കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വി അബ്ദുറഹ്മാന്‍ ആശുപത്രി വിട്ടു; തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു... വകുപ്പുകളില്‍ ധാരണ

Google Oneindia Malayalam News

മലപ്പുറം: രക്തസമ്മര്‍ദ്ദവും നേരിയ പക്ഷാഘാതവും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിയുക്ത മന്ത്രി വി അബ്ദുറഹ്മാനെ ഡിസ്ചാര്‍ജ് ചെയ്തു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ അദ്ദേഹം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. വ്യാഴാഴ്ച ഉച്ച തിരിഞ്ഞ് 3.30നാണ് സത്യപ്രതിജ്ഞ. ന്യൂനപക്ഷ ക്ഷേമം, പ്രവാസി കാര്യം, ഹജ്ജ്-വഖഫ് വകുപ്പുകളാണ് അബ്ദുറഹ്മാന് ലഭിക്കുക എന്നാണ് വിവരം. ഇത് സംബന്ധിച്ച് സിപിഎം നേതൃത്വം ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. കഴിഞ്ഞ മന്ത്രസഭയില്‍ തവനൂരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കെടി ജലീല്‍ വഹിച്ച വകുപ്പുകളാണിത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് കൂടി ജലീലിനുണ്ടായിരുന്നു. ഇത്തവണ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇരിങ്ങാലക്കുടയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആര്‍ ബിന്ദുവിനാണ് എന്നാണ് വിവരം.

b

രണ്ടാമതും ജയിച്ച അബ്ദുറഹ്മാന് മന്ത്രി പദവി ലഭിക്കുന്നത് അപ്രതീക്ഷിതമായാണ്. അദ്ദേഹത്തിന് നേരത്തെ പാര്‍ട്ടി ചില സൂചനകള്‍ നല്‍കിയിരുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആദ്യം മല്‍സരിക്കാനില്ല എന്ന് അറിയിച്ച അബ്ദുറഹ്മാന്‍ വീണ്ടും കളത്തിലിറങ്ങിയത് ഈ ഉറപ്പ് ലഭിച്ചത് കൊണ്ടാണ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മുസ്ലിം ലീഗിന്റെ തട്ടകമായിരുന്ന താനൂര്‍ മണ്ഡലം ആദ്യമായി ഇടതുക്യാമ്പിലെത്തിച്ച വ്യക്തിയാണ് താനൂരുകാര്‍ മാമന്‍ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന അബ്ദുറഹ്മാന്‍.

ആ രഹസ്യ അറകള്‍ നശിപ്പിച്ചാല്‍ ഹമാസ് വീഴും; ഗാസയില്‍ 5 മിനുട്ടില്‍ തുരുതുരാ വീണത് 122 ബോംബുകള്‍ആ രഹസ്യ അറകള്‍ നശിപ്പിച്ചാല്‍ ഹമാസ് വീഴും; ഗാസയില്‍ 5 മിനുട്ടില്‍ തുരുതുരാ വീണത് 122 ബോംബുകള്‍

Recommended Video

cmsvideo
KN Balagopal talks about his new post as finance minister of Kerala | Oneindia Malayalam

2016ല്‍ 5000ത്തോളം വോട്ടിന് അബ്ദുറഹ്മാന്‍ രണ്ടത്താണിയെ തോല്‍പ്പിച്ച വി അബ്ദുറഹ്മാന്‍ ഇത്തവണ അല്‍പ്പം വിയര്‍ത്തു. 1000ത്തില്‍ താഴെ വോട്ടിനാണ് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്നാല്‍ മന്ത്രി പദവി ലഭിച്ചതോടെ താനൂര്‍ സ്റ്റാര്‍ മണ്ഡലമായി. 1987ലാണ് ഇതിന് മുമ്പ് താനൂരില്‍ നിന്ന് ജയിച്ച എംഎല്‍എ മന്ത്രിയായത്. കരുണാകരന്‍ മന്ത്രിസഭയില്‍ ഇ അഹമ്മദായിരുന്നു അത്. അബ്ദുറഹ്മാനിലൂടെ താനൂരിന് വീണ്ടും മന്ത്രി മണ്ഡലം എന്ന ഖ്യാതി ലഭിച്ചിരിക്കുകയാണ്. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി വേഗത കൂടുമെന്നാണ് കരുതുന്നത്.

English summary
Tanur MLA V Abdurahman to get Minority Ministry: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X