Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവിനെ തലയ്ക്കടിച്ചും കഴുത്തറുത്തും കൊന്ന കേസ്; യുവതിയുടെ കാമുകന്‍ കീഴടങ്ങി

മലപ്പുറം: താനൂരില്‍ വാടക ക്വാട്ടേഴ്‌സില്‍ താമസിച്ചിരുന്ന യുവാവിനെ തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയ കേസില്‍ ഭാര്യയുടെ കാമുകന്‍ കീഴടങ്ങി. അഞ്ചുടി സ്വദേശി പൗറകത്ത് സവാദിനെ കൊലപ്പെടുത്തിയ കേസിലാണ് മുഖ്യപ്രതി ബഷീര്‍ കീഴടങ്ങിയത്. ഇയാള്‍ യുഎഇയിലേക്ക് കടന്നിരുന്നു. പോലീസ് പിടിയിലാകുമെന്ന് ഉറപ്പായതോടെയാണ് കീഴടങ്ങിയത്.

20

ഷാര്‍ജയില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തിലെത്തിയ ബഷീര്‍ ട്രെയിന്‍ മാര്‍ഗം താനൂരിലെത്തി പോലീസ് സ്‌റ്റേഷനില്‍ ഹാജരാകുകയായിരുന്നു. ബഷീറിനെ പോലീസ് കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു. സവാദിന്റെ തലയ്ക്ക് അടിക്കാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന വടി പോലീസ് കണ്ടെടുത്തു.

പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നതറിഞ്ഞ് ഒട്ടേറെ പേര്‍ തടിച്ചുകൂടിയിരുന്നു. സവാദിന്റെ ഭാര്യ സൗജത്ത്, ബഷീറിന്റെ സുഹൃത്ത് സുഫിയാന്‍ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ബഷീറിനെ കുറിച്ചുള്ള വിവരം കിട്ടിയത്. സൗജത്തിന്റെ ഫോണ്‍ പരിശോധനയില്‍ തന്നെ ബഷീറിന്റെ പങ്ക് പോലീസിന് വ്യക്തമായിരുന്നു.

മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് സവാദിനെ കൊലപ്പെടുത്തിയത്. കാമുകനൊത്ത് ജീവിക്കാന്‍ വേണ്ടിയാണ് ക്രൂരകൃത്യം ചെയ്തതെന്ന് സൗജത്ത് പോലീസിനോട് സമ്മതിച്ചിരുന്നു. സവാദിനെ കൊലപ്പെടുത്താന്‍ വേണ്ടി രണ്ടുദിവസം അവധിയെടുത്താണ് ബഷീര്‍ ഗള്‍ഫില്‍ നിന്നെത്തിയത്.

ജോലി കഴിഞ്ഞ് രാത്രി വൈകി വീട്ടിലെത്തിയ സവാദ് വരാന്തയില്‍ തന്നെ കിടന്നുറങ്ങുമ്പോഴാണ് തലയ്ക്കടിയേറ്റത്. പിന്നീട് കഴുത്തറുത്തത് സൗജത്താണെന്ന് പോലീസ് പറയുന്നു. പിന്‍വാതില്‍ വഴിയാണ് ബഷീര്‍ അകത്ത് കടന്നത്. ഇതിന് സൗകര്യം ചെയ്തുകൊടുത്തത് സൗജത്തായിരുന്നു. കൊലപാതകത്തിന് ശേഷം ബഷീര്‍ രക്ഷപ്പെടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+