കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതിവെട്ടിപ്പ്; കോഴിക്കോട്ട് രണ്ട് ആഡംബരകാറുകള്‍ പിടിച്ചെടുത്തു

Google Oneindia Malayalam News

കോഴിക്കോട്: പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് സംസ്ഥാനത്ത് സര്‍വിസ് നടത്തുന്ന രണ്ട് ആഡംബര കാറുകള്‍ മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു. വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് കാറുകള്‍ പിടിച്ചെടുത്തത്. കോഴിക്കോട് മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത റേഞ്ച് റോവര്‍ കാറും ഒരു ബിഎംഡബ്ല്യൂ കാറുമാണ് കസ്റ്റഡിയിലെടുത്തത്.

സര്‍ക്കാര്‍ നിര്‍ദേശം 10 ശതമാനം; ഇരട്ടി നല്‍കി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ വനിതാ ക്ഷേമ ബജറ്റ്സര്‍ക്കാര്‍ നിര്‍ദേശം 10 ശതമാനം; ഇരട്ടി നല്‍കി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ വനിതാ ക്ഷേമ ബജറ്റ്

വാഹനരേഖകള്‍ ഹാജരാക്കി നികുതിയടച്ച ശേഷം മാത്രമെ വാഹനം വിട്ടുനല്‍കുകയുള്ളൂവെന്ന് ആര്‍ടിഒ സി.ജെ പോള്‍സണ്‍ പറഞ്ഞു. 56 വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് കോഴിക്കോട് ജില്ലയില്‍ സര്‍വിസ് നടത്തുന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. നികുതി അടച്ച് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യാന്‍ ഉടമകളോട് വാഹനവകുപ്പ് നോട്ടിസിലൂടെ രണ്ടു മാസം മുന്‍പ് ആവശ്യപ്പെട്ടിരുന്നു.

cars

ഏതാനും വാഹനങ്ങള്‍ മാത്രമെ ഇതിനുശേഷം നികുതിയടച്ച് നടപടികളില്‍നിന്ന് സുരക്ഷിതത്വം നേടിയിട്ടുള്ളൂ. പല വാഹനങ്ങളും റോഡിലിറക്കാതെ അജ്ഞാതകേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.പിടികൂടിയ വാഹനങ്ങളില്‍നിന്ന് ഒന്നരക്കോടിയോളം രൂപയാണ് നികുതിയിനത്തില്‍ ഇടാക്കുക. എംവിഐ പി. രാജന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എംവിഐമാരായ എം.പി റിലേഷ്, വി.എം വിനോദ് എന്നിവരാണ് പരിശോധന നടത്തി കാറുകള്‍ പിടിച്ചെടുത്തത്.

കര്‍ണാടക പിടിക്കാന്‍ ബിജെപി: അമിത് ഷായുടെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് തുടക്കമായികര്‍ണാടക പിടിക്കാന്‍ ബിജെപി: അമിത് ഷായുടെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് തുടക്കമായി

English summary
tax evaded by pondichery car registration; two luxuary car seized from kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X