Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ 10000 കോടി രൂപയുടെ പദ്ധതി വരുന്നു; ടാറ്റ ഗ്രൂപ്പിന്റെ കപ്പല്‍ നിര്‍മാണം, ചിത്രം മാറും

കേരളത്തില്‍ കപ്പല്‍ നിര്‍മാണ കേന്ദ്രം സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ്. 10000 കോടി രൂപ നിക്ഷേപിക്കാന്‍ കമ്പനി തയ്യാറായി എന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. വിദേശ മാധ്യമമായ ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കേരളത്തെ തുറമുഖ നഗരമാക്കാനുള്ള സ്വപ്‌ന പദ്ധതി ബജറ്റില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

നജാദ് മൊസാദ് ചാരന്‍? ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്, ഇറാനില്‍ വന്‍ അട്ടിമറിക്ക് ഇസ്രായേല്‍, ഒടുവില്‍ കുരുക്ക്
നജാദ് മൊസാദ് ചാരന്‍? ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്, ഇറാനില്‍ വന്‍ അട്ടിമറിക്ക് ഇസ്രായേല്‍, ഒടുവില്‍ കുരുക്ക്

കപ്പല്‍ നിര്‍മാണ ശാല നിര്‍മിക്കാനാണ് ടാറ്റ ഗ്രൂപ്പ് കോടികള്‍ നിക്ഷേപിക്കാന്‍ പോകുന്നത്. അവര്‍ അനുമതിക്ക് വേണ്ടി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമി അനുവദിക്കേണ്ടി വരും. നിര്‍ദേശം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു മാസത്തിനകം അന്തിമ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

tata invest kerala for ship building

കപ്പല്‍ നിര്‍മാണ രംഗത്തേക്ക് ടാറ്റ ഗ്രൂപ്പ് കടക്കുമെന്ന് അടുത്തിടെ വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് വേണ്ടി കേരളത്തെ തിരഞ്ഞെടുക്കാന്‍ പോകുന്നു എന്നതും എടുത്തു പറയണം. കേരളത്തിലെ സുപ്രധാന തുറമുഖ സാന്നിധ്യമാണ് വന്‍കിട കമ്പനികളെ ആകര്‍ഷിക്കുന്ന ഘടകം. സ്മാര്‍ട്ട് ഫോണ്‍, ഉരുക്ക് വ്യവസായം, ആഡംബര വാഹനങ്ങള്‍ തുടങ്ങി കൈവെച്ച മേഖലകളെല്ലാം മികച്ച മുന്നേറ്റം നടത്തിയ ടാറ്റയുടെ കേരളത്തിലേക്കുള്ള വരവ് പ്രതീക്ഷ നല്‍കുന്നതാണ്.

വിജയ് കൊച്ചിയിലേക്ക്; മോഹന്‍ലാല്‍ പങ്കെടുക്കുന്ന വമ്പന്‍ പരിപാടി, ചെന്നിത്തലയ്ക്ക് നല്‍കിയ ഉറപ്പ് ഇതാണ്
വിജയ് കൊച്ചിയിലേക്ക്; മോഹന്‍ലാല്‍ പങ്കെടുക്കുന്ന വമ്പന്‍ പരിപാടി, ചെന്നിത്തലയ്ക്ക് നല്‍കിയ ഉറപ്പ് ഇതാണ്

അതേസമയം, ടാറ്റ ഗ്രൂപ്പ് വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. അദാനി ഗ്രൂപ്പ് കേരളത്തില്‍ വലിയ നിക്ഷേപങ്ങള്‍ തുടര്‍ച്ചയായി നടത്തവെയാണ് ടാറ്റയുടെ വരവ് കൂടി ശ്രദ്ധിക്കപ്പെടുന്നത്. തിരുവനന്തപുരം വിമാനത്താവളം, വിഴിഞ്ഞം തുറമുഖം തുടങ്ങി തന്ത്ര പ്രധാന മേഖലകളില്‍ അദാനി വന്‍ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. അദാനി ഗ്രൂപ്പിന്റെ ഓഹരിയില്‍ ഒരു ഭാഗം ആഗോള കപ്പല്‍ കമ്പനിയായ എംഎസ്‌സിക്ക് വിറ്റുവെന്ന വാര്‍ത്തകള്‍ അടുത്തിടെ വന്നിരുന്നു.

അദാനി-എംഎസ്‌സി കരാര്‍ സര്‍ക്കാരിന്റെ പരിശോധനയിലാണ് എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ലോകത്ത് കപ്പല്‍ നിര്‍മാണ രംഗത്ത് തിളങ്ങി നില്‍ക്കുന്നത് ചൈനയാണ്. രണ്ടാം സ്ഥാനത്താണ് ഇന്ത്യയും ദക്ഷിണ കൊറിയയും. ഈ രംഗത്ത് പുതിയ സാധ്യതകള്‍ ഇന്ത്യ തേടുന്നുണ്ട്. ഈ വേളയിലാണ് കേരളം ജലമേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്നത്. ഈ അവസരമാണ് ടാറ്റ ഉപയോഗപ്പെടുത്താന്‍ പോകുന്നത്.

കുവൈത്ത് ഗോള്‍ഡന്‍ വിസ എത്ര വര്‍ഷത്തേക്ക്? ആദ്യത്തേത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിക്ക്
കുവൈത്ത് ഗോള്‍ഡന്‍ വിസ എത്ര വര്‍ഷത്തേക്ക്? ആദ്യത്തേത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിക്ക്

വിഴിഞ്ഞത്തെയും കൊച്ചിയിലെയും തുറമുഖങ്ങള്‍ക്ക് സമീപം കപ്പല്‍ നിര്‍മാണം, അനുബന്ധ സേവനങ്ങള്‍ എന്നിവയ്ക്ക് കേരളം പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്. കൂടുതല്‍ തുറമുഖങ്ങള്‍ നിര്‍മിക്കാനും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ കേന്ദ്രീകരിച്ച് പുതിയ സമുദ്ര പാത പദ്ധതിയും കേരളം ലക്ഷ്യമിടുന്ന വേളയില്‍ കൂടിയാണ് ടാറ്റയുടെ വരവ്. അതേസമയം, ടാറ്റയുടെ നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+