താനൂർ ബോട്ടപകടം: ഉടമ നാസർ ഒളിവില്‍ തന്നെ, കാറും സഹോദരനും കൊച്ചിയില്‍ കസ്റ്റഡിയില്‍
മലപ്പുറം: താനൂരില്‍ വിനോദയാത്ര സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 22 പേരുടെ മരണത്തിന് ഇടയാക്കിയ സഭവത്തില്‍ ബോട്ട് ഉടമ ഒളിവില്‍ തുടരുന്നു. താനൂർ സ്വദേശി നാസറാണ് അപകടത്തിന് പിന്നാലെ ഒളിവില്‍ പോയത്. നാസറിനായി പൊലീസ് സംസ്ഥാന വ്യാപകമായി തിരച്ചില്‍ നടത്തുകയാണ്. ഇതിനിടെ നാസറിന്റെ വാഹനം കൊച്ചിയില്‍ വെച്ച് പിടിച്ചെടുത്തു. വാഹനത്തിലുണ്ടായിരുന്ന നാസറിന്റെ സഹോദരൻ സലാം, അയൽവാസി മുഹമ്മദ് ഷാഫി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഇവരെ പാലാരിവട്ടം സ്റ്റേഷനിലേക്ക് മാറ്റി.
വാഹന പരിശോധനയ്ക്കിടിയാണ് നാസറിന്റെ ഉടമസ്ഥതിയിലുള്ള കാർ പിടികൂടിയത്. അപകടത്തിന് പിന്നാലെ നാസർ വാഹനത്തില്‍ താനൂരില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടുവെന്നാണ് സൂചന. ഇദ്ദേഹം ഏതെങ്കിലും പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയേക്കുമെന്ന സൂചന ബന്ധുക്കള്‍ നല്‍കുന്നുണ്ട്. വാഹനം പിടികൂടുമ്പോള്‍ നാസർ വാഹനത്തിലില്ലായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വാഹനം പിടികൂടിയ വിവരം കൊച്ചി പൊലീസ് മലപ്പുറം എസ്പിയെ അറിയിച്ചു.

നാസറിനെതിരെ പൊലീസ് നേരത്തെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. താനൂർ സ്റ്റേഷനു തൊട്ടടുത്താണ് നാസറിന്റെ വീട്. വീട്ടില്‍ ആളുകളുണ്ടെങ്കിലും നാസർ ഇന്നലെ തന്നെ ഇവിടെ നിന്നും മാറിയെന്നാണ് വിവരം. ദീർഘകാലം വിദേശത്തായിരുന്ന നാസർ. നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ബോട്ട് സർവീസ് തുടങ്ങിയത്. അപകടത്തില്‍പ്പെട്ട ബോട്ട് മീന്‍ പിടുത്ത ബോട്ട് പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ വെച്ച് രൂപമാറ്റം വരുത്തിയതാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ആലപ്പുഴ പോർട്ട് ചീഫ് സർവേയർ കഴിഞ്ഞ മാസം ബോട്ട് സർവേ നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതായും ചില റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന് മുന്‍പാണ് ബോട്ട് സർവീസിനിറങ്ങിയതെന്നും സർവീസ് ആരംഭിക്കുമ്പോൾ തന്നെ ബോട്ടിന്റെ ഘടന കണ്ട് അപകട മുന്നറിയിപ്പ് നല്‍കിയിരുന്നതായും മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കുന്നു.
അതേസമയം, ബോട്ടപകടത്തെ കുറിച്ച് സമഗ്രമായ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം വീതം നഷ്ടപരിഹാരം നൽകുകയും പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുകയും ചെയ്യും. പോലീസിന്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 10 മന്ത്രിമാരും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും താനൂരിലെ എം എൽ എ ഓഫീസിൽ യോഗം ചേർന്നു. മുഖ്യമന്ത്രി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് ആദ്യം എത്തിയത്. തുടർന്ന് മൃതദേഹങ്ങൾ പൊതുദർശനത്തിനു വെച്ച പരപ്പനങ്ങാടി പുത്തൻ കടപ്പുറം മിസ്ബാഹുൽ ഹുദാ മദ്രസയിൽ എത്തി. സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്‌റ്ററും ഒപ്പമുണ്ടായിരുന്നു. പ്രതിപക്ഷ നേതാവും സ്ഥലത്ത് എത്തിയിട്ടുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications