Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരേ പ്രസംഗം തന്നെ; തരൂരിന്‍റെ പ്രചാരണം ഇങ്ങനെ

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ മലയാള ഭാഷയില്‍ അത്ര അഗ്രഗണ്യനല്ല. തരൂരിനും ഇക്കാര്യം നന്നായി അറിയാം. പക്ഷേ മലയാളി വോട്ടര്‍മാരെ പിടിക്കാന്‍ മലയാളത്തില്‍ സംസാരിച്ചാലല്ലേ കാര്യമുള്ളൂ...

ഇക്കാര്യം തിരിച്ചറിഞ്ഞിട്ടാണെന്ന് തോന്നു, വെറും രണ്ട് മിനിട്ട് മാത്രം നീളുന്ന പ്രസംഗങ്ങളേ സ്വീകരണ കേന്ദ്രങ്ങളില്‍ തരൂര്‍ നടത്തുന്നുള്ളൂ. അതും എല്ലായിടത്തും ഒരേ വാചകങ്ങള്‍ തന്നെ. പറയുന്ന രീതിക്ക് പോലും മാറ്റമില്ല. സ്വിച്ചിട്ടപോലെ തുടക്കം, സ്വിച്ചിട്ട പോലെത്തന്നെ ഒടുക്കവും.

"അഞ്ച് വര്‍ഷം മുമ്പ് നിങ്ങളുടെ പ്രതിനിധിയായി എന്നെ ദില്ലിക്കയച്ച നിങ്ങള്‍ക്ക് ഇഷ്ടം പോലെ കേന്ദ്ര സഹായം കൊണ്ടുവന്നു. ഒരു പാട് പദ്ധതികള്‍ക്ക് പണം ലഭ്യമാക്കി. വിഴിഞ്ഞം തുറമുഖം, കരമന-കളയിക്കാവിള റോഡ്, ഹൈക്കോടതി ബെഞ്ച് തുടങ്ങി കുറേ കാര്യങ്ങളില്‍ നടപടി ഉണ്ടായി. ഇനിയും നിങ്ങളെന്നെ തിരഞ്ഞെടുത്താല്‍ എന്റെ കഴിവും സ്വാധീനവും ഉപയോഗിച്ച് ഇതിലുംവലിയ വികസനങ്ങള്‍ തലസ്ഥാനത്തേക്ക് കൊണ്ടുവരും."
ഒടുവില്‍ ' നന്ദി, നമസ്‌കാരം' പിന്നെ നീട്ടിയൊരു ജയ്ഹിന്ദും.

ഒരേ പ്രസംഗം തന്നെയാണ് എല്ലായിടത്തും നടത്തുന്നതെങ്കിലും തരൂര്‍ ചുരുങ്ങിയ വാക്കുകളില്‍ കാര്യം പറഞ്ഞ് അവസാനിപ്പിക്കുന്നുണ്ട്. എന്നാല്‍ പ്രചാരണ വാഹനത്തിന് മുന്നില്‍ പോകുന്ന വണ്ടിയില്‍ നിന്നുള്ള അനൗണ്‍സ്‌മെന്റ് ആണ് സഹിക്കാന്‍ പറ്റാത്തത്. തരൂരിന് അര്‍ത്ഥം പിടികിട്ടിയിരുന്നെങ്കില്‍ അപ്പോള്‍ തന്നെ അനൗണ്‍സറെ പിടിച്ച് പുറത്താക്കിയേനെ...!

തരൂരിന്റെ റോഡ് ഷോ

ആളും ആരവവും ഇല്ലാതെ

ആളും ആരവവും ഇല്ലാതെ

റോഡ് ഷോയുമായി ശശി തരൂര്‍ മണ്ഡലത്തില്‍ സജീവമാണ്. പക്ഷേ പല ഉള്‍ഗ്രാമങ്ങളിലും സ്വീകരണ കേന്ദ്രങ്ങളില്‍ ജനപങ്കാളിത്തം കുറവാണ്. തരൂരിന്റെ മാത്രം സ്ഥിതിയല്ല ഇത്. മിക്ക സ്ഥാനാര്‍ത്തികളുടേയും അവസ്ഥ ഇതുതന്നെ.

കുട്ടികളുടെ വോട്ട്

കുട്ടികളുടെ വോട്ട്

കുട്ടികള്‍ക്ക് വോട്ടില്ലെന്ന് ശശി തരൂരിനറിയാം. എന്നാല്‍ കുട്ടികള്‍ നാളത്തെ പൗരന്‍മാരാണെന്ന് തരൂരിന് ഉത്തമ ബോധ്യമുണ്ട്. ബാലരാമപുരത്ത് ശശി തരൂര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം.

കാത്തിരിപ്പിന്റെ മണിക്കൂറുകള്‍

കാത്തിരിപ്പിന്റെ മണിക്കൂറുകള്‍

കഴിഞ്ഞ ദിവസം നെല്ലിമൂട്ടില്‍ ആയിരുന്നു തരൂര്‍ പ്രവര്‍ത്തകര്‍ക്ക് ഇത്തിരി ബുദ്ധിമുട്ടുണ്ടാക്കിയത്. പറഞ്ഞ സമയത്തേക്കാള്‍ രണ്ടര മണിക്കൂര്‍ വൈകി. സ്ഥാനാര്‍ത്ഥിയെ കാത്ത് കിടക്കുന്ന പ്രചാരണ വാഹനം.

 വോട്ട് കിട്ടുമോ

വോട്ട് കിട്ടുമോ

നെയ്യാറ്റിന്‍കരയില്‍ റോഡ് ഷോക്കിടെ വോട്ടഭ്യര്‍ത്ഥിക്കുന്ന ശശി തരൂര്‍.

 പ്രചാരണം കൊഴുക്കട്ടെ

പ്രചാരണം കൊഴുക്കട്ടെ

നെല്ലിമൂടിനടുത്ത് ബാസ്‌കര്‍ നഗറില്‍ തരൂരിന്റെ പ്രചാരണ വാഹനം എത്തിയപ്പോള്‍.

തരൂര്‍മയം

തരൂര്‍മയം

സര്‍വ്വം കോണ്‍ഗ്രസ്- ശശി തരൂര്‍ മയമായ മറ്റൊരു പ്രചാരണ വാഹനം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+