കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാഗാ ലോട്ടറി, മാര്‍ട്ടിന് അനുമതിയില്ല

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ലോട്ടറി രാജാവ് സാന്തിയാഗോ മാര്‍ട്ടിന് വീണ്ടും തിരിച്ചടി. നാഗാലാന്‍ഡ് ലോട്ടറിയുമായി കേരളത്തില്‍ തിരിച്ചെത്താമെന്ന മാര്‍ട്ടിന്റെ പ്രതീക്ഷകള്‍ക്ക് തടയിട്ട് നികുതി വകുപ്പ് ഉത്തരവിറക്കി.

നാഗാലാന്‍ഡ് ലോട്ടറികള്‍ കേരളത്തില്‍ വില്‍ക്കാന്‍ പറ്റില്ലെന്നാണ് നികുതി വകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്. രജിസ്‌ട്രേഷനായി മാര്‍ട്ടിന്‍ സമര്‍പ്പിച്ച ഡിഡിയും തിരിച്ചയച്ചിട്ടുണ്ട്.

Nagaland Lottery

സാന്തിയാഗോ മാര്‍ട്ടിന്റെ ഫ്യൂച്ചര്‍ ഗെയിമിങ് സോല്യൂഷന്‍സ് എന്ന സ്ഥാപനമാണ് ലോട്ടറി വില്‍പനക്ക് അനുമതി തേടിയിരുന്നത്. ലോട്ടറി വിതരണത്തിന് നാഗാലാന്‍ഡ് സര്‍ക്കാരുമായി മാര്‍ട്ടിന്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ ഈ കരാറില്‍ സംസ്ഥാന നികുതി വകുപ്പ് തൃപ്തരല്ല.

കരാര്‍ നിയമവിരുദ്ധം ആണെന്നാണ് നികുതി വകുപ്പിന്റെ വിലയിരുത്തല്‍. നാഗാലാന്‍ഡിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആണ് കരാറില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഒപ്പിട്ടിരിക്കുന്നത്. മനേജിങ് ഡയറക്ടര്‍ ആയ മാര്‍ട്ടിന് പകരം മറ്റൊരാളും ഒപ്പിട്ടിട്ടുണ്ട്.

ലോട്ടറി സംബന്ധിച്ച എല്ലാ ഉത്തരവാദിത്തങ്ങളും വിതരണക്കാരന് മാത്രമാണെന്നാണ് കരാറില്‍ പറഞ്ഞിട്ടുള്ളത്. നാഗാലാന്‍ഡ് സര്‍ക്കാരിന് ഇക്കാര്യത്തില്‍ യാതൊരു വിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ലെന്നും കരാറില്‍ ഉണ്ട്.

സാധാരണ ഗതിയില്‍ ഇത്തരമൊരു കരാറില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഒപ്പിടേണ്ടത് ഗവര്‍ണറാണ്. ഈ കരാറില്‍ അതും സംഭവിച്ചിട്ടില്ല. ഏത് വിധത്തില്‍ നോക്കിയാലും നിയമ സാധുതയുള്ള ഒരു കരാറായി ഇതിനെ പരിഗണിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് നികുതി വകുപ്പ് അപേക്ഷ തള്ളിയിരിക്കുന്നത്.

English summary
Tax department denied Martin's application for Nagaland Lottery.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X