കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുരളീധരനൊപ്പം ഈ പേരുകളും പരിഗണിച്ച് ഹൈക്കമാന്‍ഡ്, ഇനി മനസ്സറിയണം, താരിഖ് അന്‍വര്‍ കേരളത്തില്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് മൂന്ന് പേരുകള്‍. ഹൈക്കമാന്‍ഡ് ഈ നേതാക്കളെയാണ് അന്തിമമായി പരിഗണിക്കുന്നത്. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം കഴിഞ്ഞാല്‍ ഡിസിസികളുടെ പുനസംഘടനയിലേക്ക് കടക്കാനും ഹൈക്കമാന്‍ഡിന് നീക്കമുണ്ട്. കഴിഞ്ഞ ദിവസം തന്നെ ഇതിനുള്ള ഒരുക്കങ്ങളും തുടങ്ങിയിരുന്നു. അതേസമയം യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്കുള്ള പേരുകളില്‍ കെ മുരളീധരന് തന്നെയാണ് മുന്‍തൂക്കം. അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് ഹൈക്കമാന്‍ഡ്.

1

പ്രതിപക്ഷ നേതൃസ്ഥാനത്തും കെപിസിസിയിലും രാഹുല്‍ ഗാന്ധിക്ക് വിശ്വാസമുള്ള നേതാവിനെയാണ് നിയമിച്ചിരിക്കുന്നത്. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്കും രാഹുലിന് വിശ്വാസമുള്ളയാള്‍ തന്നെ വരണമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. അങ്ങനെ ഒരാള്‍ കെ മുരളീധരന്‍ മാത്രമാണ്. അതേസമയം കാലതാമസമില്ലാതെ തീരുമാനമെടുക്കുന്നതിന്റെ കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. താരിഖ് അന്‍വര്‍ ചര്‍ച്ചകള്‍ക്കായി ഇന്നലെ കേരളത്തിലെത്തിയിട്ടുണ്ട്.

മുരളീധരനെ അനുനയിപ്പിക്കുമോ താരിഖ് അന്‍വര്‍ എന്നാണ് ഇനി അറിയാനുള്ളത്. തന്നെ പരിഗണിക്കേണ്ടെന്ന് പരസ്യമായി തന്നെ മുരളീധരന്‍ പറഞ്ഞിരുന്നു. മുരളീധരനെ കൂടാതെ കെവി തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ പേരുകളും ഹൈക്കമാന്‍ഡ് ഉന്നയിക്കുന്നുണ്ട്. തിരുവഞ്ചൂരിനെ എ ഗ്രൂപ്പാണ് ഉയര്‍ത്തി കാണിക്കുന്നത്. അതേസമയം നിലവിലെ കണ്‍വീനര്‍ എംഎം ഹസന് മാറാന്‍ താല്‍പര്യമില്ല. പക്ഷേ തിരഞ്ഞെടുപ്പ് തോല്‍വിയോടെ പഴയ നേതാക്കളൊന്നും ഇപ്പോഴുള്ള സ്ഥാനത്ത് തുടരേണ്ട എന്ന നിലപാടിലാണ് രാഹുല്‍.

പഞ്ചാബില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ശിരോമണി അകാലിദള്‍-ബിഎസ്പി പ്രവര്‍ത്തകരുടെ പ്രതിഷേധം- ചിത്രങ്ങള്‍ കാണാം

അതേസമയം പുതിയ കെപിസിസി അധ്യക്ഷനായി സുധാകരന്‍ ഇന്ന് ചുമതയേല്‍ക്കും. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ പ്രത്യേകിച്ച് ഗ്രൂപ്പുകള്‍ക്ക് സുധാകരന്‍ പരസ്യമായി പറയുന്ന കാര്യങ്ങളോട് എതിര്‍പ്പുണ്ട്. ജംബോ കമ്മിറ്റി പിരിച്ചുവിടുമെന്ന സുധാകരന്റെ പ്രസ്താവന, ഗ്രൂപ്പുകളെ ഇല്ലാതാക്കുമെന്നാണ് ഇവര്‍ കരുതുന്നത്. സുധാകരന്‍ സഹകരണം ഉണ്ടാവുമെന്ന് പറയുന്നുണ്ടെങ്കിലും, ഗ്രൂപ്പുകളുമായി അടുപ്പമുണ്ടാവില്ലെന്ന് തന്നെയാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. 21 അംഗ കമ്മിറ്റിക്ക് പകരം ഇനി 51 അംഗ കമ്മിറ്റിയായിരിക്കും ഉണ്ടാവുക. ഇവരെ അഞ്ചംഗ കമ്മിറ്റിയാണ് തിരഞ്ഞെടുക്കുക. ഇതില്‍ ഗ്രൂപ്പ് നേതാക്കള്‍ക്കൊന്നും വലിയ റോളുണ്ടാവില്ല.

കബീര്‍ സിംഗ് നായിക കിയാര അദ്വാനിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
BJP leader AN Radhakrishnan threatens pinarayi vijayan | Oneindia Malayalam

English summary
tariq anwar arrived in kerala, udf convenor post 3 names in the list of high command
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X