ലോധ ഇംപാക്റ്റ്: കേരള ക്രിക്കറ്റ് അസോസിയേഷനില്‍ അഴിച്ചുപണി
കേരള ക്രിക്കറ്റ് അസോസിയേഷനില്‍ വന്‍ അഴിച്ചുപണി. പ്രസിഡന്‍റ് ടി സി മാത്യുവടക്കം എല്ലാവരും സ്ഥാനമൊഴിഞ്ഞു.
കൊച്ചി: ലോധ കമ്മിറ്റി റിപോര്‍ട്ട് പരിഗണിച്ച് സുപ്രീംകോടതി ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂര്‍, സെക്രട്ടറി അജയ് ഷിര്‍ക്കെ എന്നിവരെ പുറത്താക്കിയതിനു പിറകെ കേരള ക്രിക്കറ്റ് അസോസിയേഷനിലും അഴിച്ചുപണി. പ്രസിഡന്‍റ് ടി സി മാത്യു, സെക്രട്ടറി അനന്തനാരായണന്‍ എന്നിവരടക്കം എല്ലാവരും രാജിവച്ചു.

മാത്യുവിനെക്കൂടാതെ മൂന്ന് വൈസ് പ്രസിഡന്റുമാരും സെക്രട്ടറിയും സ്ഥാനമൊഴിഞ്ഞിട്ടുണ്ട്. സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കെസിഎയിലെ അഴിച്ചുപണി.
മാത്യുവിനു പകരം ബി വിനോദ് പുതിയ സെക്രട്ടറിയായി ചുമതലയേല്‍ക്കും. ജയേഷ് ജോര്‍ജാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ പുതിയ സെക്രട്ടറി.












Click it and Unblock the Notifications