കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിസിസിക്ക് ലാഭം 32 കോടി രൂപ; സർവകാല റെക്കോർഡ്

  • By Desk
Google Oneindia Malayalam News

ഏലൂർ: കേരളത്തിലെ പ്രമുഖ പൊതുമേഖല വ്യവസായ സ്ഥാപനമായ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസി (ടിസിസി) ന് കഴിഞ്ഞ സാമ്പത്തിക വർഷം 32 കോടി രൂപ ലാഭം. ഈ കാലയളവിൽ 241 കോടി രൂപ വിറ്റുവരവുണ്ടായി. കമ്പനിയുടെ 67 വർഷത്തെ ചരിത്രത്തിലെ മികച്ച ലാഭമാണ് 2017-18 വർഷം രേഖപ്പെടുത്തിയത്. തുർച്ചയായ നഷ്ടങ്ങൾക്ക് ശേഷം 2016 -17 ലാണ് കമ്പനി ലാഭത്തിലേക്ക് തിരിച്ചു വന്നത്.അന്ന് ആറു കോടിയായിരുന്നു ലാഭം. തൊട്ടുമുമ്പത്തെ വർഷം 7.32 കോടി നഷ്ടമായിരുന്നു. ഈ മാറ്റത്തിന് സർക്കാറിന്റെ ഇടപെടൽ ഇതിൽ പ്രധാന പങ്കുവഹിച്ചു.

പുറത്തു നിന്ന് വൈദ്യുതി വാങ്ങുന്നതിന് നിലനിന്നിരുന്ന തടസ്സം നീക്കി, കുറഞ്ഞ നിരക്കിൽ നേരിട്ട് വൈദ്യുതി വാങ്ങാനായത് നിർണ്ണായകമായി. വിപണി സാധ്യതകളും ഉൽപാദന ശേഷിയും പൂർണമായി ഉപയോഗപ്പെടുത്തിയതും ചെലവു ചുരുക്കൽ തന്ത്രങ്ങൾ തുടർച്ചയായി നടപ്പാക്കിയതുമാണ് കമ്പനിയെ ലാഭത്തിലെത്തിച്ചതെന്ന് മാനേജിങ്ങ് ഡയറക്ടർ കെ ഹരികുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.

tcc

ഇന്ത്യയിലെ ഏറ്റവും ഉയർന്ന എംപ്ലോയീകോസ്റ്റ് നിലനിൽക്കുന്ന വ്യവസായ ശാലയാണ് ടിസിസി. ഉദ്പാദനച്ചെലവിൽ ജീവനക്കാരുടെ കൂലി, മറ്റാനുകൂല്യങ്ങൾ എന്നിവയ്ക്കായി നൽകുന്ന വിഹിതമാണ് എംപ്ലോയീകോസ്റ്റ്. കേരളത്തിനകത്തും പുറത്തുമുള്ള മറ്റു കമ്പനികളിൽ വിറ്റുവരവിന്റെ എട്ടു മുതൽ പത്ത് ശതമാനം വരെയാണിത്. എന്നാൽ ടിസിസിയിൽ ഇത് നിലവിൽ 28 ശതമാനമാണ്. എംപ്ലോയീ കോസ്റ്റ് കുറയ്ക്കാതെ കമ്പനിയെ ലാഭത്തിലേക്കു നയിക്കാനാകുമായിരുന്നില്ല. തൊഴിലാളികളുടെ വേതനമൊ ആനുകൂല്യങ്ങളോ കുറക്കാതെ ഉൽപാദനശേഷി യുടെ 105 ശതമാനം വരെ ഉപയോഗപ്പെടുത്തിയാണ് ഈ ഉയർന്ന ലാഭം നേടിയത്. നിലവിൽ സംതൃപ്തരായ തൊഴിലാളികളും താങ്ങായി നിൽക്കുന്ന സംസ്ഥാന സർക്കാറും ദുരക്കാഴ്ചയോടെ പ്രവർത്തിക്കുന്ന മാനേജ്മെന്റ് വിഭാഗവുമാണ് ടിസിസി യുടെ യഥാർത്ഥ ശക്തിയെന്നും മാനേജിങ്ങ് ഡയറക്ടർ പറഞ്ഞു.

ഇന്ത്യയിലെ ആദ്യത്തെ റയോൺസ് ഗ്രേഡ്കാസ്റ്റിക് സോഡ ഉല്പാദകരാണ് ടിസിസി. ക്ലോറിൻ, ഹൈഡ്രോക്ലോറിക് ആസിഡ്, സോഡിയം ഹൈപ്പോക്ലോറേറ്റ് എന്നിവയാണ് മറ്റുൽപന്നങ്ങൾ 2017 നവമ്പർ മുതൽ കാസ്റ്റിക് സോഡ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്-നിലവിൽ പ്രതിദിനം 175 ടണ്ണാണ് കാസ്റ്റിക് സോഡ ഉൽപാദന ശേഷി. ഇത് 250 ടണ്ണാക്കാനുള്ള പദ്ധതിയുമായി കമ്പനി മുന്നോട്ടു പോകുകയാണ്.തുടർന്ന് ഘട്ടം ഘട്ടമായുള്ള വികസനം നടത്താനും ഉൽപാദനം 350 ടണ്ണായി ഉയർത്താനും വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയെന്നും എം ഡി പറഞ്ഞു. കാസ്റ്റിക് സോഡ ഉൽപാദിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ഹൈഡ്രജൻ മൂല്യവർധന നടത്തി ഹൈഡ്രജൻ പെറോക്സൈഡ് ഉൽപാദിപ്പിക്കുന്നതിനുള്ള തയ്യാറെടുന്നു. ഹൈഡ്രോ ക്ലോറിക് സിന്തസിസ് ഓവൻ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ നടക്കുന്നു.

ഗുണമേന്മ ,പരിസ്ഥിതി ,ആരോഗ്യ സുരക്ഷ സംവിധാനങ്ങൾക്ക് അന്താരാഷ്ട്ര തലത്തിലുള്ള ഐഎസ്ഒ 9001, 14001, 18001 അംഗീകാരങ്ങൾ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. പൂർണ്ണമായും പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന് മികവുറ്റ രീതികൾ അവലംബിച്ച്, അതിലൂടെ ഒരു വിധമലിനീകരണവും ഇല്ലാതെയാണ് കമ്പനിയുടെ പ്രവർത്തനം.ഊർജ്ജ സംരക്ഷണ അവാർഡ്, ഉൽപാദനക്ഷമത അവാർഡ് എന്നിവ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. പത്രസമ്മേളനത്തിൽ ഡയറക്ടർ കെ വിജയകുമാർ, ഡിജിഎം ജേക്കബ് കുര്യൻ എന്നിവരും പങ്കെടുത്തു.

English summary
TCC got a profit worth rupees 32 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X