കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജു രമേശിന്‍റെ രാജധാനി പൊളിയ്ക്കുന്നതിന് സുപ്രീംകോടതി സ്റ്റേ അനുവദിച്ചു

Google Oneindia Malayalam News

ദില്ലി: ബിജു രമേശിന്റെ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ രാജധാനി കെട്ടിടം പൊളിയ്ക്കുന്നതിന് സ്റ്റേ. കെട്ടിടം പൊളിയ്ക്കുന്നതിന് ചൊവ്വാഴ്ചവരെ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് ബിജു രമേശിന് അനുകൂലമായ വിധിയുണ്ടായത്.

ജസ്റ്റിസ് ജെഎശ് കേഹര്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തിരുവനന്തപുരത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായിട്ടാണ് ബിജു രമേശിന്റെ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

Biju Ramesh

നഗരത്തിലെ തെക്കനംകര കനാല്‍ കൈയ്യേറി നിര്‍മ്മിച്ച കെട്ടിടം പൊളിയ്ക്കാന്‍ ബിജു രമേശിന് നേരത്തേ ജില്ലാ ഭരണകൂടം നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസിനെ ചോദ്യം ചെയ്ത് ബിജു രമേശ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കെട്ടിടം പൊളിയ്ക്കുന്നത് തടഞ്ഞു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് പൊൡയ്ക്കാന്‍ അനുമതി നല്‍കിയത്.

English summary
Stay on demolition of Biju Ramesh’s building extended till Tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X