കേരളത്തിന് ആശ്വാസമായി 19,703 കോടി.. പ്രത്യേക പദ്ധതികളൊന്നുമില്ലാതെ മോദിയുടെ ബജറ്റ്
ദില്ലി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്ന് പോയ്‌ക്കൊണ്ടിരിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് തന്നെ തുറന്ന് സമ്മതിച്ച കാര്യമാണ്. കേരളത്തിന് ചെറിയ ആശ്വാസം നല്‍കുന്നതാണ് മോദി സര്‍ക്കാരിന്റെ 2018-19 ബജറ്റ്. കേരളത്തിന് നികുതി വിഹിതമായി 19, 703 കോടി രൂപയാണ് കേന്ദ്രം ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. എന്നാല്‍ കേരളത്തിന് പ്രത്യേക പദ്ധതി പ്രഖ്യാപനങ്ങളൊന്നും ഇത്തവണയില്ലെന്നത് ശ്രദ്ധേയമാണ്.

പാലക്കാട് കോച്ച് ഫാക്ടറി കേരള വളരെക്കാലമായി കാത്തിരിക്കുന്ന പ്രഖ്യാപനമാണ്. എന്നാല്‍ കോച്ച് ഫാക്ടറി ഇത്തവണത്തെ ബജറ്റിലും ഇടം നേടുകയുണ്ടായില്ല. അതേസമയം പെരുമ്പൂരില്‍ പുതിയ ഇന്റര്‍ഗ്രേറ്റഡ് കോച്ച് ഫാക്ടറി സ്ഥാനപിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപനം നടത്തിയിട്ടുണ്ട്. മുള കൃഷിക്കായി ബജറ്റില്‍ പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടുണ്ട്. അതേസമയം റബ്ബര്‍, നാളികേരം എന്നിവയുടെ കാര്യത്തില്‍ പ്രഖ്യാപനമൊന്നും അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റിലില്ല.












Click it and Unblock the Notifications