നിയുക്ത മന്ത്രി വി അബ്ദുറഹ്മാന്‍ ആശുപത്രിയില്‍; വീട്ടിലും ഫോണിലും ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍
മലപ്പുറം: താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാന്‍ ആശുപത്രിയില്‍. സിപിഎം നേതൃത്വമാണ് ഇക്കാര്യം അറിയിച്ചത്. രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ വി അബ്ദുറഹ്മാനുമുണ്ടാകുമെന്ന് വിവരം പുറത്തുവന്നത് മുതല്‍ മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ പ്രതികരണത്തിന് ശ്രമിച്ചിരുന്നു. വീട്ടില്‍ അന്വേഷിച്ചു. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. വൈകീട്ട് വരെ ഇക്കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നു.

ഗുജറാത്തില്‍ നാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്, ചിത്രങ്ങള്‍
എന്നാല്‍ തുടര്‍ച്ചയായ അന്വേഷണം വന്നതോടെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ ജയന്‍ വിഡിയോ സന്ദേശം നല്‍കി. ആശുപത്രിയിലാണ് എന്നാണ് വിശീദകരണം. ഏത് ആശുപത്രിയിലാണ് എന്ന് പറഞ്ഞില്ല. രക്ത സമ്മര്‍ദ്ദം കാരണമാണ് ആശുപത്രിയിലായതെന്നും 24 മണിക്കൂര്‍ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നുമാണ് വിവരം. ബുധനാഴ്ച വി അബ്ദുറഹ്മാന്‍ മാധ്യമങ്ങളെ കാണുമെന്നും ജയന്‍ പറഞ്ഞു.
പിണറായി സര്‍ക്കാരില്‍ മലപ്പുറത്ത് നിന്നുള്ള പ്രതിനിധിയാണ് വി അബ്ദുറഹ്മാന്‍. താനൂരില്‍ നിന്ന് രണ്ടാംതവണയാണ് അദ്ദേഹം ജയിച്ചത്. 2016ല്‍ ലഭിച്ച ഭൂരിപക്ഷം ഇത്തവണ ലഭിച്ചില്ലെങ്കിലും മണ്ഡലം നിലനിര്‍ത്താന്‍ അബ്ദുറഹ്മാന് സാധിച്ചു. മുസ്ലിം ലീഗിന്റെ കുത്തക മണ്ഡലമായിരുന്ന താനൂര്‍ നിലനിര്‍ത്തിയതിനുള്ള അംഗീകാരമായിട്ടാണ് അദ്ദേഹത്തിന് മന്ത്രിപദവി ലഭിക്കുന്നത്.
നേരത്തെ കെടി ജലീല്‍ ആയിരുന്നു മലപ്പുറം ജില്ലയില്‍ നിന്നുള്ള മന്ത്രി. ബന്ധു നിയമനത്തെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്ന ജലീലിന് ഇത്തവണ അവസരം നല്‍കിയിട്ടില്ല. തുടര്‍ന്നാണ് ഇടതുസ്വതന്ത്രനായ വി അബ്ദുറഹമാനെ സിപിഎം നേതൃത്വം പരിഗണിച്ചത്. പഴയ കോണ്‍ഗ്രസ് നേതാവിനെ മന്ത്രിസഭയിലെടുത്തത് വഴി സിപിഎമ്മിന് മലപ്പുറം ജില്ലയില്‍ വിശാലമായ ലക്ഷ്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കറുപ്പിൽ അഴകായി പാർവതി നായർ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications