കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ള ടാക്‌സികളിലെ യാത്ര ഒഴിവാക്കാന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ സ്‌കൂളുകള്‍ക്ക് നോട്ടീസ് നല്‍കി

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: കള്ള ടാക്‌സികളിലെ യാത്ര ഒഴിവാക്കാന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നോട്ടീസ് നല്‍കി. കള്ളടാക്‌സികളിലെ യാത്ര ഒഴിവാക്കുക, സ്‌കൂളിലേക്ക് കള്ള ടാക്‌സിവാഹനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സര്‍വീസ് നടത്തുന്ന പ്രവണത അവസാനിപ്പിക്കുക, സുഗമവും സുരക്ഷിതവുമായ യാത്രക്ക് സ്‌കൂള്‍ അധികൃതര്‍ ടാക്‌സി വാഹനങ്ങളെ തെരഞ്ഞെടുക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ സ്‌കൂള്‍ അധികൃതര്‍ക്കും നോട്ടീസ് നല്‍കി.

മലപ്പുറം എം എസ് പി ഇംഗ്‌ളീഷ് മീഡിയം സ്‌കൂളില്‍ നടന്ന നോട്ടീസ് നല്‍കല്‍ പരിപാടിക്ക് നേതാക്കളായ ശശി മലപ്പുറം, ഹാരിസ് കോഡൂര്‍, മുഹ്‌സിദ് മലപ്പുറം, ഹംസ മലപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി.

lek4

കള്ളടാക്‌സികളെ യാത്ര ഒഴിവാക്കുക എന്ന ആവശ്യമുന്നയിച്ച് കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം എം എസ് പി ഇംഗ്‌ളീഷ് മീഡിയം സ്‌കൂള്‍ അധികൃതര്‍ക്ക് നോട്ടീസ് നല്‍കുന്നു.

കള്ളടാക്‌സികളുടെയും നിയമവിരുദ്ധ റെന്റ് എ കാറുകളുടെയും വര്‍ദ്ധനവ് കാരണം ടാക്‌സി മേഖലയിലെ തൊഴിലാളികള്‍ രൂക്ഷമായ തൊഴില്‍ നഷ്ടം നേരിട്ടുവരുകയാണ്. ഇതിനിടയിലാണ് സ്വകാര്യ വാഹനങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും കൂടുതല്‍ കുട്ടികളെ കുത്തി നിറച്ച് സ്വകാര്യ വാഹനങ്ങള്‍ സര്‍വീസ് നടത്തുകയും ചെയ്യുന്നത്. കള്ളടാക്‌സികളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷപോലും ലഭിക്കില്ലെന്ന് യാത്രക്കാര്‍ക്ക് അറിയാത്ത സ്ഥിതിയാണുള്ളത്. കള്ളടാക്‌സികളുടെ സര്‍വീസ് തടയുന്നതിന് പോലീസ് , മോട്ടോര്‍ വാഹന വകുപ്പിന്റെ പിന്തുണയും സംഘടനക്കുണ്ട്.

English summary
Taxi drivers issued notice to schools to avoid fraud travelling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X