• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഉദ്ഘാടനങ്ങൾക്ക് വിളക്കു കത്തിക്കലും അവതാരകരുമൊക്കെ വേണമെന്ന ദുശ്ശാഠ്യം അവസാനിപ്പിക്കണം'

തിരുവനന്തപുരം: ഉദ്ഘാടനത്തിനിടെ അവതാരകയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശാസിച്ചതാണ് പുതിയ വിവാദത്തിന് വഴിവെച്ചത്. നിലവിളക്ക് കൊളുത്തി ഉദ്ഘാടനത്തിനായി വിശിഷ്ടാതിഥിയെ ക്ഷണിച്ചശേഷം സദസ്സിനോട് എഴുന്നേല്‍ക്കാന്‍ പരിപാടിയുടെ അവതാരക അഭ്യര്‍ത്ഥിച്ചപ്പോള്‍ അവതാരകയെ മുഖ്യമന്ത്രി ശാസിക്കുകയായിരുന്നു.മുഖ്യമന്ത്രിയുടെ നടപടിയെ വിമര്‍ശിച്ച് മറ്റൊരു അവതാരകയായ സനിത മനോഹര്‍ രംഗത്തെത്തി. എന്നാല്‍ ഇതില്‍ പ്രതികരിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പങ്കെടുത്ത മറ്റ് മൂന്ന് പരിപാടികളുടെ അവതാരകന്‍ ടി സി രാജേഷ് സിന്ധു.

ഇന്നലെ നടന്ന മറ്റ് അഞ്ചോളം പരിപാടികളിൽ വേറേ എവിടെയൊക്കെ നിലവിളക്ക് കത്തിക്കാൻ നേരം അവതാരക എഴുന്നേൽക്കാൻ പറഞ്ഞുവെന്നും എഴുന്നേറ്റവരോട് മുഖ്യമന്ത്രി ഇരിക്കാൻ പറഞ്ഞുവെന്നുകൂടി അന്വേഷിച്ചിട്ട് വിമർശിക്കണമെന്നു മാത്രമേ പറയാനുള്ളൂവെന്ന് രാജേഷ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. കുറിപ്പിന്‍റെ പൂര്‍ണരൂപം വായിക്കാം

 മുഖ്യമന്ത്രിയുടെ ഇടപെടല്‍

മുഖ്യമന്ത്രിയുടെ ഇടപെടല്‍

തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടന്ന കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോരിറ്റി ഉദ്ഘാടനച്ചടങ്ങായിരുന്നു വിവാദമായ സംഭവം. നിലവിളക്ക് കൊളുത്തി ഉദ്ഘാടനത്തിനായി വിശിഷ്ടാതിഥിയെ ക്ഷണിച്ചശേഷം സദസ്സിനോട് എഴുന്നേല്‍ക്കാന്‍ പരിപാടിയുടെ അവതാരക അഭ്യര്‍ത്ഥിച്ചപ്പോള്‍ ഇതില്‍ മുഖ്യമന്ത്രി ഇടപെടുകയായിരുന്നു.

 അനാവശ്യ അനൗണ്‍സ്മെന്‍റ് വേണ്ട

അനാവശ്യ അനൗണ്‍സ്മെന്‍റ് വേണ്ട

അനാവശ്യ അനൗണ്‍സ്മെന്‍റ് വേണ്ടെന്ന് മുഖ്യമന്ത്രി അവതാരകയോട് പറഞ്ഞു. ഇതിനെ വിമര്‍ശിച്ചാണ് സനിത മനോഹര്‍ രംഗത്തെത്തിയത്. തനിക്കും അവതാരകയായിരിക്കെ മുഖ്യമന്ത്രിയില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നും താനുള്‍പ്പെടെ മൂന്നാമത്തെ സ്ത്രീ അവതാരകരാണ് മുഖ്യമന്ത്രിയില്‍ നിന്നും ഇത്തരത്തില്‍ മോശം അനുഭവം നേരിടുന്നതെന്നുമായിരുന്നു സനിത കുറിച്ചത്. ഇതിന് മറുപടിയാണ് റ്റി രാജേഷിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. അദ്ദേഹത്തിന്‍റെ പോസ്റ്റ് ഇങ്ങനെ

 വിവാദമാക്കാൻ ശ്രമിക്കുന്നവരോടാണ്

വിവാദമാക്കാൻ ശ്രമിക്കുന്നവരോടാണ്

ഔദ്യോഗിക ചടങ്ങുകൾക്ക് എന്തിനാണ് അവതാരകരെന്ന് എനിക്കിന്നും മനസ്സിലായിട്ടില്ല. പണ്ടൊക്കെ അധ്യക്ഷൻ ചെയ്തിരുന്ന ജോലി ഇന്ന് അവതാരകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ അവതാരകയ്ക്കുനേരേ മുഖ്യമന്ത്രി ക്ഷോഭിച്ചതിനെ വിവാദമാക്കാൻ ശ്രമിക്കുന്നവരോടാണ്, ഒരു അവതാരകയുടെ ക്ഷോഭപൂർണമായ കുറിപ്പ് ഫെയ്‌സ് ബുക്കിൽ കണ്ടതിനാലാണ് പറയുന്നത്, ഈ അവതാരകരില്ലെങ്കിലും പരിപാടികൾ നന്നായി നടന്നുപോകും.

 ദുശ്ശാഠ്യം അവസാനിപ്പിക്കണം

ദുശ്ശാഠ്യം അവസാനിപ്പിക്കണം

പലയിടത്തും പരിപാടികൾ കുളമാക്കുകയാണ് അവതാരകരുടെ ജോലി. സംഘാടകർക്കും ഇവന്റ് സംഘടിപ്പിക്കുന്ന ഏജൻസിക്കുമൊക്കെ അതിൽ പങ്കുണ്ടാകും. ഉദ്ഘാടനങ്ങൾക്ക് വിളക്കു കത്തിക്കലും അവതാരകരുമൊക്കെ വേണമെന്ന ദുശ്ശാഠ്യം അവസാനിപ്പിക്കുകയാണ് ഇനിയാവശ്യം.

 ചിന്ത ജെറോമിന് എന്തോ പറഞ്ഞു

ചിന്ത ജെറോമിന് എന്തോ പറഞ്ഞു

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടകനായ മൂന്നു പരിപാടികളിൽ ഞാൻ അവതാരകനായിട്ടുണ്ട്. പ്രതിഫലത്തിനല്ല, സംഘാടകർ ആവശ്യപ്പെട്ടിട്ടു ചെയ്തതാണ്. ആദ്യത്തെ തവണ സംസ്ഥാന യുവജന കമ്മീഷന്റെ പരിപാടിയായിരുന്നു. 'ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതിനും രണ്ടു വാക്ക് സംസാരിക്കുന്നതിനുമായി മുഖ്യമന്ത്രിയെ ക്ഷണി'ച്ചപ്പോൾ അദ്ദേഹം തിരിഞ്ഞ് യുവജനകമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനോട് എന്തോ പറഞ്ഞു.

 ശ്രദ്ധിച്ചുമാത്രമേ സംസാരിച്ചുള്ളു

ശ്രദ്ധിച്ചുമാത്രമേ സംസാരിച്ചുള്ളു

ചിന്ത എന്നെ നോക്കി ഒന്നു ചിരിച്ചു. പരിപാടി കഴിഞ്ഞ് ചിന്തയോട് കാര്യം തിരക്കിയപ്പോഴാണ് പറഞ്ഞത്, 'രണ്ടു വാക്ക് സംസാരിച്ചാൽ മതിയോ' എന്നാണ് മുഖ്യമന്ത്രി ചോദിച്ചതെന്ന് ചിന്ത പറഞ്ഞത്. പിന്നീടു നടന്ന രണ്ടു ചടങ്ങിലും ഞാൻ ശ്രദ്ധിച്ചുമാത്രമേ സംസാരിച്ചുള്ളു.

 തൊഴിലോ ഹോബിയോ അല്ല

തൊഴിലോ ഹോബിയോ അല്ല

വിശേഷണങ്ങളൊന്നുപോലുമില്ലാതെ, മുൻകൂട്ടി ഒരു സ്‌ക്രിപ്റ്റും തയ്യാറാക്കാതെ പ്രസംഗശേഷം അവർക്ക് നന്ദിപോലും പറയാതുള്ള അവതരണം ഒരവതരണമാണോ എന്നെനിക്കറിയില്ല. എന്തായാലും അത് എന്റെ തൊഴിലോ ഹോബിയോ അല്ല.

 അവതാരകരുടെ ആവശ്യമില്ലെന്ന പക്ഷക്കാരന്‍

അവതാരകരുടെ ആവശ്യമില്ലെന്ന പക്ഷക്കാരന്‍

ചടങ്ങിൽ പങ്കെടുക്കുന്നവരേയും സദസ്യരേയും നിയന്ത്രിക്കാൻ അവതാരകരുടെ ആവശ്യമില്ലെന്ന പക്ഷക്കാരനാണ് ഞാൻ. ഔദ്യോഗികമായ സ്വാഗതവും നന്ദിയും ഉള്ളപ്പോൾ അതിനിടയിലാണ് അവതാരകരുടെ വക സ്വാഗതവും നന്ദിയും.

 മന്ത്രിമാരെ അറിയുകപോലുമില്ല

മന്ത്രിമാരെ അറിയുകപോലുമില്ല

പല അവതാരകർക്കും വേദിയിലിരിക്കുന്ന മന്ത്രിമാർ ഉൾപ്പെടെയുള്ളവരെ അറിയുകപോലുമില്ല. ഇന്നലത്തെ വിവാദ ചടങ്ങിലും വരാത്ത മന്ത്രിയാരെന്നും വന്ന മന്ത്രിയാരെന്നും പോലും തിരിച്ചറിയാതെ എഴുതിവച്ച സ്‌ക്രിപ്റ്റിനനുസരിച്ചുള്ള അവതരണമായിരുന്നു നടന്നത്.

 അന്വേഷിച്ചിട്ട് വിമർശിക്കണമെന്ന്

അന്വേഷിച്ചിട്ട് വിമർശിക്കണമെന്ന്

അതിന്റെ തിക്തഫലമാണ് അവിടെയുണ്ടായത്. ഇന്നലെ നടന്ന മറ്റ് അഞ്ചോളം പരിപാടികളിൽ വേറേ എവിടെയൊക്കെ നിലവിളക്ക് കത്തിക്കാൻ നേരം അവതാരക എഴുന്നേൽക്കാൻ പറഞ്ഞുവെന്നും എഴുന്നേറ്റവരോട് മുഖ്യമന്ത്രി ഇരിക്കാൻ പറഞ്ഞുവെന്നുകൂടി അന്വേഷിച്ചിട്ട് വിമർശിക്കണമെന്നു മാത്രമേ, മുഖ്യമന്ത്രി ധാർഷ്ട്യം കാണിച്ചുവെന്നും സ്ത്രീകളെ അവഹേളിക്കാൻ ശ്രമിച്ചുവെന്നുമൊക്കെ വരുത്തിത്തീർക്കാൻ ശ്രമിക്കുന്നവരോട് പറയാനുള്ളു.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
TC Rajesh about anchor's criticism against Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X