'അയാൾ വിവാഹ വാഗ്ദാനം നൽകി'; 'ടാറ്റൂ ചെയ്യാന്‍ പഠിപ്പിക്കാമെന്ന് പറഞ്ഞ്'; ഇനി ആർട്ടിസ്റ്റ് കുടുങ്ങും
കൊച്ചി: കൊച്ചിയിൽ ഒരു ടാറ്റൂ ആർട്ടിസ്റ്റിന് എതിരെ കൂടി ലൈംഗിക പീഡന പരാതിയിൽ കേസ് എടുത്തു. വിവാഹ വാഗ്ദാനം നൽകി ടാറ്റൂ ആർട്ടിസ്റ്റ് പീഡിപ്പിച്ചു എന്നാണ് കേസ്.
കുൽദീപ് കൃഷ്ണ എന്ന ടാറ്റൂ ആർട്ടിസ്റ്റിന് എതിരെയാണ് മലപ്പുറം സ്വദേശിയായ യുവതി പരാതി നൽകിയിരിക്കുന്നത്. പാലരിവട്ടം ഡീപ്പ് ഇങ്ക് സ്ഥാപനത്തിന്റെ ഉടമയാണ് കുൽദീപ് കൃഷ്ണ.
ഇയാൾക്ക് എതിരെ സഹപ്രവര്‍ത്തക തന്നെയാണ് പരാതിയുമായി രംഗത്ത് എത്തിയത്. ടാറ്റു ചെയ്യാന്‍ പഠിപ്പിക്കാമെന്ന് പറഞ്ഞ് കുല്‍ദീപ് പീഡിപ്പിച്ചു എന്നും യുവതി തന്റെ പരാതിയിൽ ആരോപിക്കുന്നു.

കുൽദീപ് കൃഷ്ണ പീഡന ദൃശ്യം ഒളി ക്യാമറയിൽ പകർത്തിയെന്നും ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം ആവർത്തിച്ചെന്നും യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നു. മൂന്നു ലക്ഷത്തോളം രൂപ കുൽദീപ് കൃഷ്ണ തട്ടി എടുത്തു എന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ പാലാരിവട്ടം പൊലീസ് കുൽദീപ് കൃഷ്ണയ്‌ക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്. 2020 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കാസര്‍കോട് സ്വദേശിയാണ് കുല്‍ദീപ്. ഒളിവില്‍ പോയ കുല്‍ദീപിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, കൊച്ചിയിലെ 'ഇങ്ക്‌ഫെക്ടഡ്' എന്ന ടാറ്റൂ സ്ഥാപിന് എതിരെ കഴിഞ്ഞ ദിവസവും വീണ്ടും പീഡന പരാതി വന്നിരുന്നു. ടാറ്റൂ ചെയ്യുന്നതിടിനെ യുവതിയോട് മോശമായി പെരുമാറി എന്നതായിരുന്നു കേസ്. 2019 ല്‍ കൊച്ചിയിലെ കോളേജില്‍ വിദ്യാര്‍ത്ഥിനിയായിരിക്കേ ഇന്‍ക്ഫെക്ടഡ് സ്റ്റുഡിയോയില്‍ വെച്ച് സുജേഷ് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. ഇതിന് പിന്നാലെ ടാറ്റൂ സ്റ്റുഡിയോ ഉടമ സുജീഷിനെതിരെ പൊലീസ് കെസെടുത്തിരുന്നു. തുടർന്ന് സുജീഷിനെതിരെ കൂടുതൽ പരാതികളുമായി യുവതികൾ രംഗത്തെത്തി.

പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ഫ്രഞ്ച് വനിതയുടെ പരാതിയിൽ സുജീഷിനെതിരെ പൊലീസ് കേസെടുത്തു. ഇതോടെ ഇയാൾക്കെതിരെ ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ഏഴായി. ഇതിന് പിന്നാലെ കൊച്ചി നഗരത്തിലെ ടാറ്റൂ സെന്ററുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. പരിശോധനകളിൽ നിരവധി ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ നടപടികൾ കർശനമാക്കുകയണ് പൊലീസ്.

അതേസമയം, മലപ്പുറം മഞ്ചേരിയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ഹാജിയാര്‍പള്ളി മച്ചിങ്ങല്‍ മുഹമ്മദ് ഹിഷാം (21) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. 2021 ഡിസംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട കുട്ടിയെ യുവാവ് പ്രണയം നടിച്ച് വശീകരിക്കുകയും ബൈക്കില്‍ കയറ്റി ബീച്ചിലും മറ്റും കൊണ്ടു പോവുകയും ചെയ്തിരുന്നു. കുട്ടിയുമായി അടുപ്പത്തിലായ പ്രതി പിന്നീട് പ്രണയം നടിച്ച് പലയിടത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കുട്ടിയുടെ പരാതിയെ തുടര്‍ന്ന് മഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ സി. അലവിയുടെ നിര്‍ദേശ പ്രകാരം എസ്‌ഐ ഖമറുസമാന്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ വി.സി കൃഷ്ണനാണ് കേസ് അന്വേഷിക്കുന്നത്. എന്നാൽ, മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടികജാതി വിഭാഗത്തില്‍ പെട്ട ഒന്‍പത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പാണ്ടിക്കാട് ചെമ്പ്രശ്ശേരി കക്കാടമ്മല്‍ സ്വദേശിയായ ആറുവിരലില്‍ ഹൗസില്‍, അബ്ദുള്‍ ജബ്ബാറിനെയാണ് പാണ്ടിക്കാട് പൊലീസ് പിടികൂടിയത്. അന്‍പതിയഞ്ചു വയസുള്ള പ്രതിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. നാട്ടില്‍ പുറങ്ങളില്‍ കാണപ്പെടുന്ന പുളിവെണ്ട നല്‍കാമെന്ന് പ്രലോഭിപ്പിച്ച് പ്രതി, കുട്ടിയെ വീട്ടില്‍ എത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. പീഡനവിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നെങ്കിലും, പ്രതിയെ ഭയന്ന് പുറത്ത് അറിയിച്ചിരുന്നില്ല. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിലാണ് നടപടി. പോക്‌സോ എസ് സി എസ് ടി വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications