കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന് പിന്നാലെ കേസിന്റെ കുരുക്കിലേക്ക് യുവതാരങ്ങൾ.. നടനും നടിക്കുമെതിരെ ക്രൈംബ്രാഞ്ച് പണി തുടങ്ങി

Google Oneindia Malayalam News

Recommended Video

cmsvideo
ഫഹദിനും അമലാ പോളിനും ക്രൈംബ്രാഞ്ചിന്‍റെ നോട്ടീസ്, സുരേഷ് ഗോപിക്കും പണികിട്ടി

തിരുവനന്തപുരം: മലയാള സിനിമയിലെ താരങ്ങള്‍ക്കിത് തീര്‍ത്തും കഷ്ടകാലമാണ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കേസില്‍ അകപ്പെട്ട് നട്ടം തിരിയുന്നു. 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ദിലീപിന് മേല്‍ പോലീസ് ചുമത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തിലെ മറ്റ് ചില താരങ്ങളും നിയമത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടതായി വന്നിരിക്കുന്നു. ഫഹദ് ഫാസിലിനേയും അമല പോളിനേയും കുരുക്കാന്‍ വല വിരിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്.

ദിലീപിന് കടൽ കടക്കണം.. കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപ് അപ്രതീക്ഷിത നീക്കം.. തടയാൻ പോലീസ്ദിലീപിന് കടൽ കടക്കണം.. കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപ് അപ്രതീക്ഷിത നീക്കം.. തടയാൻ പോലീസ്

വാവർ പള്ളിയിൽ കാണിക്കയിടരുത്, ഹിന്ദുവിന്റെ പണം കൊണ്ട് ജിഹാദി വളരേണ്ട'.. വിഷം വിതച്ച് സംഘികൾവാവർ പള്ളിയിൽ കാണിക്കയിടരുത്, ഹിന്ദുവിന്റെ പണം കൊണ്ട് ജിഹാദി വളരേണ്ട'.. വിഷം വിതച്ച് സംഘികൾ

ക്രൈംബ്രാഞ്ച് നോട്ടീസ്

ക്രൈംബ്രാഞ്ച് നോട്ടീസ്

പോണ്ടിച്ചേരിയില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത് ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടത്തിയതാണ് ഫഹദിനും അമലയ്ക്കും വിനയായിരിക്കുന്നത്. വ്യാജ രേഖയുണ്ടാക്കി, പോണ്ടിച്ചേരിയിലെ വ്യജ മേല്‍വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്‌തെന്നതാണ് ആരോപണം. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. ആദ്യപടിയായി ക്രൈംബ്രാഞ്ച് താരങ്ങള്‍ക്ക് നോട്ടീസ് അയച്ചു.

ലക്ഷങ്ങള്‍ നികുതി വെട്ടിച്ചു

ലക്ഷങ്ങള്‍ നികുതി വെട്ടിച്ചു

ലക്ഷങ്ങള്‍ നികുതി വെട്ടിപ്പ് നടത്തി എന്ന പരാതിയിന്മേല്‍ ഹാജരാകാനാണ് താരങ്ങളോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടീസിന് താരങ്ങള്‍ നല്‍കുന്ന മറുപടി പരിശോധിച്ച ശേഷമാകും ക്രൈംബ്രാഞ്ച് കേസെടുക്കുക. ഫഹദ് ഫാസില്‍ നോട്ടീസിന് മറുപടി നല്‍കിയിട്ടില്ല. അതേസമയം അമല പോള്‍ തായ്‌ലന്‍ഡിലാണ് എന്ന മറുപടിയാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്.

രേഖകളില്‍ പലതും വ്യാജം

രേഖകളില്‍ പലതും വ്യാജം

അമല പോളിന്റെയും ഫഹദിന്റെയും സുരേഷ് ഗോപിയുടേതും അടക്കമുള്ള പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ മോട്ടോര്‍ വാഹന വകുപ്പ് വിശദമായി അന്വേഷിച്ചിരുന്നു. വാഹന രജിസ്‌ട്രേഷന്‍ രേഖകളില്‍ പലതും വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളും വീഡിയോ ദൃശ്യങ്ങളുമടക്കം മോട്ടോര്‍ വാഹന വകുപ്പ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.

പോണ്ടിച്ചേരിയിൽ ഫ്ലാറ്റുണ്ടെന്ന്

പോണ്ടിച്ചേരിയിൽ ഫ്ലാറ്റുണ്ടെന്ന്

പോണ്ടിച്ചേരിയില്‍ തനിക്ക് ഫ്‌ളാറ്റ് ഉണ്ടെന്നാണ് നേരത്തെ മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസിന് സുരേഷ് ഗോപി മറുപടി നല്‍കിയത്. എന്നാല്‍ ഈ ഫ്‌ളാറ്റില്‍ ആള്‍താമസമില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സുരേഷ് ഗോപിയെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നുമാണ് അടുത്ത ഫ്‌ളാറ്റിലെ താമസക്കാരന്‍ മൊഴി നല്‍കിയിരിക്കുന്നത്. അതേസമയംരജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് ഫാസില്‍ പ്രതികരിച്ചിരുന്നു.

കേരളത്തിൽ നികുതി അടയ്ക്കില്ല

കേരളത്തിൽ നികുതി അടയ്ക്കില്ല

എന്നാല്‍ കേരളത്തില്‍ നികുതി അടയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് അമല പോള്‍ പ്രസ്താവനയിറക്കിയത്. അമല പോളിന്റെ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പോണ്ടിച്ചേരിയിലെ ഒരു കുടുസ്സ് മുറിയുടെ വിലാസത്തിലാണ് എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. താരങ്ങള്‍ നല്‍കിയ വിലാസത്തില്‍ അഞ്ചോ ആറോ വാഹനങ്ങള്‍ വരെ പലരും രജിസ്റ്റര്‍ ചെയ്തതായും കണ്ടെത്തിയിരുന്നു.

പരിശോധിച്ച ശേഷം കേസ്

പരിശോധിച്ച ശേഷം കേസ്

പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ വഴിയുള്ള വ്യാപക നികുതി വെട്ടിപ്പ് സംബന്ധിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി ലഭിച്ചിരുന്നു. കഴിഞ്ഞ മാസം എട്ടിന് ഈ പരാതി ഡിജിപി, ക്രൈംബ്രാഞ്ച് മേധാവി മുഹമ്മദ് യാസിന് കൈമാറി. ഫഹദും അമല പോളും സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനായിരുന്നു തീരുമാനം. പ്രാഥമിക അന്വേഷണത്തില്‍ വ്യാജ വാടക കരാറും ഇന്‍ഷുറന്‍സ് പോളിസിയും അടക്കമുള്ളവ ഉണ്ടാക്കിയതായി കണ്ടെത്തിയിരുന്നു.

വൻ റാക്കറ്റ് പ്രവർത്തിക്കുന്നു

വൻ റാക്കറ്റ് പ്രവർത്തിക്കുന്നു

വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് പുതുച്ചേരിയില്‍ വന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. പത്ത് വര്‍ഷത്തിനിടെ കേരളത്തില്‍ നിന്നുള്ള ഏഴായിരത്തിലേറെ കാറുകള്‍ വ്യാജ വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഫഹദ് നല്‍കിയ വിലാസത്തില്‍ അഞ്ച് പേരും അമല നല്‍കിയ വിലാസത്തില്‍ മറ്റൊരാള്‍ കൂടിയും വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നഗ്നമായ നിയമലംഘനം

നഗ്നമായ നിയമലംഘനം

നികുതി വെട്ടിപ്പ് മാത്രമല്ല പ്രശ്‌നം. വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ നഗ്നമായ ട്രാഫിക് നിയമ ലംഘനം കൂടി നടത്തുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. മാതൃഭൂമിയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. നഗ്നമായ നിയമലംഘനം നടക്കുമ്പോഴും ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ് അധികൃതര്‍. വാഹനങ്ങളുടെ വ്യാജ രജിസ്‌ട്രേഷന്‍ തന്നെയാണ് കാരണം.

English summary
Crime Branch has sent notice to actors in Pondicherry tax issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X