കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ ചുഴലിക്കാറ്റിനെ പേടിക്കണം; 600 കിലോ മീറ്ററിലധികം വ്യാസം, ജാഗ്രത കൈവിടരുതെന്ന് നിര്‍ദ്ദേശം

Google Oneindia Malayalam News

കോഴിക്കോട്:കേരളത്തിന്റെ പടിഞ്ഞാറ്, തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റിന്റെ ശക്തിയും ആഘാതവും എത്രയാണെന്ന് നാളത്തോടെ വ്യക്തമാകും.

തീവ്ര ന്യൂനമർദം ലക്ഷദ്വീപിനടുത്ത്, ഗുജറാത്ത്, ദിയു തീരങ്ങൾക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ്തീവ്ര ന്യൂനമർദം ലക്ഷദ്വീപിനടുത്ത്, ഗുജറാത്ത്, ദിയു തീരങ്ങൾക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ്

കാലാവസ്ഥ നിരീക്ഷണം കേന്ദ്രം പുറത്തുവിട്ട വിവരമനുസരിച്ച് മംഗളൂരുവില്‍ കരതൊടാനാണ് സാധ്യത. 600 കിലോ മീറ്ററിലധികം വ്യാസമുള്ള ചുഴലിക്കാറ്റാണിത്. അതുകൊണ്ട് തന്നെ ജാഗ്രത ഒട്ടും കൈവിടരുതെന്ന് കൊച്ചി സര്‍വ്വകലാശാല റാഡര്‍ ഗവേഷണ കേന്ദ്രം ശാസ്ത്രഞ്ജന്‍ എംജി മനോജ് പറയുന്നു.

'10% വോട്ട് കുറയേണ്ട യുഡിഎഫിന് 3 ലക്ഷം വോട്ട് കൂടി'; ഹസ്സന് ജയരാജന്‍റെ മറുപടി,മേജര്‍ ഓപ്പറേഷന്‍ വേണം'10% വോട്ട് കുറയേണ്ട യുഡിഎഫിന് 3 ലക്ഷം വോട്ട് കൂടി'; ഹസ്സന് ജയരാജന്‍റെ മറുപടി,മേജര്‍ ഓപ്പറേഷന്‍ വേണം

കേരളത്തിന്റെ വലത് ഭാഗത്ത്

കേരളത്തിന്റെ വലത് ഭാഗത്ത്

ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് ചുഴലിക്കാറ്റിന്റെ വലത് ഭാഗത്തണ് കേരളം ഉള്ളത്. ഇത്തരം ചുഴലിക്കാറ്റിന്റെ വലത് ഭാഗത്താണ് കൂടുതല്‍ ആഘാതമുണ്ടാകാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ചുഴലിയുടെ ട്രാക്ക് ഇന്ന് കൂടുതല്‍ വ്യക്തമാക്കുന്നതോടെ പ്രത്യാഘാത സാധ്യതയും സഞ്ചാര രീതിയും സംബന്ധിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നതാണ്.

ഒമാന്‍ ഭാഗത്താണെങ്കില്‍

ഒമാന്‍ ഭാഗത്താണെങ്കില്‍

അതേസമയം, ഇതിന്റെ ഗതി ഒമാന്‍ ഭാഗത്താണെങ്കില്‍ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം കൊണ്ടുള്ള മഴയും അനുബന്ധപ്രശ്‌നങ്ങളും മാത്രമേ സംസ്ഥാനത്ത് ഉണ്ടാകാന്‍ സാധ്യതയുള്ളൂ. അല്ലെങ്കില്‍ കനത്ത മഴ ലഭിക്കുമെന്നാണ് നിരീക്ഷണം. ഈ സാഹചര്യത്തില്‍ സ്വാബാവികമായും പല പ്രദേശങ്ങളും വെള്ളത്തിന് അടിയിലാകുന്ന സ്ഥിതിവരും.

 തമിഴ്‌നാട്ടിലും കര്‍ണാടകയിലും

തമിഴ്‌നാട്ടിലും കര്‍ണാടകയിലും

കേരളത്തിന് പുറമെ കര്‍ണാടകയിലും തമിഴ്‌നാട്ടിലും ചിലയിടങ്ങളില്‍ തീവ്ര മഴയ്ക്ക്ുള്ള സാധ്യതയും ശാസ്ത്രഞ്ജര്‍ തള്ളിക്കളയുന്നില്ല. അതേസമയം, ചുഴലി മഹാരാഷ്ട്രയുടെ ഭാഗത്താണെങ്കിലും മേഖലയില്‍ പല സ്ഥലത്തും വെള്ളം കയറാം്. ഇത് കൊവിഡില്‍ തളര്‍ന്ന് കിടക്കുന്ന സംസ്ഥാനത്തിന് മറ്റൊരു തിരിച്ചടിയാവും.

ഗുജറാത്തേക്ക്

ഗുജറാത്തേക്ക്

ഇപ്പോഴത്തെ കണക്കു കൂട്ടല്‍ അനുസരിച്ച് ചുഴലി ഗുജറാത്തിന്റെ ഭാഗത്തേക്ക് പോകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അങ്ങനെയാണെങ്കില്‍ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയായിരിക്കും പെയ്യുക. ഇപ്പോള്‍ തെക്കന്‍ കേരളത്തിലും തീരപ്രദേശത്തുമാണ് മഴ കനക്കുന്നത്.

തിരുവനന്തപുരത്ത് ശക്തമായ മഴ

തിരുവനന്തപുരത്ത് ശക്തമായ മഴ

തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്. കടല്‍ ക്ഷോഭം കനത്തിട്ടുണ്ട്. ചുഴലിയുടെ കേന്ദ്രത്തില്‍ നിന്ന് ഏതാണ്ട് 300 കിലോ മീറ്റര്‍ വടക്കാണ് കേരളമെന്നതിനാല്‍ അതിന്റെ സ്വാധീനം എങ്ങനെ പ്രതിഫലിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇപ്പോള്‍ കടലിന്റെ ചൂട് ഏകദേശം 30 ഡിഗ്രിയില്‍ തുടരുകയാണ്.

Recommended Video

cmsvideo
Thunderstorms likely in Kerala till May 17 | Oneindia Malayalam

ഡിംപലിന്റെ റീഎൻട്രിയിൽ പണി കിട്ടുക ഈ 3 പേർക്ക്,ഇനി ഡിംപലിനെ ആരും ടാർഗറ്റ് ചെയ്യില്ല,കാരണം,കുറിപ്പ്ഡിംപലിന്റെ റീഎൻട്രിയിൽ പണി കിട്ടുക ഈ 3 പേർക്ക്,ഇനി ഡിംപലിനെ ആരും ടാർഗറ്റ് ചെയ്യില്ല,കാരണം,കുറിപ്പ്

English summary
Tauktae Cyclone Tracking: Know Current Location, Speed, Path Map and Latest Updates in Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X