ജാഗ്രതയാണ് പോലീസും ഫയര്‍ഫോഴ്‌സും പുലര്‍ത്തുന്നത്. പ്രദേശത്തെ വീടുകളില്‍ തീകത്തിക്കരുത് എന്ന നിര്‍ദ്ദേശം കൊടുത്തതിന് പുറമേ പ്രദേശത്ത് നിന്നും ആളുകകളെ അതിവേഗത്തില്‍ ഒഴിപ്പിക്കുകയും ചെയ്തു.

അരക്കിലോമീറ്റര്‍ ചുറ്റളവില്‍

അരക്കിലോമീറ്റര്‍ ചുറ്റളവില്‍

അപകട സ്ഥലത്തിന് അരക്കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് വൈദ്യുതി ബന്ധവും വിഛേദിച്ചിട്ടുണ്ട്. മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് പോകുയായിരുന്ന ടാങ്കറാണ് മറിഞ്ഞത്.

വെളളം പമ്പ് ചെയ്തു

വെളളം പമ്പ് ചെയ്തു

വാതക ചോരുന്നതിന്റെ ശക്തി കുറയ്ക്കാനായി ആറിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘങ്ങള്‍ ടാങ്കറിലേക്കു വെളളം പമ്പ് ചെയ്തുകൊണ്ടിരിക്കുകയാണ്. ടാങ്കറിന്റെ താപനില കുറയ്ക്കാന്‍ വേണ്ടിയാണ് ഈ പ്രവര്‍ത്തി.

ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമങ്ങള്‍

ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമങ്ങള്‍

ഇതോടൊപ്പമാണ് ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. സമീപത്തു തന്നെ ഐഒസി പ്ലാന്റ് ഉള്ളതിനാല്‍ ഉടന്‍ തന്നെ വിദഗ്ധ സംഘത്തിനു സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായി.

പൊലീസും റവന്യൂ ഉദ്യോഗസ്ഥരും

പൊലീസും റവന്യൂ ഉദ്യോഗസ്ഥരും

കൂടുതല്‍ ടാങ്കറുകള്‍ എത്തിച്ച് വാതകം അതിലേക്കു മാറ്റാനുള്ള ആലോചനയുമുണ്ട്. പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പു നല്‍കുകയും വീടുകള്‍ കയറിയിറങ്ങി വിവരം അറിയിക്കുകയും ചെയ്തു.

ഗതാഗതം

ഗതാഗതം

ദേശീയ പാതയിലൂടെയുള്ള ഗതാഗതമാണ് വഴിതിരിച്ചുവിട്ടത്. തൃശൂര്‍ ഭാഗത്തേക്കുള്ള വലിയ വാഹനങ്ങള്‍ രാമനാട്ടുകര ജംഗ്ഷനില്‍നിന്നും ചെറിയ വാഹനങ്ങള്‍ കാക്കഞ്ചേരിയില്‍നിന്നും വഴിതിരിച്ചു വിടുകയാണ്.

അടുപ്പുകളില്‍ തീ കത്താതിരുന്നത്

അടുപ്പുകളില്‍ തീ കത്താതിരുന്നത്

ഐഒസിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ചോർച്ച് അടക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നത്. ടാങ്കര്‍ മറിഞ്ഞത് പുലർച്ചെയായതിനാലാണ് അപകട സാധ്യത കുറഞ്ഞത്. അടുപ്പുകളില്‍ തീ കത്താതിരുന്നത് രക്ഷാപ്രവർത്തനങ്ങള്‍ക്ക് അനുകൂല ഘടകമവുകയായിരുന്നു.

English summary
tanker lorry overturns at malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X