താനൂര്‍ ബോട്ട് അപകടം: ഞെട്ടിപ്പിച്ചെന്ന് രാഷ്ട്രപതി, രക്ഷാപ്രവർത്തനത്തില്‍ സഹായിക്കണമെന്ന് രാഹുലും
മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തില്‍ അനുശോചനം അറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ബോട്ടപകടം അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതും ദുഃഖകരമാണെന്നും അതിജീവിച്ചവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു. 'കേരളത്തിലെ മലപ്പുറത്ത് ഉണ്ടായ ബോട്ടപകടം അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. അതിജീവിച്ചവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നു', രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.
ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പം ചേർന്നു നിൽക്കുന്നതായും പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു. അപകടത്തില്‍ രാഹുല്‍ ഗാന്ധിയും അനുശോചനം അറിയിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവർക്കും ഹൃദയംഗമമായ അനുശോചനം, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ. രക്ഷാപ്രവർത്തനത്തിൽ അധികാരികളെ സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നതായും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

അപകടത്തില്‍ മുഖ്യമന്ത്രിയും അനുശോചനം രേഖപ്പെടുത്തി. ഏകോപിതമായി അടിയന്തിര രക്ഷാപ്രവർത്തനം നടത്താൻ മലപ്പുറം ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണ്. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാൻ എന്നിവരെ അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. സംഭവത്തില്‍ അനുശോചനം അറിയിച്ച് മറ്റ് നിരവധി പ്രമുഖരായ നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്.
എംവി ഗോവിന്ദന്‍ (സിപിഎം സംസ്ഥാന സെക്രട്ടറി)
മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയ സംഭവം ഏറെ ദു:ഖകരമാണ്. അങ്ങേയറ്റം സങ്കടകരമായ അപകടത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങളുടെ കണ്ണീരിൽ പങ്കാളിയാവുന്നു. മനുഷ്യ സാധ്യമായ എല്ലാ രക്ഷപ്രവർത്തനങ്ങളും നടക്കുകയാണ്. സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് രക്ഷാപ്രവർത്തനത്തിൽ പരിസരങ്ങളിലെ മുഴുവനാളുകളും പങ്കാളികളാവണമെന്ന് അഭ്യർത്ഥിക്കുന്നു. ഏകോപിതമായി അടിയന്തിര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണ്.
Hair care:വേനലിലും മുടി പട്ടുപോലെ തിളങ്ങും: ചെയ്യേണ്ടത് ഇത്രമാത്രം
കെ സുധാകരന്‍ ( കെപിസിസി അധ്യക്ഷന്‍)
മലപ്പുറം താനൂരില്‍ വിനോദയാത്ര ബോട്ട് അപകടത്തില്‍പ്പെട്ട് നിരവധി പേര്‍ മരിച്ചെന്ന വാര്‍ത്ത ഹൃദയഭേദകമാണ്. രക്ഷപ്പെടുത്തിയവരില്‍ പലരുടെയും നില ഗുരുതരമാണെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപിതമായ അടിയന്തര രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കണം. രക്ഷാപ്രവര്‍ത്തനത്തിനും അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങളും മറ്റും നല്‍കുന്നതിനും ആ പ്രദേശത്തെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുന്നിട്ടിറങ്ങണം.
സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കാതെ യാത്ര നടത്തിയതാണോ ബോട്ട് അപകടത്തിന് കാരണമെന്ന കാര്യം പരിശോധിക്കണം. കൂടാതെ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍ശന നടപടി സ്വീകരിക്കുകയും വേണം. അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഈ വേര്‍പാടുകള്‍ താങ്ങാനുള്ള കരുത്തുണ്ടാകട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു,
കെപിഎ മജീദ് (തിരൂർ അങ്ങാട് എംഎല്‍എ)
മനുഷ്യജീവന് യാതൊരു വിലയും കല്പിക്കാതെ 15 പേരെ കൊണ്ടുപോകണ്ട ബോട്ടിൽ ആളുകളെ കുത്തിനിറച്ച് പോയതാണ് താനൂർ ബോട്ടപകടത്തിന്റെ പ്രധാന കാരണം. ബോട്ട് പുറപ്പെടുമ്പോഴും ആളുകൾ ചാടിക്കയറി എന്നാണ് അറിഞ്ഞത്. വെളിച്ചം പോലുമില്ലാത്ത ബോട്ടിലാണ് ഇത്രയേറെ ആളുകളെ കൊണ്ടുപോയത്. യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാത്ത ഇത്തരം ബോട്ട് സർവ്വീസുകളെപ്പറ്റി നേരത്തെ തന്നെ പരാതികളുണ്ടായിരുന്നു. എന്നാൽ അതൊന്നും അധികാരികൾ ഗൗനിച്ചില്ല.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മുസ്ലിംലീഗ് നേതാക്കൾക്കൊപ്പം താലൂക്ക് ആശുപത്രിയിലാണുള്ളത്. വിനോദസഞ്ചാരത്തിന്റെ പേരിൽ മനുഷ്യരെ കുരുതികൊടുക്കുന്ന ഇത്തരം ക്രമക്കേടുകൾ നിയന്ത്രിക്കപ്പെടണം. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇനിയും ഇങ്ങനെയൊരു ദുരന്തം സംഭവിക്കാതിരിക്കാനുള്ള ജാഗ്രത വേണം.
മരണപ്പെട്ട പ്രിയപ്പെട്ടവർക്കായി പ്രാർത്ഥനകളോടെ.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications