കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിള്ള സാറിനെ വിടാതെ ആദായനികുതി വകുപ്പ്! ശ്രീവത്സം ഗ്രൂപ്പിന്റെ ആസ്തികൾ കണ്ടുകെട്ടി... കോടികൾ...

ശ്രീവത്സം ഗ്രൂപ്പിന്റെ കേരളത്തിനകത്തും പുറത്തുമുള്ള 36 ആസ്തിവകകൾ ആദായനികുതി വകുപ്പ് കണ്ടുകെട്ടി ഉത്തരവിറക്കിയെന്ന് മാതൃഭൂമിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Google Oneindia Malayalam News

തിരുവനന്തപുരം: നികുതി വെട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന ശ്രീവത്സം ഗ്രൂപ്പിന്റെ ആസ്തികൾ കണ്ടുകെട്ടിയതായി റിപ്പോർട്ട്. ശ്രീവത്സം ഗ്രൂപ്പ് എംഡി എംകെആർ പിള്ള, ഭാര്യ വത്സല, മക്കളായ അരുൺരാജ്, വരുൺ രാജ് എന്നിവരുടെ പേരിലുള്ള ആസ്തികളാണ് ആദായനികുതി വകുപ്പ് താൽക്കാലികമായി കണ്ടുകെട്ടിയത്.

കൈയിൽ കിട്ടിയിരുന്നെങ്കിൽ അവരെയും തീർത്തേനെ... മൂന്നുപേരെ വെട്ടിക്കൊന്നിട്ടും ബാബുവിന് കുലുക്കമില്ലകൈയിൽ കിട്ടിയിരുന്നെങ്കിൽ അവരെയും തീർത്തേനെ... മൂന്നുപേരെ വെട്ടിക്കൊന്നിട്ടും ബാബുവിന് കുലുക്കമില്ല

ശ്രീവത്സം ഗ്രൂപ്പിന്റെ കേരളത്തിനകത്തും പുറത്തുമുള്ള 36 ആസ്തിവകകൾ ആദായനികുതി വകുപ്പ് കണ്ടുകെട്ടി ഉത്തരവിറക്കിയെന്ന് മാതൃഭൂമിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാഗാലാൻഡിലെ മുൻ പോലീസ് ഉദ്യോഗസ്ഥനായിരുന്ന എംകെആർ പിള്ള നികുതി അടയ്ക്കാതെ കോടികൾ കേരളത്തിലേക്ക് കടത്തിയെന്ന് ആദായനികുതി വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു.

നികുതി...

നികുതി...

നാഗാലാൻഡിലെ മുൻ പോലീസ് ഉദ്യോഗസ്ഥനായ എംകെആർ പിള്ള കോടിക്കണക്കിന് രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നത്. തുടർന്ന് നികുതിയും പിഴയും അടക്കം 288 കോടി അടക്കണമെന്നും ആദായനികുതി വകുപ്പ് ശ്രീവത്സം ഗ്രൂപ്പിന് നിർദേശം നൽകിയിരുന്നു.

കണ്ടുകെട്ടി...

കണ്ടുകെട്ടി...

എന്നാൽ ആദായനികുതി വകുപ്പിന്റെ നിർദേശം എംകെആർ പിള്ള ചെവികൊണ്ടില്ല. ഒറ്റപൈസ പോലും അദ്ദേഹം സർക്കാരിലേക്ക് അടക്കാത്തതിനെ തുടർന്നാണ് ശ്രീവത്സം ഗ്രൂപ്പിന്റെ ആസ്തികൾ കണ്ടുകെട്ടാൻ ആദായനികുതി വകുപ്പ് തീരുമാനമെടുത്തത്.

 36 ആസ്തിവകകൾ...

36 ആസ്തിവകകൾ...

ശ്രീവത്സം ഗ്രൂപ്പിന് കീഴിൽ കേരളത്തിനകത്തും പുറത്തുമുള്ള 36 ആസ്തിവകകൾ താൽക്കാലികമായി കണ്ടുകെട്ടിയാണ് ആദായനികുതി വകുപ്പ് ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്. മാതൃഭൂമി ഡോട്ട് കോമാണ് ഇതുസംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. നികുതി അടക്കാത്തവരുടെ ആസ്തി കണ്ടുകെട്ടാൻ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമമനുസരിച്ചുള്ള കേരളത്തിലെ ആദ്യനടപടിയാണിതെന്നും മാതൃഭൂമിയുടെ റിപ്പോർട്ടിൽ പറയുന്നു.

കണ്ടുകെട്ടി...

കണ്ടുകെട്ടി...

ശ്രീവത്സരം ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ കേരളത്തിലെ എട്ട് സബ് രജിസ്ട്രാർ ഓഫീസുകളുടെ കീഴിലുള്ള ആസ്തികളും, ബെംഗളൂരുവിലെ ആസ്തികളുമാണ് ആദായനികുതി വകുപ്പ് താൽക്കാലികമായി കണ്ടുകെട്ടിയത്. എംകെആർ പിള്ള, ഭാര്യ വത്സല, മക്കളായ അരുണ്‍രാജ്, വരുൺരാജ് എന്നിവരുടെ പേരിലുള്ള ആസ്തികളാണ് ഇവയെല്ലാം.

 ഒരു വർഷം മുൻപ്...

ഒരു വർഷം മുൻപ്...

ശ്രീവത്സം ഗ്രൂപ്പ് പിള്ള സാറെന്ന എംകെആർ പിള്ളയ്ക്കെതിരെ ഒരു വർഷം മുൻപാണ് നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണമുയരുന്നത്. തുടർന്ന് ആ സമയത്ത് ശ്രീവത്സം ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.

മുജാഹിദ് ബാലുശേരി കോഴിക്കോട്ടെ ക്ഷേത്രത്തിൽ പ്രസംഗിക്കുന്നു... ആർഎസ്എസിലെ ഒരു വിഭാഗത്തിന് എതിർപ്പ്..മുജാഹിദ് ബാലുശേരി കോഴിക്കോട്ടെ ക്ഷേത്രത്തിൽ പ്രസംഗിക്കുന്നു... ആർഎസ്എസിലെ ഒരു വിഭാഗത്തിന് എതിർപ്പ്..

അമ്മയെ കൺമുന്നിലിട്ട് വെട്ടിക്കൊന്നു, മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ് കുട്ടികൾ... ഞെട്ടൽ മാറിയില്ല...അമ്മയെ കൺമുന്നിലിട്ട് വെട്ടിക്കൊന്നു, മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ് കുട്ടികൾ... ഞെട്ടൽ മാറിയില്ല...

English summary
tax evasion case;income tax department seized assets of sreevalsam group.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X