കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിസിഎസ് കമ്പനി പിരിച്ചുവിടുന്നത് 30,000 ജീവനക്കാരെ

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസിലെ കൊച്ചി കമ്പനിയിലെ ജീവനക്കാരെ വ്യാപകമായി പിരിച്ചുവിടുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയ നിലപാട്. കൊച്ചി ഇന്‍ഫോപാര്‍ക്കിലാണ് ടിസിഎസ് ക്യാംപസ് സ്ഥിതിചെയ്യുന്നത്. ജീവനക്കാരെ പിരിച്ചുവിടുന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞതാണ് കമ്പനി പിരിച്ചുവിടല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.

സാധാരണയായി ഇമെയില്‍ വഴി യോഗം വിളിച്ച് ചേര്‍ത്താണ് ജീവനക്കാരോട് രാജിവെക്കണമെന്ന് ആവശ്യപ്പെടാറ്. എന്നാല്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നു അത്തരത്തിലുള്ള ഒരു മുന്നറിയിപ്പും നിലപാടും ഉണ്ടായിട്ടില്ലെന്ന് ജീവനക്കാര്‍ പറയുന്നു.

tcs

രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസ് 30,000 ജീവനക്കാരെയാണ് പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്. മോശം പ്രകടനത്തിന്റെയും ചെലവു ചുരുക്കലിന്റെയും ഭാഗമായാണ് കമ്പനിയുടെ ഈ നിലപാട്. എന്നാല്‍ ചെലവ് ചുരുക്കല്‍ എന്നു കമ്പനി ഉന്നയിക്കുന്ന വാദത്തിന് എതിരായാണ് ഇപ്പോള്‍ മാനേജ്‌മെന്റ് നടത്തുന്ന കാര്യങ്ങള്‍. നിലവിലെ ആളുകളെ പിരിച്ചുവിട്ട് പുതിയ ജീവനക്കാരെ നിയമിക്കാനാണ് കമ്പനിയുടെ നീക്കം.

ഭാവി അവതാളത്തിലായ ജീവനക്കാര്‍ക്ക് പിന്തുണയുമായി ഇതിനോടകം തൊഴിലാളി സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. പിരിച്ചുവിടാനുള്ള നീക്കം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു പ്രതിഷേധിച്ചപ്പോഴാണ് കമ്പനി താല്‍ക്കാലികമായി പിരിച്ചുവിടല്‍ പിന്‍വലിച്ചത്.

tcs

പത്തു വര്‍ഷത്തിലധികം ജോലി ചെയ്തവരെയാണ് കമ്പനി പുറത്താക്കുന്നത്. പുതിയ ജീവനക്കാരെ ആവശ്യമുണ്ടെന്ന പരസ്യങ്ങളും ഇതിനോടകം വന്നു കഴിഞ്ഞു. മുതിര്‍ന്ന ജീവനക്കാരെ പുതിയ ജീവനക്കാരുടെ കീഴില്‍ പണിയെടുപ്പിച്ചും, അന്യായമായി സ്ഥലംമാറ്റിയും പീഡിപ്പിക്കുകയാണെന്ന ആരോപണവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ലെങ്കില്‍ ശക്തമായി പ്രതിഷേധിക്കുമെന്നാണ് തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കിയത്.

ഭാവി അവതാളത്തിലായ ജീവനക്കാര്‍ ഇതിനോടകം കേന്ദ്ര സഹായവും തേടിയിട്ടുണ്ട്. പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ കേന്ദ്രത്തിന് കത്തയക്കാനും തീരുമാനിച്ചിട്ടുണ്ട്.

English summary
Tata Consultancy Services seems to have stopped issuing termination letters to employees.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X